ആണവകരാറിന്റെ പേരില്‍ രാഷ്ട്രത്തെ സാമ്രാജ്യത്വ ശക്തികള്‍ക്ക് തീരെഴുതെരുതെന്നാവശ്യപ്പെട്ട് എസ്‌എസ്‌എഫ് പ്രവര്‍ത്തകര്‍ ഡിവിഷന്‍ ആസ്ഥാനങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. രാജ്യതാത്പര്യം സംരക്ഷിക്കാനുള്ള മുഴുവന്‍ നടപടിക്രമങ്ങളും അട്ടിമറിച്ചാണ് കരാര്‍ നടപ്പിലാക്കുന്നതെന്ന് എസ്‌എസ്‌എഫ് ആരോപിച്ചു. ഇന്ത്യന്‍ പൗരന്മാരുടെ താത്പര്യത്തിനു പകരം കോര്‍പറേററ് ശക്തികളുടെ ലാഭമാണ് കരാര്‍ വഴി ഭരണകൂടങ്ങള്‍ ലക്ഷ്യംവെക്കുന്നത്. അമേരിക്കയുടെ കാലഹരണപ്പെട്ട ആണവനിലയങ്ങള്‍ ഇന്ത്യയിലേക്ക് മറിക്കാനുള്ള ശ്രമമാണോ കരാറിനു പിന്നിലെന്ന് സംശയിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ സമ്പത്ത് സാമ്രാജ്യത്വത്തിനും കുത്തകകള്‍ക്കും ചോര്‍ത്തിക്കൊടുക്കുന്നതിലെ അധാര്‍മികത സമൂഹം തിരിച്ചറിയും. സര്‍ക്കാറിനെ ബലികൊടുത്തും ആണവകരാര്‍ യാഥാര്‍ഥ്യമാക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങളും കുത്തകകളും കിണഞ്ഞുശ്രമിക്കുന്നതിനു പിന്നില്‍ കള്ളക്കളികളുള്ളതായി എസ് എസ് എഫ് ആരോപിച്ചു.
നിഷ്പക്ഷത നടിക്കുന്നവനോട്
7 years ago
No comments:
Post a Comment