Sunday, June 29, 2008

എസ്‌.എസ്‌.എഫ്‌ .മാര്‍ച്ചുകള്‍-2

നിലമ്പൂര്‍ ഡിവിഷന്‍


‍പൊന്നാനി ഡിവിഷന്‍


‍വണ്ടൂര്‍ ഡിവിഷന്‍


‍‍തിരൂരങ്ങാടി : മലബാറിനോട്‌ വിദ്യാഭ്യാസ രംഗത്ത്‌ തുടരുന്ന അവഗണന അവസാനിപ്പിക്കുക, ഏഴാം തരം സാമൂഹ്യ പാഠത്തിലെ വിവാദ ഭാഗങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ എസ്‌എസ്‌എഫ്‌ ഡിവിഷന്‍ കമ്മിറ്റിക്കു കീഴില്‍ എ ഇ ഒ ഓഫീസുകളിലേക്ക്‌ മാര്‍ച്ച്‌ നടത്തി. തിരൂരങ്ങാടി ഡിവിഷന്‍ കമ്മിറ്റിക്കു കീഴില്‍ പരപ്പനങ്ങാടിയില്‍ ഡിവിഷന്‍ പ്രസിഡന്റ്‌ അബ്ദുല്‍മജീദ്‌ ബുഖാരിയും വേങ്ങരയില്‍ ഡിവിഷന്‍ ഉപാധ്യക്ഷന്‍ മുഹ്‌യിദ്ദീന്‍ബുഖാരിയും ഉദ്ഘാടനം ചെയ്തു.

എസ്‌.എസ്‌.എഫ്‌. മലപ്പുറം.കോം.
ഉമര്‍ പെരിന്താറ്റിരി

എസ്‌.എസ്‌.എഫ്‌. മാര്‍ച്ചും ധര്‍ണ്ണയും -1

എ എ റഹീം

മലപ്പുറം: ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഹിഡന്‍ അജണ്ടകള്‍ സര്‍ക്കാര്‍ ചെലവില്‍ നടപ്പിലാക്കുക വഴി ഇളംതലമുറയില്‍ മതനിരാസവും വികല ആശയങ്ങളും കുത്തിചെലുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി സ്കൂള്‍ പാഠപുസ്തകങ്ങള്‍ ദുരുപയോഗം ചെയ്യുന്ന വിദ്യാഭ്യാസ നിലപാടില്‍ പ്രതിഷേധിച്ച്‌ ജില്ലയിലെ 11 എ ഇ ഓഫീസുകളിലേക്കും മലപ്പുറം ഡി ഡി ഇ ഓഫീസിലേക്കും എസ്‌എസ്‌എഫ്‌ നടത്തിയ മാര്‍ച്ചുകള്‍ താക്കീതായി.


സയ്യിദ്‌ സൈനുല്‍ ആബിദീന്‍

സ്കൂള്‍ ഏഴാം ക്ലാസിലെ പാഠപുസ്തകത്തിലുള്ള മതവിരുദ്ധ വിഭാഗം നീക്കം ചെയ്യുക, ജില്ലയിലെ വിദ്യാഭ്യാസ പ്രശ്നങ്ങള്‍ക്ക്‌ അടിയന്തിര പരിഹാരം കാണുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌ എസ്‌എസ്‌എഫ്‌ നടത്തിവരുന്ന പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായാണ്‌ മലപ്പുറം ഡി ഡി ഇ ഓഫീസിലേക്കും ജില്ലായിലെ 12 എ ഇ ഓഫീസുകളിലേക്കും എസ്‌എസ്‌എഫ്‌ ഡിവിഷന്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ചുകള്‍ നടന്നത്‌.


കൊണേ്ടാട്ടി ഡിവിഷന്

‍കൊണേ്ടാട്ടി, കിഴിശ്ശേരി, മഞ്ചേരി, നിലമ്പൂര്‍, വണ്ടൂര്‍, എടപ്പാള്‍, കുറ്റിപ്പുറം, തിരൂര്‍, താനൂര്‍, വേങ്ങര,
പരപ്പനങ്ങാടി എന്നീ ഓഫീസുകളിലേക്കും മലപ്പുറം ഡി ഡി ഇ ഓഫീസിലേക്കുമാണ്‌ മാര്‍ച്ച്‌ നടന്നത്‌



