Showing posts with label എസ്‌.എസ്‌.എഫ്‌.. Show all posts
Showing posts with label എസ്‌.എസ്‌.എഫ്‌.. Show all posts

Sunday, July 20, 2008

സാഹിത്യോത്സവ്‌ ,കലാകിരീടം

കോട്ടക്കല്‍: ദ്വിദിനങ്ങളിലായി നടക്കുന്ന ധാര്‍മിക കലാ സാഹിത്യ സപര്യക്ക്‌ ചാപ്പനങ്ങാടി മര്‍കസുല്‍ മസ്വാലിഹില്‍ പ്രൗഢോജ്ജ്വല സമാപനം. സനാതന മൂല്യ സമര്‍പ്പണത്തിനും അധാര്‍മികതക്കെതിരെയുള്ള പ്രതിരോധത്തിനും കരുത്തു പകരേണ്ട കലയും സാഹിത്യവും സ്വാര്‍ത്ഥവും മൃഗീയവുമായ മാര്‍ഗത്തിലേക്ക്‌ വഴിമാറുന്ന വിഹ്വലതകളുടെ വര്‍ത്തമാന കാലത്ത്‌ കലാ സാഹിത്യത്തിന്റെ മാനവീക മുഖം തിരിച്ചുപിടിക്കലാണ്‌ സാഹിത്യോത്സവ്‌ ലക്ഷ്യമാക്കുന്നത്‌. സര്‍ഗാത്മകതയുടെ മികവ്‌ തെളിയിച്ച്‌ മത്സര വേദിയെ ധന്യമാക്കിയ പ്രതിഭകള്‍ ചാപ്പനങ്ങാടിയെ സര്‍ഗ വസന്തത്തിന്റെ ആരാമമാക്കി.

ലോകത്തിന്റെ ആത്യന്തിക നന്മയാണ്‌ ഇസ്ലാം ലക്ഷ്യമാക്കുന്നതെന്ന്‌ സാഹിത്യോത്സവ്‌ ഉദ്ഘാടനം ചെയ്ത പ്രശസ്ത മലയാള കവി മുരുകന്‍ കാട്ടാക്കട പറഞ്ഞു. കാരുണ്യമാണ്‌ ഇസ്ലാം മുന്നോട്ട്‌ വെക്കുന്നത്‌. കലയും സാഹിത്യവും ക്രിയാത്മകമായി സന്നിവേശിപ്പിച്ച്‌ മാനവികമായ അതിന്റെ പരിശുദ്ധ മുഖത്തിന്റെ പ്രകാശനത്തിനാണ്‌ ഇസ്ലാം ബോധനം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധര്‍മ പക്ഷത്തുറച്ചു നിന്ന്‌ മാനവരാശിക്ക്‌ സുഗന്ധം പകപകരുന്ന ചന്ദനതിരികളാകാന്‍ പ്രതിഭകള്‍ക്കാകട്ടെയെന്നും ആദ്ദേഹം ആശംസിച്ചു.

umer perinthattiri
http://www.ssfmalappuram.com/
20/07/2008

Wednesday, July 16, 2008

എസ്‌.എസ്‌.എഫ്‌. സാഹിത്യോത്സവ്‌ ചിത്രങ്ങള്‍




തൃക്കരിപ്പൂര്‍: മൂല്യശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന കലകളുടെയും സാഹിത്യങ്ങളുടെയും പുനരേകീകരണത്തിന്‌ എസ്‌ എസ്‌ എഫ്‌ നടത്തുന്ന മുന്നേററം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന്‌ കുഞ്ഞിരാമന്‍ എം എല്‍ എ അഭിപ്രായപ്പെട്ടു. എസ്‌ എസ്‌ എഫ്‌ 15?ാ‍മത്‌ ജില്ലാ സാഹിത്യോത്സവ്‌?08 തൃക്കരിപ്പൂര്‍ അബ്ദുറസാഖ്‌ കൊററി നഗറില്‍ ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭാവിതലമുറയിലെ നൈസര്‍ഗികവാസനകളെ രാജ്യതാത്പര്യത്തിനും സമൂഹ നന്മക്കും ഉതകുംവിധമാക്കിമാററാന്‍ സാഹിത്യോത്സവുകള്‍ക്ക്‌ സാധിച്ചിട്ടുണെ്ടന്നും അദ്ദേഹം പറഞ്ഞു. എസ്‌ എസ്‌ എഫ്‌ ജില്ലാ പ്രസിഡന്റ്‌ മൂസ സഖാഫി കളത്തൂര്‍ അധ്യക്ഷത വഹിച്ചു.

