Showing posts with label മലപ്പുറം. Show all posts
Showing posts with label മലപ്പുറം. Show all posts

Sunday, August 21, 2011

അന്ധർക്ക് വേണ്ടിയുള്ള വിഷൻ 2011

മലപ്പുറം സ്വലാത്ത് നഗറിൽ അന്ധർക്ക് വേണ്ടിയുള്ള വിഷൻ 2011 പരിപാടിയുടെ ഉത്ഘാടനം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിർവഹിച്ച് സംസാരിക്കുന്നു.

Tuesday, July 19, 2011

കാന്തപുരത്തിനു ഉള്ളാൾ തങ്ങൾ സ്ഥാന വസ്ത്രം അണിയിച്ചപ്പോൾ

മലപ്പുറം ജില്ലാ സംയുക്ത മഹല്ല്‌ ജമാഅത്ത്‌ ഖാസിയായി ബൈഅത്ത്‌ ചെയ്യപ്പെട്ട കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ സമസ്ത പ്രസിഡന്റ്‌ സയ്യിദ്‌ അബ്ദുറഹ്മാൻ അൽബുഖാരി സ്ഥാന വസ്ത്രം അണിയിച്ചപ്പോൾ

Saturday, October 16, 2010

എസ്.എസ്.എഫ്. സാഹിത്യോത്സവ് 2010 ഘോഷയാത്ര, ഉത്ഘാടനങ്ങൾ

കോട്ടക്കൽ ഡിവിഷൻ സാംസ്കാരിക ഘോഷയാത്ര
കോട്ടക്കൽ ഡിവിഷൻ സാഹിത്യോത്സവിൽ ജില്ലാ പ്രസിഡണ്ട് സയ്യിദ് സൈനുൽ ആബിദീൻ ആശംസാ പ്രസംഗം നടത്തുന്നു

കാസർഗോഡ് ജില്ലാ സാഹിത്യോത്സവ് സ്വാഗത സംഘം ഓഫീസ് സയ്യിദ് സലാഹുദ്ദീൻ തങ്ങൾ ഉത്ഘാടനം ചെയ്യുന്നു.


കൊണ്ടോട്ടി ഡിവിഷൻ സാഹിത്യോത്സവ് പ്രശസ്ത സാഹിത്യകാരൻ കാനേഷ് പുനൂര് ഉത്ഘാടനം ചെയ്യുന്നു.




Sunday, July 27, 2008

സാഹിത്യോത്സവിന്‌ ഗംഭീര പരിസമാപ്തി; മലപ്പുറം വീണ്ടും ജേതാക്കള്‍

നാദാപുരം: രണ്ട്‌ ദിനങ്ങളിലായി നടന്ന എസ്‌എസ്‌എഫ്‌ സംസ്ഥാന സാഹിത്യോത്സവിന്‌ നാദാപുരം സിറാജുല്‍ഹുദാ മസ്ജിദ്‌ അങ്കണത്തില്‍ പ്രൗഢോജ്ജ്വല സമാപനം. 6 വേദികളില്‍ 37 ഇനങ്ങളിലായി ധാര്‍മ്മിക കേരളത്തിന്റെ സര്‍ഗ ഭാവനകള്‍ മാറ്റുരക്കപ്പെട്ട കലാമേളയുടെ സമാപന സമ്മേളനം കൃഷി മന്ത്രി മുല്ലക്കര രത്നാകരന്‍ ഉദ്ഘാടനം ചെയ്തു. ചിത്താരി ഉസ്താദ്‌, പേരോട്‌ അബ്ദുറഹ്മാന്‍ സഖാഫി, മജീദ്‌ കക്കാട്‌, മുഹമ്മദ്‌ പറവൂര്‍, സ്വാദിഖ്‌ വെളിമുക്ക്‌, കരീം കക്കാട്‌, പ്രസംഗിച്ചു. ഒന്നും രണ്ടു സ്ഥാനക്കാര്‍ക്കുള്ള ട്രോഫികള്‍ മന്ത്രി വിതരണം നിര്‍വ്വഹിച്ചു. മലപ്പുറം 192, കോഴിക്കോട്‌ 132, കണ്ണൂര്‍ 105 യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