എന്‍ വി അബ്ദുര്‍റസാഖ്‌ സഖാഫി


ഐ പി ബി ഡയറക്ടര്‍ എം മുഹമ്മദ്‌ സ്വാദിഖ്‌, ജില്ലാ പ്രസിഡന്റ്‌ എന്‍ വി അബ്ദുര്‍റസാഖ്‌ സഖാഫി, സയ്യിദ്‌ സൈനുല്‍ ആബിദീന്‍, എം എ നാസര്‍ സഖാഫി, എ എ റഹീം, പിടി നജീബ്‌, സി കെ ശക്കീര്‍, അബ്ദുര്‍റശീദ്‌ സഖാഫി പത്തപ്പിരിയം, അബ്ദുല്‍വഹാബ്‌ സഖാഫി മമ്പാട്‌, എന്‍ അബ്ദുസ്സലാം സഖാഫി, എം മുനീര്‍, എ ശിഹാബുദ്ദീന്‍ സഖാഫി, എന്‍ കെ അബ്ദുല്‍ മജീദ്‌ ബുഖാരി മാര്‍ച്ചുകള്‍ ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ ഭാരവാഹികള്‍ വിവിധ സ്ഥലങ്ങളില്‍ മാര്‍ച്ചുകള്‍ക്ക്‌ നേതൃത്വം നല്‍കി



എസ്‌.എസ്‌.എഫ്‌. മലപ്പുറം.കോം.
ഉമര്‍ പെരിന്താറ്റിരി

Saturday, June 28, 2008

എസ്‌.എസ്‌.എഫ്‌. ചാവക്കാട്‌ ഡിവിഷന്‍ മാര്‍ച്ച്‌

പാഠപുസ്തകത്തിലെ വിവാദഭാഗങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട്‌ എസ്‌.എസ്‌.എഫ്‌. ചാവക്കാട്‌ ഡിവിഷന്‍ നടത്തിയ എ.ഇ.ഒ ഓഫീസിലേക്കുള്ള മാര്‍ച്ച്‌

Wednesday, June 25, 2008

ബഹറൈന്‍ , സാഹിത്യോത്സവില്‍ ജേതാക്കളായ കലാപ്രതിഭകള്‍

ബഹറൈന്‍ കേരള സുന്നി ജമാഅത്ത്‌ സംഘടിപ്പിച്ച സാഹിത്യോത്സവില്‍ ജേതാക്കളായ കലാപ്രതിഭകള്‍ സംഘാടകരോടൊപ്പം

ഫൈസല്‍

എസ്.എസ്.എഫ്.മലപ്പുറം.കോം

എസ്‌.എസ്‌.എഫ്‌. മാര്‍ച്ചിനു എസ്‌.ഐ.ഒ അഭിവാദ്യം



എസ്‌.എസ്‌.എഫ്‌. മാര്‍ച്ചിനു എസ്‌.ഐ.ഒ അഭിവാദ്യം

ഗുജറാത്തില്‍ മര്‍കസ്‌ സ്കൂള്‍


ഗുജറാത്തില്‍ മര്‍കസ്‌ സ്കൂള്‍
എസ്.എസ്.എഫ്.മലപ്പുറം.കോം

വിദ്യഭ്യാസ മന്ത്രിയുമായി സുന്നി നേതാക്കള്‍ ചര്‍ച്ച നടത്തി

സിറാജ് ന്യൂസ്

Saturday, June 14, 2008

എസ്‌.എസ്‌.എഫ്‌. കലക്റ്ററേറ്റ്‌ മാര്‍ച്ച്‌ -2





പാഠപുസ്തകത്തിലെ വിവാദ പരാമര്‍ശം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട്‌ എസ്‌.എസ്‌.എഫ്‌. നടത്തിയ കലക്റ്ററേറ്റ്‌ മാര്‍ച്ച്‌

from- www.ssfmalappuram.com

എസ്‌.എസ്‌.എഫ്‌ കലക്ടറേറ്റ്‌ മാര്‍ച്ച്‌ ഫോട്ടോകള്‍





പാഠപുസ്തകത്തിലെ വിവാദ പരാമര്‍ശം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട്‌ എസ്‌.എസ്‌.എഫ്‌. നടത്തിയ കലക്റ്ററേറ്റ്‌ മാര്‍ച്ച്‌






news and pics from






Sunday, June 8, 2008

എസ്‌.എസ്‌.എഫ്‌ വിദ്യഭ്യാസ മന്ത്രി കൂടിക്കാഴ്ച

സ്കൂള്‍ പാഠപുസ്തകത്തിലെ വിവാദ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട്‌ എസ്‌.എസ്‌.എഫ്‌ നേതാക്കള്‍ വിദ്യഭ്യാസമന്ത്രി എം.എ ബേബിയുമായി കൂടിക്കാഴ്ച നടത്തുന്നു

എസ്‌.എസ്‌.എഫ്‌. ഒപ്പ്‌ ശേഖരണം

വിദ്യഭ്യാസ പരിഷ്കാരത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ വിദ്യഭ്യാസമന്ത്രിക്ക്‌ നല്‍കാന്‍ ഭീമ ഹരജിക്കുവേണ്ടി ഒപ്പ്‌ ശേഖരണം നടത്തുന്ന കായംകുളം യൂണിറ്റ്‌ എസ്‌.എസ്‌.എഫ്‌. പ്രവര്‍ത്തകര്‍

www.sirajnews.com
www.ssfmalappuram.com

Saturday, June 7, 2008

ഭക്ഷ്യപ്രശ്നങ്ങള്‍ക്ക്‌ മുഖ്യകാരണം സാമ്രാജ്യത്വം;കൃഷി മന്ത്രി മുല്ലക്കര രത്നാകരന്‍


മലപ്പുറം: മണ്ണിലേക്ക്‌ മടങ്ങുകയും ഓരോ കുടുംബത്തിലും കൃഷിയെ കുറിച്ചുളള അവബോധം വളര്‍ത്തുകയും ചെയ്യുന്നതിലൂടെ ഭക്ഷ്യപ്രതിസന്ധിക്കും പട്ടിണിക്കും പരിഹാരം കാണാനാകുമെന്ന്‌ കൃഷി മന്ത്രി മുല്ലക്കര രത്നാകരന്‍ അഭിപ്രായപ്പെട്ടു. മഅ്ദിനുസ്സഖാഫത്തില്‍ ഇസ്ലാമിയ്യയുടെ എന്‍കൗമിയം വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന നമുക്കൊരു അടുക്കളത്തോട്ടം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദേഹം. കൃഷി മന്ത്രി മുല്ലക്കര രത്നാകരന്‍ആഗോള പ്രതിഭാസമായിമാറിയ ഭക്ഷ്യവസ്തുക്കളുടെ ദൗര്‍ലഭ്യം മറികടക്കാന്‍ കാര്‍ഷിക സംസ്കാരം തിരിച്ചുപിടിക്കുന്നതിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. മണ്ണിലേക്ക്‌ മടങ്ങുകയെന്നാല്‍ തലകുനിയുകയെന്നര്‍ത്ഥം. പ്രകൃതിയോട്‌ കൂടുതല്‍ അടുക്കുകയും മണ്ണിനെ സ്നേഹിക്കുകയും ചെയ്യുക ?അദ്ദേഹം പറഞ്ഞു. സാമ്രാജ്യത്വമാണ്‌ ഭക്ഷ്യപ്രശ്നങ്ങള്‍ക്ക്‌ മുഖ്യകാരണം. ഭക്ഷ്യവസ്തുക്കള്‍ വന്‍തോതില്‍ സംഭരിക്കാനുള്ള ഓട്ടത്തിലാണ്‌ കുത്തക കമ്പനികളിന്ന്‌ .ഇതിനെ ചെറുക്കാനാണ്‌ ഭക്ഷ്യ സംഭരണം സര്‍ക്കാര്‍ ഏറെറടുക്കണമെന്ന്‌ പറയുന്നത്‌. എന്നാലെ അത്‌ പാവങ്ങളിലെത്തുകയുള്ളൂ. കുത്തകകള്‍ സംഭരിക്കുന്നവ സമൂഹത്തിലെ വരേണ്യ വിഭാഗത്തിനുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങളായി വിപണിയിലെത്തുകയാണ്‌. അവ പട്ടിണിപ്പാവങ്ങള്‍ക്ക്‌ അപ്രാപ്യമാണ്‌? മന്ത്രി ചൂണ്ടിക്കാട്ടി. കാര്‍ഷികമേഖലയിലും ഭക്ഷ്യരംഗത്തും ഓരോ വ്യക്തിയും പുലര്‍ത്തേണ്ട ജാഗ്രതയാണ്‌ നമുക്കൊരു അടുക്കളത്തോട്ടം പദ്ധതിയിലൂടെ മഅ്ദിന്‍ ചെയ്യുന്നതെന്നും മുല്ലക്കര അഭിപ്രായപ്പെട്ടു. വെണ്ട, പയര്‍, മത്തന്‍, ചിരങ്ങ, ചീര, ചെടിമുരിങ്ങ, മുളക്‌ തുടങ്ങിയവയുടെ വിത്തുകളടങ്ങിയ പന്ത്രണ്ടായിരം കിററുകളിലൂടെ പന്ത്രണ്ട്‌ ലക്ഷം പച്ചക്കറി വിത്തുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. പരിപാടിയില്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ്‌ ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി അദ്ധ്യക്ഷം വഹിച്ചു. കേരള ഹൗസിങ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ ?അഡ്വക്കററ്‌ റഹ്മത്തുല്ല, ജില്ലാ കൃഷി വകുപ്പ്‌ പ്രിന്‍സിപ്പള്‍ ?സുധര്‍ശനന്‍, പാലോളി ഹൈദറലി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
report by Saifulla chngathara