കൊററിനഗര്‍ (തൃക്കരിപ്പൂര്‍): മഴമാറിനിന്ന കര്‍ക്കിടക രാവില്‍ സര്‍ഗമഴയായി എസ്‌എസ്‌എഫ്‌ 15ാ‍മത്‌ ജില്ലാ സാഹിത്യോത്സവ്‌. പരിപാടികള്‍ക്ക്‌ തുടക്കം കുറിച്ച്‌ ബീരിച്ചേരി മഖാമില്‍ നടന്ന ഭക്തിസാന്ദ്രമായ കൂട്ടപ്രാര്‍ഥനക്ക്‌ സയ്യിദ്‌ സൈനുല്‍ ആബിദീന്‍ മുത്തുക്കോയ അല്‍ അഹ്ദല്‍ നേതൃത്വം നല്‍കി. ജില്ലാ സാഹിത്യോത്സവ്‌ വിളംബരം ചെയ്ത്‌ കൊററി നഗറിലേക്ക്‌ നടത്തിയ വിളംബര ഘോഷയാത്രക്ക്‌ എസ്‌ എസ്‌ എഫ്‌ ജില്ലാ കമ്മിററിയംഗങ്ങളും സ്വാഗതസംഘം ഭാരവാഹികളും നേതൃത്വം നല്‍കി

Muhammad Kunhi Uluvar

www.ssfmalappuram.com

Sunday, June 29, 2008

എസ്‌.എസ്‌.എഫ്‌ .മാര്‍ച്ചുകള്‍-2

നിലമ്പൂര്‍ ഡിവിഷന്‍


‍പൊന്നാനി ഡിവിഷന്‍


‍വണ്ടൂര്‍ ഡിവിഷന്‍


‍‍തിരൂരങ്ങാടി : മലബാറിനോട്‌ വിദ്യാഭ്യാസ രംഗത്ത്‌ തുടരുന്ന അവഗണന അവസാനിപ്പിക്കുക, ഏഴാം തരം സാമൂഹ്യ പാഠത്തിലെ വിവാദ ഭാഗങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ എസ്‌എസ്‌എഫ്‌ ഡിവിഷന്‍ കമ്മിറ്റിക്കു കീഴില്‍ എ ഇ ഒ ഓഫീസുകളിലേക്ക്‌ മാര്‍ച്ച്‌ നടത്തി. തിരൂരങ്ങാടി ഡിവിഷന്‍ കമ്മിറ്റിക്കു കീഴില്‍ പരപ്പനങ്ങാടിയില്‍ ഡിവിഷന്‍ പ്രസിഡന്റ്‌ അബ്ദുല്‍മജീദ്‌ ബുഖാരിയും വേങ്ങരയില്‍ ഡിവിഷന്‍ ഉപാധ്യക്ഷന്‍ മുഹ്‌യിദ്ദീന്‍ബുഖാരിയും ഉദ്ഘാടനം ചെയ്തു.

എസ്‌.എസ്‌.എഫ്‌. മലപ്പുറം.കോം.
ഉമര്‍ പെരിന്താറ്റിരി

എസ്‌.എസ്‌.എഫ്‌. മാര്‍ച്ചും ധര്‍ണ്ണയും -1

എ എ റഹീം

മലപ്പുറം: ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഹിഡന്‍ അജണ്ടകള്‍ സര്‍ക്കാര്‍ ചെലവില്‍ നടപ്പിലാക്കുക വഴി ഇളംതലമുറയില്‍ മതനിരാസവും വികല ആശയങ്ങളും കുത്തിചെലുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി സ്കൂള്‍ പാഠപുസ്തകങ്ങള്‍ ദുരുപയോഗം ചെയ്യുന്ന വിദ്യാഭ്യാസ നിലപാടില്‍ പ്രതിഷേധിച്ച്‌ ജില്ലയിലെ 11 എ ഇ ഓഫീസുകളിലേക്കും മലപ്പുറം ഡി ഡി ഇ ഓഫീസിലേക്കും എസ്‌എസ്‌എഫ്‌ നടത്തിയ മാര്‍ച്ചുകള്‍ താക്കീതായി.


