തൃക്കരിപ്പൂർ: ഉദിനൂർ മഹല്ല് സുന്നി യുവജന സംഘത്തിന്റെ കീഴിൽ നിർമ്മിക്കുന്ന ബഹുമുഖ വിജ്ഞാന കേന്ദ്രമായ യുനീക് എഡുകോം സെന്ററിന്റെ ശിലാസ്ഥാപനം സുന്നി ജംഇയ്യത്തുൽ ഉലമ അഖിലേന്ത്യാ ജന.സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നിർവ്വഹിച്ചു. എം.എ അബ്ദുൽ ഖാദിർ മുസ്ലിയാർ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ മഹല്ലിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടിയ ഡോ. ആഇശയെ അനുമോദിച്ചു. പ്രമുഖ പണ്ഡിതർ, രാഷ് ട്രീയ-സാമൂഹിക-സാംസ്കാരിക നേതാക്കൾ സംബന്ധിച്ചു.
നിഷ്പക്ഷത നടിക്കുന്നവനോട്
7 years ago