Wednesday, August 20, 2008

SSF പ്രതിരോധ നിര

ഇന്ത്യയുടെ അസ്തിത്വം സംരക്ഷിക്കുക എന്ന സന്ദേശമുയര്‍ത്തി സ്വാതന്ത്ര്യ ദിനത്തില്‍ എസ്‌എസ്‌എഫ്‌ പ്രവര്‍ത്തകര്‍‌ പ്രതിരോധ നിര തീര്‍ത്തു. ഊര്‍ജ്ജ പ്രതിസന്ധിയുടെ മറവില്‍ രാജ്യ നിലനില്‍പിന്‌ ഭീഷണമായ അമേരിക്കന്‍ ചങ്ങാത്തത്തിനെതിരെയുള്ള മുന്നറിയിപ്പായി നടന്ന പരിപാടിയില്‍ നൂറുകണക്കിന്‌ പ്രവര്‍ത്തകര്‍ അണിനിരന്നു.

സാമ്രാജ്യത്വത്തിന്‌ കനത്ത തിരിച്ചടിയേററുകൊണ്ടിരിക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍ ധീരതയാര്‍ന്ന രാജ്യത്തിന്റെ ചേരിചേരാ പൈതൃകം തിരിച്ചുപിടിച്ച്‌ സമാധാനത്തിന്റെ യുഗസൃഷ്ടിപ്പിനായി ഇന്ത്യ അമരത്ത്‌ വേണമെന്ന്‌ പ്രകടനം ആവശ്യപ്പെട്ടു. അമേരിക്കന്‍ വിധേയത്വത്തിന്റെ പേരില്‍ ആണവ അവശിഷ്ടങ്ങളെ വിലക്കു വാങ്ങിയ സര്‍ക്കാര്‍ നിലപാടിനെ ചോദ്യം ചെയ്ത പ്രവര്‍ത്തകര്‍ ചേരി ചേര്‍ന്ന ഇറാന്‍ വോട്ടും ഇസ്രായേല്‍ സഖ്യവും ആഗോള തലത്തില്‍ ഇന്ത്യക്കുള്ള നിലയും വിലയും കളങ്കപ്പെടുത്തിയെന്ന്‌ കുററപ്പെടുത്തി. സാമ്രാജ്യത്വ അനുകൂല സര്‍കാര്‍ നിലപാടുകള്‍ സ്വതന്ത്ര്യ ഭാരത മാന്യതക്ക്‌ ഭീകരമായ മാനക്കേട്‌ സൃഷ്ടിച്ച സാഹചര്യത്തിലാണ്‌ അഭിമാനിതമായ ഇന്ത്യന്‍ അസ്തിത്വ നിലനില്‍പിനായി പ്രവര്‍ത്തകര്‍ പ്രതിരോധനിര തീര്‍ത്തത്‌.


വിവിധ ഏരിയകളില്‍ നടന്ന പ്രകടനങ്ങളില്‍ നിന്ന്

www.ssfmalappuram.com

Wednesday, August 13, 2008

പൂക്കിപറമ്പ്‌ മദ്യഷാപ്പിനെതിരെ മനുഷ്യചങ്ങല

പൂക്കിപറമ്പ്‌: ദേശീയ പാതയിലെ പൂക്കിപറമ്പ്‌ വിദേശ മദ്യഷാപ്പ്‌ അടച്ചുപൂട്ടണമെന്നാവശ്യപെട്ട്‌ തെന്നല പഞ്ചായത്ത്‌ സംയുക്ത സുന്നി സംഘടനകളുടെ ആഭ്യമുഖ്യത്തില്‍ പൂക്കിപറമ്പില്‍ മനുഷ്യചങ്ങല തീര്‍ത്തു. കോഴിച്ചന മുതല്‍ പൂക്കിപറമ്പ്‌ വരെ തീര്‍ത്ത മനുഷ്യചങ്ങലയില്‍ ആയിരങ്ങള്‍ അണി നിരന്നു. മനുഷ്യ ചങ്ങല എസ്‌ ജെ എം സംസ്ഥാന ജന. സെക്രട്ടറി ടി അബൂഹനീഫല്‍ ഫൈസി ഉദ്ഘാടനം ചെയ്തു.

