തൃക്കരിപ്പൂര്‍: മൂല്യശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന കലകളുടെയും സാഹിത്യങ്ങളുടെയും പുനരേകീകരണത്തിന് എസ് എസ് എഫ് നടത്തുന്ന മുന്നേററം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കുഞ്ഞിരാമന്‍ എം എല്‍ എ അഭിപ്രായപ്പെട്ടു. എസ് എസ് എഫ് 15?ാമത് ജില്ലാ സാഹിത്യോത്സവ്?08 തൃക്കരിപ്പൂര്‍ അബ്ദുറസാഖ് കൊററി നഗറില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭാവിതലമുറയിലെ നൈസര്‍ഗികവാസനകളെ രാജ്യതാത്പര്യത്തിനും സമൂഹ നന്മക്കും ഉതകുംവിധമാക്കിമാററാന്‍ സാഹിത്യോത്സവുകള്‍ക്ക് സാധിച്ചിട്ടുണെ്ടന്നും അദ്ദേഹം പറഞ്ഞു. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് മൂസ സഖാഫി കളത്തൂര്‍ അധ്യക്ഷത വഹിച്ചു.

കൊററിനഗര്‍ (തൃക്കരിപ്പൂര്‍): മഴമാറിനിന്ന കര്‍ക്കിടക രാവില്‍ സര്‍ഗമഴയായി എസ്‌എസ്‌എഫ് 15ാമത് ജില്ലാ സാഹിത്യോത്സവ്. പരിപാടികള്‍ക്ക് തുടക്കം കുറിച്ച് ബീരിച്ചേരി മഖാമില്‍ നടന്ന ഭക്തിസാന്ദ്രമായ കൂട്ടപ്രാര്‍ഥനക്ക് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ അല്‍ അഹ്ദല്‍ നേതൃത്വം നല്‍കി. ജില്ലാ സാഹിത്യോത്സവ് വിളംബരം ചെയ്ത് കൊററി നഗറിലേക്ക് നടത്തിയ വിളംബര ഘോഷയാത്രക്ക് എസ് എസ് എഫ് ജില്ലാ കമ്മിററിയംഗങ്ങളും സ്വാഗതസംഘം ഭാരവാഹികളും നേതൃത്വം നല്‍കി
Muhammad Kunhi Uluvar
1 comment:
മൂല്യശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന കലകളുടെയും സാഹിത്യങ്ങളുടെയും പുനരേകീകരണത്തിന് എസ് എസ് എഫ് നടത്തുന്ന മുന്നേററം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കുഞ്ഞിരാമന്‍ എം എല്‍ എ അഭിപ്രായപ്പെട്ടു. എസ് എസ് എഫ് 15?ാമത് ജില്ലാ സാഹിത്യോത്സവ്?08 തൃക്കരിപ്പൂര്‍ അബ്ദുറസാഖ് കൊററി നഗറില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Post a Comment