Friday, May 30, 2008

ദുബൈ ഇന്റര്‍നാഷനല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ്‌ ഡിസൈനര്‍

30/05/2008
ജോലിയില്‍ നിന്ന് വിരമിച്ച്‌ നാട്ടില്‍ പോകുന്ന ദുബൈ ഇന്റര്‍നാഷനല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ്‌ ഡിസൈനര്‍ മുഹമ്മദ്‌ ഇഖ്ബാല്‍ അഹ്മദിന്‌ അവാര്‍ഡ്‌ കമ്മിറ്റി ചെയര്‍മാന്‍ ഇബ്‌റാഹീം ബൂമില്‍ഹ ഉപഹാരം നല്‍കുന്നു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ സമീപം

www.ssfmalappuram.com

Tuesday, May 27, 2008

അധ്യാപക പരിശീലന കളരി,ഡല്‍ഹി


ഇസ്ലാമിക്‌ എജ്യുക്കേഷനല്‍ ബോര്‍ഡ്‌ ഓഫ്‌ ഇന്‍ഡ്യ, ഡല്‍ഹി നിസാമുദ്ദീനില്‍ സംഘടിപ്പിച്ച അധ്യാപക പരിശീലന കളരിയില്‍ നിന്ന്‌

മലബാറിനോടുള്ള അവഗണന ,എസ്‌എസ്‌എഫ്‌ ധര്‍ണ നടത്തി

മലപ്പുറം : മലബാറിലെ വിദ്യാഭ്യാസ പ്രശ്നങ്ങള്‍ക്ക്‌ അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട്‌ എസ്‌എസ്‌എഫ്‌ നടത്തിവരുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണകള്‍ നടന്നു.
ഡിവിഷന്‍ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ അരീക്കോട്‌, കൊണേ്ടാട്ടി, കോട്ടക്കല്‍, മഞ്ചേരി, എടക്കര, എടപ്പാള്‍, തിരൂര്‍, ചെമ്മാട്‌, വളാഞ്ചേരി, വണ്ടൂര്‍ എന്നവിടങ്ങളിലാണ്‌ ധര്‍ണകള്‍ നടന്നത്‌. കെ കെ മുഹമ്മദ്‌ റാഫി, ശമീര്‍ കുറുപ്പത്ത്‌, പി പി മുജീബുര്‍റഹ്മാന്‍, പി അബ്ദുര്‍റഹ്മാന്‍, എം അബ്ദുര്‍റഹ്മാന്‍, എന്‍ വി നിസാര്‍, പി എ കബീര്‍, അന്‍വര്‍സാദത്ത്‌ ചെമ്രവട്ടം, എം മുനീര്‍, പി സിറാജുദ്ദീന്‍ നേതൃത്വം നല്‍കി.


തിരൂരങ്ങാടി ഡിവിഷന്‍ സായാഹ്ന ധര്‍ണ

കോട്ടക്കല്‍ ഡിവിഷന്‍ സായാഹ്ന ധര്‍ണ മുജീബ്‌ റഹ്മാന്‍ വടക്കെമണ്ണ ഉദ്ഘാടനം ചെയ്യുന്നു

Friday, May 16, 2008

പത്മശ്രീ എം.എ യൂസുഫലിയ്ക്ക്‌ ആദരം

പത്മശ്രീ പുരസ്കാരത്തിനര്‍ഹനായ എം. എ. യൂസുഫലിയ്ക്ക്‌ അബുദാബി നാഷണല്‍ തിയ്യറ്ററില്‍ 16-05-2008 നു മലയാളി സമൂഹം നല്‍കിയ സ്വീകരണവേദിയില്‍ മുസ്വഫ എസ്‌.വൈ.എസ്‌ കമ്മിറ്റിയുടെ ഉപഹാരം വൈസ്‌ പ്രസിഡന്റ്‌ അബ്‌ദുല്ലകുട്ടിഹാജി നല്‍കുന്നു. പ്രസിഡണ്ട്‌ ഒ. ഹൈദര്‍ മുസ്ലിയാര്‍ സമീപം.

Tuesday, May 13, 2008

ആദര്‍ശപ്പോരിമയുടെ കരുത്തില്‍ സമ്മേളനങ്ങള്‍ക്ക്‌ സമാപ്തി

എസ്‌വൈഎസ്‌ കണ്ണൂര്‍ ജില്ലാ സമ്മേളന സമാപനചടങ്ങില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
( photo : Shameer Orpally )
സാമൂഹിക, സാംസ്കാരിക, വൈജ്ഞാനിക, രാഷ്ട്ര സേവന മേഖലകളില്‍ കേരളത്തിലെ ഏറ്റവും വലിയ ആദര്‍ശ പ്രസ്ഥാനമായ സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ ജില്ലാ സമ്മേളനങ്ങള്‍ക്ക്‌ ഐതിഹാസിക സമാപനം. അഞ്ചര പതിറ്റാണ്ട്‌ കൊണ്ട്‌ മലയാളക്കരയില്‍ ഒഴിച്ച്‌ കൂടാനാവാത്ത പ്രസ്ഥാനമാണിതെന്ന്‌ തെളിയിക്കുന്നതായിരുന്നു ഓരോ ജില്ലയിലെയും റാലിയും സമ്മേളനങ്ങളും. കാലികമായ പ്രസ്താവനകളും പ്രമേയങ്ങളും സമ്മേളനത്തെ വര്‍ത്തമാനകാല ശബ്ദമാക്കി.

Sunday, May 11, 2008

കാസര്‍കോട്‌ റാലി & പട്ടാമ്പി സമാപന സംഗമം picture

പട്ടാമ്പിയില്‍ നടന്ന എസ്‌വൈ എസ്‌ പാലക്കാട്‌ ജില്ല സമ്മേളനത്തിന്റെ സമാപന സംഗമം കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നുഎസ്‌വൈ എസ്‌ കാസര്‍കോട്‌ ജില്ലാ സമ്മേളനത്തിനു
സമാപനം കുറിച്ചുകൊണ്ടു നടന്ന പടുകൂറ്റന്‍ റാലി

Tuesday, May 6, 2008

ഡി.വി.ഡി പ്രകാശനം students fest 2008 DVD

മദ്രസാ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, മീലാദ്‌ പ്രഭാഷണം തുടങ്ങിയ പരിപാടികള്‍ അടങ്ങിയ ഡി.വി.ഡി കളുടെ പ്രകാശനം

എടക്കുളം അബൂബക്കര്‍ മൌലവിയില്‍ നിന്ന് അബ്‌ ദുല്ല കുട്ടി ഹാജി ആദ്യ കോപ്പി സീകരിക്കുന്നു