രണ്ടാം സ്ഥാനം കോഴിക്കോടിന്‌

‌സാഹിത്യോത്സവ്‌ സമാപന സമ്മേളനം കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ ഉദ്ഘാടനം ചെയ്യുന്നു

news and picture

Saturday, July 19, 2008

ആണവ കരാര്‍; എസ്‌എസ്‌എഫ്‌ പ്രതിഷേധമിരമ്പി

മലപ്പുറം: രാജ്യതാത്പര്യം ബലി കഴിച്ച്‌ അമേരിക്കയുമായുള്ള ആണവ കരാറുമായി മുന്നോട്ടു പോകാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ ജില്ലയൊട്ടാകെ എസ്‌എസ്‌എഫ്‌ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. വിവിധ സ്ഥലങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ നൂറുകണക്കിന്‌ പ്രവര്‍ത്തകര്‍ അണി നിരന്നു.

kondotti

malappuram
manjeri
ponnani

umer perithattilri

Thursday, June 5, 2008

വിദ്യാമധുരം

മലപ്പുറം മഅദിനുസ്സഖാഫത്തില്‍ ഇസ്ലാമിയ്യയുടെ ഒരാണ്ടു നീളുന്ന വാര്‍ഷികാഘോഷമായ എന്‍കൗമിയതിന്റെ ഭാഗമായി മഅദിന്‍ കാമ്പസില്‍ സംഘടിപ്പിച്ച വിദ്യാരംഭ പരിപാടിയായ വിദ്യാമധുരം സംഗമത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അദ്ധ്യക്ഷന്‍ താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍, മഅദിന്‍ ചെയര്‍മാന്‍ സയ്യിദ്‌ ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍
saifulla chungathara

Tuesday, May 27, 2008

മലബാറിനോടുള്ള അവഗണന ,എസ്‌എസ്‌എഫ്‌ ധര്‍ണ നടത്തി

മലപ്പുറം : മലബാറിലെ വിദ്യാഭ്യാസ പ്രശ്നങ്ങള്‍ക്ക്‌ അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട്‌ എസ്‌എസ്‌എഫ്‌ നടത്തിവരുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണകള്‍ നടന്നു.
ഡിവിഷന്‍ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ അരീക്കോട്‌, കൊണേ്ടാട്ടി, കോട്ടക്കല്‍, മഞ്ചേരി, എടക്കര, എടപ്പാള്‍, തിരൂര്‍, ചെമ്മാട്‌, വളാഞ്ചേരി, വണ്ടൂര്‍ എന്നവിടങ്ങളിലാണ്‌ ധര്‍ണകള്‍ നടന്നത്‌. കെ കെ മുഹമ്മദ്‌ റാഫി, ശമീര്‍ കുറുപ്പത്ത്‌, പി പി മുജീബുര്‍റഹ്മാന്‍, പി അബ്ദുര്‍റഹ്മാന്‍, എം അബ്ദുര്‍റഹ്മാന്‍, എന്‍ വി നിസാര്‍, പി എ കബീര്‍, അന്‍വര്‍സാദത്ത്‌ ചെമ്രവട്ടം, എം മുനീര്‍, പി സിറാജുദ്ദീന്‍ നേതൃത്വം നല്‍കി.


തിരൂരങ്ങാടി ഡിവിഷന്‍ സായാഹ്ന ധര്‍ണ

കോട്ടക്കല്‍ ഡിവിഷന്‍ സായാഹ്ന ധര്‍ണ മുജീബ്‌ റഹ്മാന്‍ വടക്കെമണ്ണ ഉദ്ഘാടനം ചെയ്യുന്നു