Showing posts with label sys. Show all posts
Showing posts with label sys. Show all posts

Thursday, April 5, 2012

കേരളയാത്രയുടെ ഭാഗമായി സുന്നി ബാലസംഘം കലാ ജാഥകള്‍

കാന്തപുരത്തിന്റെ കേരളയാത്രയുടെ ഭാഗമായി സുന്നി ബാല സംഘം കലാ ജാഥകള്‍ ആവേശമാകുന്നു. കേരളയാത്രയെ വിളംബരപ്പെടുത്തി ഡിവിഷനുകളില്‍ സുന്നി ബാല സംഘം കള്‍ച്ചറല്‍ സമിതിയുടെ നേതൃത്വത്തിലാണ് കലാ ജാഥകള്‍ സംഘടിപ്പിക്കുന്നത്. ഡിവിഷന്‍ പരിധിയിലെ മണ്‍മറഞ്ഞ മഹത്തുക്കളുടെ മഖ്ബറ സിയാറത്തുകളോടെ ആരംഭിക്കുന്ന കലാജാഥയില്‍ ദഫ്, അറബന, സ്‌കൗട്ട് എന്നീ കലാ സംഘങ്ങളും പരിശീലനം നല്‍കിയ ആലാപന സംഘങ്ങളുടെ അകമ്പടിയോടെയുമാണ് ജാഥകള്‍ നടക്കുന്നത്.

Tuesday, August 9, 2011

തൃശൂര്‍ ജില്ലാ ഇഫ്താർ; കാന്തപുരം സംസാരിക്കുന്നു

എസ് വൈ എസ് തൃശൂര്‍ ജില്ലാ ദുബായ് കമ്മിറ്റി  ദുബൈ മർകസിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ ഖമറുൽ ഉലമ കാന്തപുരം സംസാരിക്കുന്നു

Saturday, August 6, 2011

SYS മലപ്പുറം ജില്ലാ സാന്ത്വനം റിലീഫ് ഉത്ഘാടനം


എസ് വൈ എസ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച "സാന്ത്വനം" റിലീഫ് ഉത്ഘാടനം നിര്‍വഹിച്ചുകൊണ്ട്  ബഹു. ഈ .സുലൈമാന്‍ മുസ്‌ലിയാര്‍ സംസാരിക്കുന്നു
"സാന്ത്വനം" എസ് വൈ എസ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച   റമളാന്‍ കിറ്റ് വിതരണോത്ഘാടനം കെ.ടി. ജലീല്‍ എം.എല്‍.എ. നിര്‍വഹിക്കുന്നു

Wednesday, August 11, 2010

റിലീഫ് വിതരണോത്ഘാടനം

എസ്‌.വൈ.എസ്‌ സംസ്ഥാന കമ്മിറ്റിയുടെ റമളാൻ റിലീഫ്‌ വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കേരള യുവജനകാര്യ മന്ത്രി വി സുരേന്ദ്രൻ പിള്ള നിർവഹിക്കുന്നു.

11/08/2010

Tuesday, August 3, 2010

സൗഹൃദ ഗ്രാമം ഓപ്പൺ ഫോറം

എസ്‌ വൈ എസ്‌ സൗഹൃദ ഗ്രാമം പദ്ധതിയുടെ ഭാഗമായി വെട്ടിക്കാട്ടീരിയിൽ നടന്ന സൗഹൃദ സദസ്സ്‌

എസ്‌ വൈ എസ്‌ അരൂർ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ ഗ്രാമം ഓപ്പൺ ഫോറത്തിൽ അഡ്വ. എ എം ആരിഫ്‌ എം എൽ എ സംസാരിക്കുന്നു

02/08/2010
www.ssfmalappuram.com­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­

Monday, January 18, 2010

തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലേക്ക്‌ SYS ‌ & RSC ധന സഹായ

തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലേക്ക്‌ ദമ്മാം SYS ‌ & RSC സംയുക്തമായി സംഭരിച്ച ഫണ്ട്‌ സയ്യിദ്‌ ആറ്റക്കോയ തങ്ങൾ സുരേന്ദ്രൻ ചുനക്കരയെ ഏൽപ്പിക്കുന്നു

സലിം സഫ്‌വാൻ
16/01/2010
www.ssfmalappuram.com

Wednesday, July 22, 2009

വീട്‌ നിർമ്മിച്ചു നൽകി

എസ്‌വൈഎസ്‌, എസ്‌എസ്‌എഫ്‌ ദേളി യൂനിറ്റ്‌ നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽ ദാനം എസ്‌വൈഎസ്‌ കാസർകോട്‌ ജില്ലാ സെക്രട്ടറി പള്ളങ്കോട്‌ അബ്ദുൽഖാദിർ മദനി നിർവഹിക്കുന്നു

22/07/2009
www.ssfmalappuram.com

Saturday, October 11, 2008

സഫിയയുടെ കുടുംബത്തിന്‌ SSF ന്റെ സ്നേഹനിധി

അബൂദാബി എസ്‌വൈഎസ്‌ സഹകരണത്തോടെ എസ്‌എസ്‌എഫ്‌ ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ സഫിയ കുടുംബത്തിനുള്ള പെരുന്നാള്‍ സ്നേഹനിധി എസ്‌വൈഎസ്‌ ഉപാധ്യക്ഷന്‍ സയ്യിദ്‌ ഹസന്‍ അഹ്ദല്‍ തങ്ങള്‍ സഫിയയയുടെ കുടുംബത്തിന്‌ കൈമാറുന്നു.