തീര്‍ത്തും സമാധാനന്തരീക്ഷത്തിലായിരുന്ന പൂക്കിപറമ്പിലെ സമാധാനം തകരാന്‍ പ്രധാന കാരണം ബീവറേജ്‌ മദ്യഷാപ്പാണന്നും ഇത്‌ അടച്ചു പട്ടുന്നത്‌ വരെ സമരരംഗത്ത്‌ ഉറച്ചു നില്‍ ക്കുമെന്ന്‌ അബൂഹനീഫല്‍ ഫൈസി പറഞ്ഞു. എം അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, മദ്യ വിരുദ്ധസമിതി ജില്ലാ പ്രസിഡന്റ്‌ പി കെ നാരായണന്‍, പി സി അബ്ദുറഹ്മാന്‍, എന്‍ എം ജാബിര്‍, വി അബ്ബാസ്‌ എന്നിവര്‍ പ്രസംഗിച്ചു. പി മാനുഹാജി, കെ മുഹമ്മദ്‌ ഖാസിം, സഫീര്‍ നേതൃത്വം നല്‍കി.

reporty by
അബ്ദുസമദ്‌
13/08/2008

Sunday, July 27, 2008

സാഹിത്യോത്സവിന്‌ ഗംഭീര പരിസമാപ്തി; മലപ്പുറം വീണ്ടും ജേതാക്കള്‍

നാദാപുരം: രണ്ട്‌ ദിനങ്ങളിലായി നടന്ന എസ്‌എസ്‌എഫ്‌ സംസ്ഥാന സാഹിത്യോത്സവിന്‌ നാദാപുരം സിറാജുല്‍ഹുദാ മസ്ജിദ്‌ അങ്കണത്തില്‍ പ്രൗഢോജ്ജ്വല സമാപനം. 6 വേദികളില്‍ 37 ഇനങ്ങളിലായി ധാര്‍മ്മിക കേരളത്തിന്റെ സര്‍ഗ ഭാവനകള്‍ മാറ്റുരക്കപ്പെട്ട കലാമേളയുടെ സമാപന സമ്മേളനം കൃഷി മന്ത്രി മുല്ലക്കര രത്നാകരന്‍ ഉദ്ഘാടനം ചെയ്തു. ചിത്താരി ഉസ്താദ്‌, പേരോട്‌ അബ്ദുറഹ്മാന്‍ സഖാഫി, മജീദ്‌ കക്കാട്‌, മുഹമ്മദ്‌ പറവൂര്‍, സ്വാദിഖ്‌ വെളിമുക്ക്‌, കരീം കക്കാട്‌, പ്രസംഗിച്ചു. ഒന്നും രണ്ടു സ്ഥാനക്കാര്‍ക്കുള്ള ട്രോഫികള്‍ മന്ത്രി വിതരണം നിര്‍വ്വഹിച്ചു. മലപ്പുറം 192, കോഴിക്കോട്‌ 132, കണ്ണൂര്‍ 105 യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

രണ്ടാം സ്ഥാനം കോഴിക്കോടിന്‌

‌സാഹിത്യോത്സവ്‌ സമാപന സമ്മേളനം കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ ഉദ്ഘാടനം ചെയ്യുന്നു