സയ്യിദ്‌ സൈനുല്‍ ആബിദീന്‍

സ്കൂള്‍ ഏഴാം ക്ലാസിലെ പാഠപുസ്തകത്തിലുള്ള മതവിരുദ്ധ വിഭാഗം നീക്കം ചെയ്യുക, ജില്ലയിലെ വിദ്യാഭ്യാസ പ്രശ്നങ്ങള്‍ക്ക്‌ അടിയന്തിര പരിഹാരം കാണുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌ എസ്‌എസ്‌എഫ്‌ നടത്തിവരുന്ന പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായാണ്‌ മലപ്പുറം ഡി ഡി ഇ ഓഫീസിലേക്കും ജില്ലായിലെ 12 എ ഇ ഓഫീസുകളിലേക്കും എസ്‌എസ്‌എഫ്‌ ഡിവിഷന്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ചുകള്‍ നടന്നത്‌.


കൊണേ്ടാട്ടി ഡിവിഷന്

‍കൊണേ്ടാട്ടി, കിഴിശ്ശേരി, മഞ്ചേരി, നിലമ്പൂര്‍, വണ്ടൂര്‍, എടപ്പാള്‍, കുറ്റിപ്പുറം, തിരൂര്‍, താനൂര്‍, വേങ്ങര,
പരപ്പനങ്ങാടി എന്നീ ഓഫീസുകളിലേക്കും മലപ്പുറം ഡി ഡി ഇ ഓഫീസിലേക്കുമാണ്‌ മാര്‍ച്ച്‌ നടന്നത്‌



എന്‍ വി അബ്ദുര്‍റസാഖ്‌ സഖാഫി


ഐ പി ബി ഡയറക്ടര്‍ എം മുഹമ്മദ്‌ സ്വാദിഖ്‌, ജില്ലാ പ്രസിഡന്റ്‌ എന്‍ വി അബ്ദുര്‍റസാഖ്‌ സഖാഫി, സയ്യിദ്‌ സൈനുല്‍ ആബിദീന്‍, എം എ നാസര്‍ സഖാഫി, എ എ റഹീം, പിടി നജീബ്‌, സി കെ ശക്കീര്‍, അബ്ദുര്‍റശീദ്‌ സഖാഫി പത്തപ്പിരിയം, അബ്ദുല്‍വഹാബ്‌ സഖാഫി മമ്പാട്‌, എന്‍ അബ്ദുസ്സലാം സഖാഫി, എം മുനീര്‍, എ ശിഹാബുദ്ദീന്‍ സഖാഫി, എന്‍ കെ അബ്ദുല്‍ മജീദ്‌ ബുഖാരി മാര്‍ച്ചുകള്‍ ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ ഭാരവാഹികള്‍ വിവിധ സ്ഥലങ്ങളില്‍ മാര്‍ച്ചുകള്‍ക്ക്‌ നേതൃത്വം നല്‍കി



എസ്‌.എസ്‌.എഫ്‌. മലപ്പുറം.കോം.
ഉമര്‍ പെരിന്താറ്റിരി

Saturday, June 14, 2008

എസ്‌.എസ്‌.എഫ്‌. കലക്റ്ററേറ്റ്‌ മാര്‍ച്ച്‌ -2





പാഠപുസ്തകത്തിലെ വിവാദ പരാമര്‍ശം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട്‌ എസ്‌.എസ്‌.എഫ്‌. നടത്തിയ കലക്റ്ററേറ്റ്‌ മാര്‍ച്ച്‌

from- www.ssfmalappuram.com