കാസര്‍കോട്‌: ഗോവയില്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ട സഫിയയുടെ പാവപ്പെട്ട കുടുംബത്തിന്‌ പെരുന്നാള്‍ സ്നേഹനിധിയായി എസ്‌എസ്‌എഫ്‌ ജില്ലാ കമ്മിറ്റി അബൂദബി എസ്‌വൈഎസ്‌ സഹകരണത്തോടെ 15,000 രൂപ സമാഹരിച്ച്‌ നല്‍കി. ജില്ലാ സുന്നി സെന്ററില്‍ നടന്ന ചടങ്ങില്‍ സഫിയയുടെ പിതാവിന്‍്‌ എസ്‌വൈഎസ്‌ ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ്‌ ഹസന്‍ അഹ്ദല്‍ തങ്ങള്‍ എസ്‌എസ്‌എഫിന്റെ നിധി കൈമാറി. ജില്ലാ പ്രസിഡന്റ്‌ മൂസ സഖാഫി കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ബിഎസ്‌ അബ്ദുള്ളക്കുഞ്ഞി ഫൈസി, പള്ളങ്കോട്‌ അബ്ദുല്‍ ഖാദിര്‍ മദനി, ഹാജി കരീം തളങ്കര, ചിത്താരി അബ്ദുള്ള ഹാജി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ബശീര്‍ പുളിക്കൂര്‍, അന്തുഞ്ഞി മൊഗര്‍, ഉമര്‍ സഖാഫി ഊജംപദവ്‌, മൊയ്തു സഅദി ചേരൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മുഹമ്മദ്കുഞ്ഞി ഉളുവാര്‍ സ്വാഗതം പറഞ്ഞു.സ്വന്തമായൊരു വീടിനായി പരിശ്രമിച്ചുകൊണ്ടിരിക്കുന്ന സഫിയയുടെ കുടുംബത്തിന്‌ റമസാന്റെ അവസാനനാളില്‍ എസ്‌എസ്‌എഫ്‌ നല്‍കിയ സ്നേഹോപഹാരം വലിയൊരനുഗ്രഹമായി.

reporty byമുഹമ്മദ്കുഞ്ഞി ഉളുവാര്‍
11/10/2008

Friday, February 29, 2008

കുണ്ടൂര്‍ അനുസ്മരണ വേദി 29-2-2008‍

കുണ്ടൂര്‍ ഉസ്‌ താദ്‌ ഏവര്‍ക്കും അനുകരണീയമായ വിനയാന്വിതനായ സാത്വികനായിരുന്നുവെന്ന് എസ്‌.എസ്‌.എഫ്‌ സംസ്ഥാന അദ്ധ്യക്ഷന്‍ അസ്സയ്യിദ്‌ മുഹമ്മദ്‌ തുറാബ്‌ തങ്ങള്‍ പ്രസ്ഥാവിച്ചു. മുസ്വഫ എസ്‌.വൈ.എസ്‌. സംഘടിപ്പിച്ച കുണ്ടൂര്‍ അനുസ്മരണ വേദിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം. പാരമ്പര്യം അവകാശപ്പെടാനില്ലാതെ നില നില്‍പ്പിനു വേണ്ടി കേരള മുസ്ലിംകളുടെ നവോത്ഥാന നായകരായ മമ്പുറം തങ്ങളെയും ,ഉമര്‍ ഖാളി യെയുമെല്ലാം ഹൈജാക്ക്‌ ചെയ്യുകയാണു പുതിയ പ്രസ്ഥാനക്കാര്‍. മുഹ്‌ യദ്ധീന്‍ മാല രചയിതാവിന്റെ പേരില്‍ വിവാദമുണ്ടാക്കാന്‍ ശ്രമിച്ച വര്‍ മുഹ്‌ യദ്ധീന്‍ മാലയുടെ നാനൂറാം വാര്‍ഷികം കൂടുതല്‍ ഉത്സാഹത്തോടെ ആഘോഷിക്കാനും ചരിത്രപരമായ അന്വഷണങ്ങളില്‍ പുത്തന്‍ വാദികള്‍ നടത്തുന്ന കുതന്ത്രങ്ങളെ പൊതുജനസമക്ഷം തൂറന്നു കാട്ടാനുമാണു വഴിതെളിച്ചത്‌. തുറാബ്‌ തങ്ങള്‍ പറഞ്ഞു. മുസ്വഫയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന നൂറുകണക്കിനാളുകള്‍ പങ്കെടുത്ത സദസ്സില്‍ ബുര്‍ദ ആലാപനവും നടന്നു. അബ്‌ ദുല്‍ ഹമീദ്‌ സഅദി , മുസ്‌ തഫ ദാരിമി,അറളം അബ്‌ ദുറഹ്‌ മാന്‍ മുസ്‌ലിയാര്‍യാര്‍‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.






അബ്‌ ദുല്‍ ഹമീദ്‌ സഅദി & മുസ്‌ തഫ ദാരിമി
സദസ്സ്‌ ഒരു വീക്ഷണം