news and picture

Monday, July 21, 2008

ആണവകരാര്‍; SSFപ്രതിഷേധ റാലികള്‍

ആണവകരാറിന്റെ പേരില്‍ രാഷ്ട്രത്തെ സാമ്രാജ്യത്വ ശക്തികള്‍ക്ക്‌ തീരെഴുതെരുതെന്നാവശ്യപ്പെട്ട്‌ എസ്‌എസ്‌എഫ്‌ പ്രവര്‍ത്തകര്‍ ഡിവിഷന്‍ ആസ്ഥാനങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. രാജ്യതാത്പര്യം സംരക്ഷിക്കാനുള്ള മുഴുവന്‍ നടപടിക്രമങ്ങളും അട്ടിമറിച്ചാണ്‌ കരാര്‍ നടപ്പിലാക്കുന്നതെന്ന്‌ എസ്‌എസ്‌എഫ്‌ ആരോപിച്ചു. ഇന്ത്യന്‍ പൗരന്മാരുടെ താത്പര്യത്തിനു പകരം കോര്‍പറേററ്‌ ശക്തികളുടെ ലാഭമാണ്‌ കരാര്‍ വഴി ഭരണകൂടങ്ങള്‍ ലക്ഷ്യംവെക്കുന്നത്‌. അമേരിക്കയുടെ കാലഹരണപ്പെട്ട ആണവനിലയങ്ങള്‍ ഇന്ത്യയിലേക്ക്‌ മറിക്കാനുള്ള ശ്രമമാണോ കരാറിനു പിന്നിലെന്ന്‌ സംശയിക്കേണ്ടതുണ്ട്‌. രാജ്യത്തിന്റെ സമ്പത്ത്‌ സാമ്രാജ്യത്വത്തിനും കുത്തകകള്‍ക്കും ചോര്‍ത്തിക്കൊടുക്കുന്നതിലെ അധാര്‍മികത സമൂഹം തിരിച്ചറിയും. സര്‍ക്കാറിനെ ബലികൊടുത്തും ആണവകരാര്‍ യാഥാര്‍ഥ്യമാക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങളും കുത്തകകളും കിണഞ്ഞുശ്രമിക്കുന്നതിനു പിന്നില്‍ കള്ളക്കളികളുള്ളതായി എസ്‌ എസ്‌ എഫ്‌ ആരോപിച്ചു.


ആണവകരാറിനെതിരെ എസ്‌എസ്‌എഫ്‌ നടത്തിയ പ്രതിഷേധ റാലികള്‍

news and pics

Sunday, July 20, 2008

സാഹിത്യോത്സവ്‌ ,കലാകിരീടം

കോട്ടക്കല്‍: ദ്വിദിനങ്ങളിലായി നടക്കുന്ന ധാര്‍മിക കലാ സാഹിത്യ സപര്യക്ക്‌ ചാപ്പനങ്ങാടി മര്‍കസുല്‍ മസ്വാലിഹില്‍ പ്രൗഢോജ്ജ്വല സമാപനം. സനാതന മൂല്യ സമര്‍പ്പണത്തിനും അധാര്‍മികതക്കെതിരെയുള്ള പ്രതിരോധത്തിനും കരുത്തു പകരേണ്ട കലയും സാഹിത്യവും സ്വാര്‍ത്ഥവും മൃഗീയവുമായ മാര്‍ഗത്തിലേക്ക്‌ വഴിമാറുന്ന വിഹ്വലതകളുടെ വര്‍ത്തമാന കാലത്ത്‌ കലാ സാഹിത്യത്തിന്റെ മാനവീക മുഖം തിരിച്ചുപിടിക്കലാണ്‌ സാഹിത്യോത്സവ്‌ ലക്ഷ്യമാക്കുന്നത്‌. സര്‍ഗാത്മകതയുടെ മികവ്‌ തെളിയിച്ച്‌ മത്സര വേദിയെ ധന്യമാക്കിയ പ്രതിഭകള്‍ ചാപ്പനങ്ങാടിയെ സര്‍ഗ വസന്തത്തിന്റെ ആരാമമാക്കി.

ലോകത്തിന്റെ ആത്യന്തിക നന്മയാണ്‌ ഇസ്ലാം ലക്ഷ്യമാക്കുന്നതെന്ന്‌ സാഹിത്യോത്സവ്‌ ഉദ്ഘാടനം ചെയ്ത പ്രശസ്ത മലയാള കവി മുരുകന്‍ കാട്ടാക്കട പറഞ്ഞു. കാരുണ്യമാണ്‌ ഇസ്ലാം മുന്നോട്ട്‌ വെക്കുന്നത്‌. കലയും സാഹിത്യവും ക്രിയാത്മകമായി സന്നിവേശിപ്പിച്ച്‌ മാനവികമായ അതിന്റെ പരിശുദ്ധ മുഖത്തിന്റെ പ്രകാശനത്തിനാണ്‌ ഇസ്ലാം ബോധനം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധര്‍മ പക്ഷത്തുറച്ചു നിന്ന്‌ മാനവരാശിക്ക്‌ സുഗന്ധം പകപകരുന്ന ചന്ദനതിരികളാകാന്‍ പ്രതിഭകള്‍ക്കാകട്ടെയെന്നും ആദ്ദേഹം ആശംസിച്ചു.

