Sunday, July 27, 2008

സാഹിത്യോത്സവിന്‌ ഗംഭീര പരിസമാപ്തി; മലപ്പുറം വീണ്ടും ജേതാക്കള്‍

നാദാപുരം: രണ്ട്‌ ദിനങ്ങളിലായി നടന്ന എസ്‌എസ്‌എഫ്‌ സംസ്ഥാന സാഹിത്യോത്സവിന്‌ നാദാപുരം സിറാജുല്‍ഹുദാ മസ്ജിദ്‌ അങ്കണത്തില്‍ പ്രൗഢോജ്ജ്വല സമാപനം. 6 വേദികളില്‍ 37 ഇനങ്ങളിലായി ധാര്‍മ്മിക കേരളത്തിന്റെ സര്‍ഗ ഭാവനകള്‍ മാറ്റുരക്കപ്പെട്ട കലാമേളയുടെ സമാപന സമ്മേളനം കൃഷി മന്ത്രി മുല്ലക്കര രത്നാകരന്‍ ഉദ്ഘാടനം ചെയ്തു. ചിത്താരി ഉസ്താദ്‌, പേരോട്‌ അബ്ദുറഹ്മാന്‍ സഖാഫി, മജീദ്‌ കക്കാട്‌, മുഹമ്മദ്‌ പറവൂര്‍, സ്വാദിഖ്‌ വെളിമുക്ക്‌, കരീം കക്കാട്‌, പ്രസംഗിച്ചു. ഒന്നും രണ്ടു സ്ഥാനക്കാര്‍ക്കുള്ള ട്രോഫികള്‍ മന്ത്രി വിതരണം നിര്‍വ്വഹിച്ചു. മലപ്പുറം 192, കോഴിക്കോട്‌ 132, കണ്ണൂര്‍ 105 യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

രണ്ടാം സ്ഥാനം കോഴിക്കോടിന്‌

‌സാഹിത്യോത്സവ്‌ സമാപന സമ്മേളനം കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ ഉദ്ഘാടനം ചെയ്യുന്നു

news and picture

Monday, July 21, 2008

ആണവകരാര്‍; SSFപ്രതിഷേധ റാലികള്‍

ആണവകരാറിന്റെ പേരില്‍ രാഷ്ട്രത്തെ സാമ്രാജ്യത്വ ശക്തികള്‍ക്ക്‌ തീരെഴുതെരുതെന്നാവശ്യപ്പെട്ട്‌ എസ്‌എസ്‌എഫ്‌ പ്രവര്‍ത്തകര്‍ ഡിവിഷന്‍ ആസ്ഥാനങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. രാജ്യതാത്പര്യം സംരക്ഷിക്കാനുള്ള മുഴുവന്‍ നടപടിക്രമങ്ങളും അട്ടിമറിച്ചാണ്‌ കരാര്‍ നടപ്പിലാക്കുന്നതെന്ന്‌ എസ്‌എസ്‌എഫ്‌ ആരോപിച്ചു. ഇന്ത്യന്‍ പൗരന്മാരുടെ താത്പര്യത്തിനു പകരം കോര്‍പറേററ്‌ ശക്തികളുടെ ലാഭമാണ്‌ കരാര്‍ വഴി ഭരണകൂടങ്ങള്‍ ലക്ഷ്യംവെക്കുന്നത്‌. അമേരിക്കയുടെ കാലഹരണപ്പെട്ട ആണവനിലയങ്ങള്‍ ഇന്ത്യയിലേക്ക്‌ മറിക്കാനുള്ള ശ്രമമാണോ കരാറിനു പിന്നിലെന്ന്‌ സംശയിക്കേണ്ടതുണ്ട്‌. രാജ്യത്തിന്റെ സമ്പത്ത്‌ സാമ്രാജ്യത്വത്തിനും കുത്തകകള്‍ക്കും ചോര്‍ത്തിക്കൊടുക്കുന്നതിലെ അധാര്‍മികത സമൂഹം തിരിച്ചറിയും. സര്‍ക്കാറിനെ ബലികൊടുത്തും ആണവകരാര്‍ യാഥാര്‍ഥ്യമാക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങളും കുത്തകകളും കിണഞ്ഞുശ്രമിക്കുന്നതിനു പിന്നില്‍ കള്ളക്കളികളുള്ളതായി എസ്‌ എസ്‌ എഫ്‌ ആരോപിച്ചു.


ആണവകരാറിനെതിരെ എസ്‌എസ്‌എഫ്‌ നടത്തിയ പ്രതിഷേധ റാലികള്‍

news and pics

Sunday, July 20, 2008

സാഹിത്യോത്സവ്‌ ,കലാകിരീടം

കോട്ടക്കല്‍: ദ്വിദിനങ്ങളിലായി നടക്കുന്ന ധാര്‍മിക കലാ സാഹിത്യ സപര്യക്ക്‌ ചാപ്പനങ്ങാടി മര്‍കസുല്‍ മസ്വാലിഹില്‍ പ്രൗഢോജ്ജ്വല സമാപനം. സനാതന മൂല്യ സമര്‍പ്പണത്തിനും അധാര്‍മികതക്കെതിരെയുള്ള പ്രതിരോധത്തിനും കരുത്തു പകരേണ്ട കലയും സാഹിത്യവും സ്വാര്‍ത്ഥവും മൃഗീയവുമായ മാര്‍ഗത്തിലേക്ക്‌ വഴിമാറുന്ന വിഹ്വലതകളുടെ വര്‍ത്തമാന കാലത്ത്‌ കലാ സാഹിത്യത്തിന്റെ മാനവീക മുഖം തിരിച്ചുപിടിക്കലാണ്‌ സാഹിത്യോത്സവ്‌ ലക്ഷ്യമാക്കുന്നത്‌. സര്‍ഗാത്മകതയുടെ മികവ്‌ തെളിയിച്ച്‌ മത്സര വേദിയെ ധന്യമാക്കിയ പ്രതിഭകള്‍ ചാപ്പനങ്ങാടിയെ സര്‍ഗ വസന്തത്തിന്റെ ആരാമമാക്കി.

ലോകത്തിന്റെ ആത്യന്തിക നന്മയാണ്‌ ഇസ്ലാം ലക്ഷ്യമാക്കുന്നതെന്ന്‌ സാഹിത്യോത്സവ്‌ ഉദ്ഘാടനം ചെയ്ത പ്രശസ്ത മലയാള കവി മുരുകന്‍ കാട്ടാക്കട പറഞ്ഞു. കാരുണ്യമാണ്‌ ഇസ്ലാം മുന്നോട്ട്‌ വെക്കുന്നത്‌. കലയും സാഹിത്യവും ക്രിയാത്മകമായി സന്നിവേശിപ്പിച്ച്‌ മാനവികമായ അതിന്റെ പരിശുദ്ധ മുഖത്തിന്റെ പ്രകാശനത്തിനാണ്‌ ഇസ്ലാം ബോധനം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധര്‍മ പക്ഷത്തുറച്ചു നിന്ന്‌ മാനവരാശിക്ക്‌ സുഗന്ധം പകപകരുന്ന ചന്ദനതിരികളാകാന്‍ പ്രതിഭകള്‍ക്കാകട്ടെയെന്നും ആദ്ദേഹം ആശംസിച്ചു.

umer perinthattiri
http://www.ssfmalappuram.com/
20/07/2008

Saturday, July 19, 2008

ആണവ കരാര്‍; എസ്‌എസ്‌എഫ്‌ പ്രതിഷേധമിരമ്പി

മലപ്പുറം: രാജ്യതാത്പര്യം ബലി കഴിച്ച്‌ അമേരിക്കയുമായുള്ള ആണവ കരാറുമായി മുന്നോട്ടു പോകാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ ജില്ലയൊട്ടാകെ എസ്‌എസ്‌എഫ്‌ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. വിവിധ സ്ഥലങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ നൂറുകണക്കിന്‌ പ്രവര്‍ത്തകര്‍ അണി നിരന്നു.

kondotti

malappuram
manjeri
ponnani

umer perithattilri

Wednesday, July 16, 2008

എസ്‌.എസ്‌.എഫ്‌. സാഹിത്യോത്സവ്‌ ചിത്രങ്ങള്‍
തൃക്കരിപ്പൂര്‍: മൂല്യശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന കലകളുടെയും സാഹിത്യങ്ങളുടെയും പുനരേകീകരണത്തിന്‌ എസ്‌ എസ്‌ എഫ്‌ നടത്തുന്ന മുന്നേററം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന്‌ കുഞ്ഞിരാമന്‍ എം എല്‍ എ അഭിപ്രായപ്പെട്ടു. എസ്‌ എസ്‌ എഫ്‌ 15?ാ‍മത്‌ ജില്ലാ സാഹിത്യോത്സവ്‌?08 തൃക്കരിപ്പൂര്‍ അബ്ദുറസാഖ്‌ കൊററി നഗറില്‍ ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭാവിതലമുറയിലെ നൈസര്‍ഗികവാസനകളെ രാജ്യതാത്പര്യത്തിനും സമൂഹ നന്മക്കും ഉതകുംവിധമാക്കിമാററാന്‍ സാഹിത്യോത്സവുകള്‍ക്ക്‌ സാധിച്ചിട്ടുണെ്ടന്നും അദ്ദേഹം പറഞ്ഞു. എസ്‌ എസ്‌ എഫ്‌ ജില്ലാ പ്രസിഡന്റ്‌ മൂസ സഖാഫി കളത്തൂര്‍ അധ്യക്ഷത വഹിച്ചു.

കൊററിനഗര്‍ (തൃക്കരിപ്പൂര്‍): മഴമാറിനിന്ന കര്‍ക്കിടക രാവില്‍ സര്‍ഗമഴയായി എസ്‌എസ്‌എഫ്‌ 15ാ‍മത്‌ ജില്ലാ സാഹിത്യോത്സവ്‌. പരിപാടികള്‍ക്ക്‌ തുടക്കം കുറിച്ച്‌ ബീരിച്ചേരി മഖാമില്‍ നടന്ന ഭക്തിസാന്ദ്രമായ കൂട്ടപ്രാര്‍ഥനക്ക്‌ സയ്യിദ്‌ സൈനുല്‍ ആബിദീന്‍ മുത്തുക്കോയ അല്‍ അഹ്ദല്‍ നേതൃത്വം നല്‍കി. ജില്ലാ സാഹിത്യോത്സവ്‌ വിളംബരം ചെയ്ത്‌ കൊററി നഗറിലേക്ക്‌ നടത്തിയ വിളംബര ഘോഷയാത്രക്ക്‌ എസ്‌ എസ്‌ എഫ്‌ ജില്ലാ കമ്മിററിയംഗങ്ങളും സ്വാഗതസംഘം ഭാരവാഹികളും നേതൃത്വം നല്‍കി

Muhammad Kunhi Uluvar

www.ssfmalappuram.com

Sunday, July 13, 2008

രിസാല സ്റ്റഡി സര്‍ക്കിള്‍ വിജ്ഞാന പരീക്ഷ അവാര്‍ഡ്‌

രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ്‌ സി) ഗള്‍ഫ്‌ ചാപ്‌ററര്‍ പ്രവാസി മലയാളികള്‍ക്ക്‌ വേണ്ടി ജി.സി.സി തലത്തില്‍ നടത്തിയ വിജ്ഞാന പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ അബുദാബി ഇത്തിസലാത്തില്‍ സിസ്റ്റം എഞ്ജിനീയറായ അബ്ദുസ്സമദ്‌ കക്കോവ്‌ ,നവയുഗ എഞ്ചിനീയറിംഗ്‌ കമ്പനി ജനറല്‍ മാനേജര്‍ ശ്രീ. എ.എ. ഡേവിഡില്‍ നിന്നും വിഷന്‍ 2010 വേദിയില്‍ വെച്ച്‌ അവാര്‍ഡ്‌ ഏറ്റു വാങ്ങുന്നു. സയ്യിദ്‌ ജമലുല്ലൈലി തങ്ങള്‍, അര്‍.പി. ഹുസൈന്‍ മാസ്റ്റര്‍ സമീപം
ഫോട്ടോ : കാസിം. പി.ടി.

തിരൂരങ്ങാടി ഡിവിഷന്‍ SSF‌ സാഹിത്യോത്സവ്‌

ഐ പി ബി ഡയറക്ടര്‍ എം മുഹമ്മദ്‌ സ്വാദിഖ്‌ വെളിമുക്ക്‌ പ്രസംഗിക്കുന്നു

ചേലേമ്പ്ര: പതിനഞ്ചാമത്‌ എസ്‌.എസ്‌.എഫ്‌ ഡിവിഷന്‍ സാഹിത്യോത്സവ്‌ ചേലേമ്പ്ര ദാറുല്‍ ഇര്‍ശാദില്‍ ഐ പി ബി ഡയറക്ടര്‍ എം മുഹമ്മദ്‌ സ്വാദിഖ്‌ വെളിമുക്ക്‌ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന്‌ തേഞ്ഞിപ്പലം എസ്‌ഐ. എ ജെ ജോണ്‍സണ്‍ എന്‍ജിനീയറിംഗ്‌ എന്‍ട്രന്‍സ്‌ പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥിക്ക്‌ അവാര്‍ഡ്‌ ദാനം നടത്തി. തുടര്‍ന്ന്‌ മുഖ്യാതിഥി കാനേഷ്‌ പൂനൂര്‌ മുഖ്യപ്രഭാഷണം നടത്തി. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന സാഹിത്യോത്സവില്‍ പതിനൊന്ന്‌ പഞ്ചായത്തുകളില്‍ നിന്ന്‌ അഞ്ഞൂറോളം പ്രതിഭകള്‍ മാററുരക്കും. 13ന്‌ (ഞായര്‍) വൈകിട്ട്‌ നാലിന്‌ സമാപിക്കും.

സൈനുല്‍ ആബിദ്‌

Saturday, July 5, 2008

കാന്തപുരത്തിനു ഐ.വി.പി & എം.ഇ.എസ്‌ സ്വീകരണം


കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക്‌ ഖത്തറില്‍ ഐ വി പി ഭാരവാഹികളും എം ഇ എസ്‌ അധികൃതരും സ്വീകരണം നല്‍കുന്നു
nizam mannar
2-07-2008