RSC വിജ്ഞാന പരീക്ഷ അവാര്‍ഡ്‌


രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍.എസ്‌.സി) ഗള്‍ഫ്‌ ചാപ്റ്റര്‍ ജി.സി.സി തലത്തില്‍ നടത്തിയ വിജ്ഞാന പരീക്ഷയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ അഫ്സല്‍ ചൊക്ലിക്കുള്ള അവാര്‍ഡ്‌ നെസ്റ്റോ സി.ഇ.ഒ നാസര്‍ അബൂബക്കര്‍ സമ്മാനിക്കുന്നു
Luqman Pazhur

Thursday, June 5, 2008

വിദ്യാമധുരം

മലപ്പുറം മഅദിനുസ്സഖാഫത്തില്‍ ഇസ്ലാമിയ്യയുടെ ഒരാണ്ടു നീളുന്ന വാര്‍ഷികാഘോഷമായ എന്‍കൗമിയതിന്റെ ഭാഗമായി മഅദിന്‍ കാമ്പസില്‍ സംഘടിപ്പിച്ച വിദ്യാരംഭ പരിപാടിയായ വിദ്യാമധുരം സംഗമത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അദ്ധ്യക്ഷന്‍ താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍, മഅദിന്‍ ചെയര്‍മാന്‍ സയ്യിദ്‌ ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍
saifulla chungathara

Wednesday, June 4, 2008

എസ്‌വൈ എസ്‌ ദുബൈ യുവതാസംഗമം


എസ്‌വൈ എസ്‌ ദുബൈ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച യുവതാസംഗമത്തില്‍ കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി പ്രസംഗിക്കുന്നു
pic by Hamza Seaforth

Monday, June 2, 2008

ഇസ്രായേല്‍ കൊടുംചതിക്ക്‌ അറുപതാണ്ട്‌ ,എസ്‌.എസ്‌.എഫ്‌ ഭീകരവിരുദ്ധ റാലി


കോഴിക്കോട്‌: ഇസ്രായേല്‍ കൊടുംചതിക്ക്‌ അറുപതാണ്ട്‌ എന്ന പ്രമേയവുമായി എസ്‌.എസ്‌.എഫ്‌ സംസ്ഥാന കമ്മിറ്റി നഗരത്തില്‍ ഭീകര വിരുദ്ധ റാലി നടത്തി. ഫലസ്തീനില്‍ അധിനിവേശം നടത്തി ഇസ്രയേല്‍ രൂപീകരിച്ചു 60 വര്‍ഷം പൂര്‍ത്തിയാവുന്ന സാഹചര്യത്തിലാണ്‌ റാലി. ഈസ്റ്റ്‌ നടക്കാവ്‌ കൊട്ടാരം റോഡില്‍ നിന്നാരംഭിച്ച റാലി മുതലക്കുളത്ത്‌ സമാപിച്ചു. എസ്‌.വൈ.എസ്‌ സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല സംസാരിച്ചു. എസ്‌.എസ്‌.എഫ്‌ സംസ്ഥാന നേതാക്കളായ സയ്യിദ്‌ മുഹമ്മദ്‌ തുറാബ്‌ അസ്സഖാഫി, വി പി എം ബഷീര്‍, ആര്‍ പി ഹുസയ്ന്‍, എം എ നാസര്‍ സഖാഫി, കെ പി അബ്ദുസ്സമദ്‌ അമാനി, എ എ ജഅ്ഫര്‍, എം എച്ച്‌ ഷാനവാസ്‌, വി പി എം ഇഷാഖ്‌ നേതൃത്വം നല്‍കി.