umer perinthattiri
http://www.ssfmalappuram.com/
20/07/2008

Saturday, July 19, 2008

ആണവ കരാര്‍; എസ്‌എസ്‌എഫ്‌ പ്രതിഷേധമിരമ്പി

മലപ്പുറം: രാജ്യതാത്പര്യം ബലി കഴിച്ച്‌ അമേരിക്കയുമായുള്ള ആണവ കരാറുമായി മുന്നോട്ടു പോകാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ ജില്ലയൊട്ടാകെ എസ്‌എസ്‌എഫ്‌ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. വിവിധ സ്ഥലങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ നൂറുകണക്കിന്‌ പ്രവര്‍ത്തകര്‍ അണി നിരന്നു.

kondotti

malappuram
manjeri
ponnani

umer perithattilri

Wednesday, July 16, 2008

എസ്‌.എസ്‌.എഫ്‌. സാഹിത്യോത്സവ്‌ ചിത്രങ്ങള്‍




തൃക്കരിപ്പൂര്‍: മൂല്യശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന കലകളുടെയും സാഹിത്യങ്ങളുടെയും പുനരേകീകരണത്തിന്‌ എസ്‌ എസ്‌ എഫ്‌ നടത്തുന്ന മുന്നേററം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന്‌ കുഞ്ഞിരാമന്‍ എം എല്‍ എ അഭിപ്രായപ്പെട്ടു. എസ്‌ എസ്‌ എഫ്‌ 15?ാ‍മത്‌ ജില്ലാ സാഹിത്യോത്സവ്‌?08 തൃക്കരിപ്പൂര്‍ അബ്ദുറസാഖ്‌ കൊററി നഗറില്‍ ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭാവിതലമുറയിലെ നൈസര്‍ഗികവാസനകളെ രാജ്യതാത്പര്യത്തിനും സമൂഹ നന്മക്കും ഉതകുംവിധമാക്കിമാററാന്‍ സാഹിത്യോത്സവുകള്‍ക്ക്‌ സാധിച്ചിട്ടുണെ്ടന്നും അദ്ദേഹം പറഞ്ഞു. എസ്‌ എസ്‌ എഫ്‌ ജില്ലാ പ്രസിഡന്റ്‌ മൂസ സഖാഫി കളത്തൂര്‍ അധ്യക്ഷത വഹിച്ചു.

കൊററിനഗര്‍ (തൃക്കരിപ്പൂര്‍): മഴമാറിനിന്ന കര്‍ക്കിടക രാവില്‍ സര്‍ഗമഴയായി എസ്‌എസ്‌എഫ്‌ 15ാ‍മത്‌ ജില്ലാ സാഹിത്യോത്സവ്‌. പരിപാടികള്‍ക്ക്‌ തുടക്കം കുറിച്ച്‌ ബീരിച്ചേരി മഖാമില്‍ നടന്ന ഭക്തിസാന്ദ്രമായ കൂട്ടപ്രാര്‍ഥനക്ക്‌ സയ്യിദ്‌ സൈനുല്‍ ആബിദീന്‍ മുത്തുക്കോയ അല്‍ അഹ്ദല്‍ നേതൃത്വം നല്‍കി. ജില്ലാ സാഹിത്യോത്സവ്‌ വിളംബരം ചെയ്ത്‌ കൊററി നഗറിലേക്ക്‌ നടത്തിയ വിളംബര ഘോഷയാത്രക്ക്‌ എസ്‌ എസ്‌ എഫ്‌ ജില്ലാ കമ്മിററിയംഗങ്ങളും സ്വാഗതസംഘം ഭാരവാഹികളും നേതൃത്വം നല്‍കി

Muhammad Kunhi Uluvar

www.ssfmalappuram.com