Sunday, July 20, 2008

സാഹിത്യോത്സവ്‌ ,കലാകിരീടം

കോട്ടക്കല്‍: ദ്വിദിനങ്ങളിലായി നടക്കുന്ന ധാര്‍മിക കലാ സാഹിത്യ സപര്യക്ക്‌ ചാപ്പനങ്ങാടി മര്‍കസുല്‍ മസ്വാലിഹില്‍ പ്രൗഢോജ്ജ്വല സമാപനം. സനാതന മൂല്യ സമര്‍പ്പണത്തിനും അധാര്‍മികതക്കെതിരെയുള്ള പ്രതിരോധത്തിനും കരുത്തു പകരേണ്ട കലയും സാഹിത്യവും സ്വാര്‍ത്ഥവും മൃഗീയവുമായ മാര്‍ഗത്തിലേക്ക്‌ വഴിമാറുന്ന വിഹ്വലതകളുടെ വര്‍ത്തമാന കാലത്ത്‌ കലാ സാഹിത്യത്തിന്റെ മാനവീക മുഖം തിരിച്ചുപിടിക്കലാണ്‌ സാഹിത്യോത്സവ്‌ ലക്ഷ്യമാക്കുന്നത്‌. സര്‍ഗാത്മകതയുടെ മികവ്‌ തെളിയിച്ച്‌ മത്സര വേദിയെ ധന്യമാക്കിയ പ്രതിഭകള്‍ ചാപ്പനങ്ങാടിയെ സര്‍ഗ വസന്തത്തിന്റെ ആരാമമാക്കി.

ലോകത്തിന്റെ ആത്യന്തിക നന്മയാണ്‌ ഇസ്ലാം ലക്ഷ്യമാക്കുന്നതെന്ന്‌ സാഹിത്യോത്സവ്‌ ഉദ്ഘാടനം ചെയ്ത പ്രശസ്ത മലയാള കവി മുരുകന്‍ കാട്ടാക്കട പറഞ്ഞു. കാരുണ്യമാണ്‌ ഇസ്ലാം മുന്നോട്ട്‌ വെക്കുന്നത്‌. കലയും സാഹിത്യവും ക്രിയാത്മകമായി സന്നിവേശിപ്പിച്ച്‌ മാനവികമായ അതിന്റെ പരിശുദ്ധ മുഖത്തിന്റെ പ്രകാശനത്തിനാണ്‌ ഇസ്ലാം ബോധനം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധര്‍മ പക്ഷത്തുറച്ചു നിന്ന്‌ മാനവരാശിക്ക്‌ സുഗന്ധം പകപകരുന്ന ചന്ദനതിരികളാകാന്‍ പ്രതിഭകള്‍ക്കാകട്ടെയെന്നും ആദ്ദേഹം ആശംസിച്ചു.

umer perinthattiri
http://www.ssfmalappuram.com/
20/07/2008

1 comment:

prachaarakan said...