Saturday, June 7, 2008

ഭക്ഷ്യപ്രശ്നങ്ങള്‍ക്ക്‌ മുഖ്യകാരണം സാമ്രാജ്യത്വം;കൃഷി മന്ത്രി മുല്ലക്കര രത്നാകരന്‍


മലപ്പുറം: മണ്ണിലേക്ക്‌ മടങ്ങുകയും ഓരോ കുടുംബത്തിലും കൃഷിയെ കുറിച്ചുളള അവബോധം വളര്‍ത്തുകയും ചെയ്യുന്നതിലൂടെ ഭക്ഷ്യപ്രതിസന്ധിക്കും പട്ടിണിക്കും പരിഹാരം കാണാനാകുമെന്ന്‌ കൃഷി മന്ത്രി മുല്ലക്കര രത്നാകരന്‍ അഭിപ്രായപ്പെട്ടു. മഅ്ദിനുസ്സഖാഫത്തില്‍ ഇസ്ലാമിയ്യയുടെ എന്‍കൗമിയം വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന നമുക്കൊരു അടുക്കളത്തോട്ടം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദേഹം. കൃഷി മന്ത്രി മുല്ലക്കര രത്നാകരന്‍ആഗോള പ്രതിഭാസമായിമാറിയ ഭക്ഷ്യവസ്തുക്കളുടെ ദൗര്‍ലഭ്യം മറികടക്കാന്‍ കാര്‍ഷിക സംസ്കാരം തിരിച്ചുപിടിക്കുന്നതിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. മണ്ണിലേക്ക്‌ മടങ്ങുകയെന്നാല്‍ തലകുനിയുകയെന്നര്‍ത്ഥം. പ്രകൃതിയോട്‌ കൂടുതല്‍ അടുക്കുകയും മണ്ണിനെ സ്നേഹിക്കുകയും ചെയ്യുക ?അദ്ദേഹം പറഞ്ഞു. സാമ്രാജ്യത്വമാണ്‌ ഭക്ഷ്യപ്രശ്നങ്ങള്‍ക്ക്‌ മുഖ്യകാരണം. ഭക്ഷ്യവസ്തുക്കള്‍ വന്‍തോതില്‍ സംഭരിക്കാനുള്ള ഓട്ടത്തിലാണ്‌ കുത്തക കമ്പനികളിന്ന്‌ .ഇതിനെ ചെറുക്കാനാണ്‌ ഭക്ഷ്യ സംഭരണം സര്‍ക്കാര്‍ ഏറെറടുക്കണമെന്ന്‌ പറയുന്നത്‌. എന്നാലെ അത്‌ പാവങ്ങളിലെത്തുകയുള്ളൂ. കുത്തകകള്‍ സംഭരിക്കുന്നവ സമൂഹത്തിലെ വരേണ്യ വിഭാഗത്തിനുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങളായി വിപണിയിലെത്തുകയാണ്‌. അവ പട്ടിണിപ്പാവങ്ങള്‍ക്ക്‌ അപ്രാപ്യമാണ്‌? മന്ത്രി ചൂണ്ടിക്കാട്ടി. കാര്‍ഷികമേഖലയിലും ഭക്ഷ്യരംഗത്തും ഓരോ വ്യക്തിയും പുലര്‍ത്തേണ്ട ജാഗ്രതയാണ്‌ നമുക്കൊരു അടുക്കളത്തോട്ടം പദ്ധതിയിലൂടെ മഅ്ദിന്‍ ചെയ്യുന്നതെന്നും മുല്ലക്കര അഭിപ്രായപ്പെട്ടു. വെണ്ട, പയര്‍, മത്തന്‍, ചിരങ്ങ, ചീര, ചെടിമുരിങ്ങ, മുളക്‌ തുടങ്ങിയവയുടെ വിത്തുകളടങ്ങിയ പന്ത്രണ്ടായിരം കിററുകളിലൂടെ പന്ത്രണ്ട്‌ ലക്ഷം പച്ചക്കറി വിത്തുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. പരിപാടിയില്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ്‌ ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി അദ്ധ്യക്ഷം വഹിച്ചു. കേരള ഹൗസിങ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ ?അഡ്വക്കററ്‌ റഹ്മത്തുല്ല, ജില്ലാ കൃഷി വകുപ്പ്‌ പ്രിന്‍സിപ്പള്‍ ?സുധര്‍ശനന്‍, പാലോളി ഹൈദറലി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
report by Saifulla chngathara

No comments: