
കുണ്ടൂര്‍ ഉസ് താദ് ഏവര്‍ക്കും അനുകരണീയമായ വിനയാന്വിതനായ സാത്വികനായിരുന്നുവെന്ന് എസ്.എസ്.എഫ് സംസ്ഥാന അദ്ധ്യക്ഷന്‍ അസ്സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ പ്രസ്ഥാവിച്ചു. മുസ്വഫ എസ്.വൈ.എസ്. സംഘടിപ്പിച്ച കുണ്ടൂര്‍ അനുസ്മരണ വേദിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം. പാരമ്പര്യം അവകാശപ്പെടാനില്ലാതെ നില നില്‍പ്പിനു വേണ്ടി കേരള മുസ്ലിംകളുടെ നവോത്ഥാന നായകരായ മമ്പുറം തങ്ങളെയും ,ഉമര്‍ ഖാളി യെയുമെല്ലാം ഹൈജാക്ക് ചെയ്യുകയാണു പുതിയ പ്രസ്ഥാനക്കാര്‍. മുഹ് യദ്ധീന്‍ മാല രചയിതാവിന്റെ പേരില്‍ വിവാദമുണ്ടാക്കാന്‍ ശ്രമിച്ച വര്‍ മുഹ് യദ്ധീന്‍ മാലയുടെ നാനൂറാം വാര്‍ഷികം കൂടുതല്‍ ഉത്സാഹത്തോടെ ആഘോഷിക്കാനും ചരിത്രപരമായ അന്വഷണങ്ങളില്‍ പുത്തന്‍ വാദികള്‍ നടത്തുന്ന കുതന്ത്രങ്ങളെ പൊതുജനസമക്ഷം തൂറന്നു കാട്ടാനുമാണു വഴിതെളിച്ചത്. തുറാബ് തങ്ങള്‍ പറഞ്ഞു. മുസ്വഫയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന നൂറുകണക്കിനാളുകള്‍ പങ്കെടുത്ത സദസ്സില്‍ ബുര്‍ദ ആലാപനവും നടന്നു. അബ് ദുല്‍ ഹമീദ് സഅദി , മുസ് തഫ ദാരിമി,അറളം അബ് ദുറഹ് മാന്‍ മുസ്‌ലിയാര്‍യാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


അബ് ദുല്‍ ഹമീദ് സഅദി & മുസ് തഫ ദാരിമി

സദസ്സ് ഒരു വീക്ഷണം