കോഴിക്കോട്: ഇസ്രായേല്‍ കൊടുംചതിക്ക് അറുപതാണ്ട് എന്ന പ്രമേയവുമായി എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി നഗരത്തില്‍ ഭീകര വിരുദ്ധ റാലി നടത്തി. ഫലസ്തീനില്‍ അധിനിവേശം നടത്തി ഇസ്രയേല്‍ രൂപീകരിച്ചു 60 വര്‍ഷം പൂര്‍ത്തിയാവുന്ന സാഹചര്യത്തിലാണ് റാലി. ഈസ്റ്റ് നടക്കാവ് കൊട്ടാരം റോഡില്‍ നിന്നാരംഭിച്ച റാലി മുതലക്കുളത്ത് സമാപിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല സംസാരിച്ചു. എസ്.എസ്.എഫ് സംസ്ഥാന നേതാക്കളായ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, വി പി എം ബഷീര്‍, ആര്‍ പി ഹുസയ്ന്‍, എം എ നാസര്‍ സഖാഫി, കെ പി അബ്ദുസ്സമദ് അമാനി, എ എ ജഅ്ഫര്‍, എം എച്ച് ഷാനവാസ്, വി പി എം ഇഷാഖ് നേതൃത്വം നല്‍കി.
www.ssfmalappurama.com 31/05/2008
2 comments:
ഹമാസിന്റെയും അല-ഖയെടയുടെയും, ലഷ്കര്‍ ഇ ടൊഎബയുദെയുമ്, സിമിയുടെയും ഭീകരതെയ്ക്കെതിരെ അല്ലായിരുന്നോ ജാഥ നടത്തേണ്ടിയിരുന്നത്?
എല്ലാ ഭീകരതയ്ക്കും തീവ്രവാദങ്ങള്‍ക്കും സുന്നി പ്രസ്ഥാനങ്ങള്‍ എതിരാണു.നിരന്തരം അതിനെതിരെ നില കൊള്ളുന്നു.., അത് അല്‍ കൊയ്ദയായാലും സിമിയായാലും ജമാ അത്തെ ഇസ്ലാമിയായാലും
Post a Comment