Wednesday, December 3, 2008

മതപണ്ഡിതന്‍ അഡ്വക്കറ്റായി എന്‍റോള്‍ ചെയ്തു

കൊച്ചി: മതപണ്ഡിതനായ അബ്ദുല്‍ ഹഫീസ്‌ സഖാഫി അഡ്വക്കറ്റായി എന്‍റോള്‍ ചെയ്തു. കേരള ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ നടന്ന ബിരുദധാനചടങ്ങിന്‌ കേരള ഹൈക്കോടതി ജഡ്ജി ഗിരി നേതൃത്വം നല്‍കി. മലപ്പുറം മഅ്ദിനുസ്സഖാഫത്തില്‍ ഇസ്ലാമിയ്യയിലെ മഅ്ദിന്‍ ദഅ്‌വ കോളേജില്‍ നിന്നാണ്‌ പ്ലസ്ടു, ഡിഗ്രി, എല്‍.എല്‍.ബി, മുഖ്തസ്വര്‍ വരെയുളള മതപഠനവം എന്നിവ ഹഫീസ്‌ പൂര്‍ത്തിയാക്കിയത്‌. മഅ്ദിന്‍ ദഅ്‌വ കോളേജിലെ ആദ്യബാച്ചിലെ വിദ്യാര്‍ത്ഥിയായ ഹഫീസ്‌ കാരന്തൂര്‍ മര്‍കസില്‍ നിന്നാണ്‌ ബിരുദമെടുത്തത്‌. ഇപ്പോള്‍ സുല്‍ത്താന്‍ബത്തേരി മര്‍കസുദഅ്‌വ കോളേജില്‍ മുദരിസായി ജോലി ചെയ്യുന്ന അബ്ദുല്‍ ഹഫീസ്‌ അടുത്തമാസം സുപ്രീംകോടതിയില്‍ അഡ്വ.ദയാഹരിലാലിന്റെ കീഴില്‍ പ്രക്ടീസ്‌ ആരംഭിക്കും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ്‌ ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അബ്ദുല്‍ ഹഫീസിനെ അഭിനനന്ദിച്ചു
03/12/2008

1 comment:

prachaarakan said...

മതപണ്ഡിതനായ അബ്ദുല്‍ ഹഫീസ്‌ സഖാഫി അഡ്വക്കറ്റായി എന്‍റോള്‍ ചെയ്തു. കേരള ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ നടന്ന ബിരുദധാനചടങ്ങിന്‌ കേരള ഹൈക്കോടതി ജഡ്ജി ഗിരി നേതൃത്വം നല്‍കി.