Tuesday, February 9, 2010

അനുശോചനം

ദുബൈ പോലീസ്‌ മേധാവി മേജർ ജനറൽ ദാഹി ഖൽഫാൻ തമീമീന്റെ മാതാവിന്റെ നിര്യാണത്തിൽ അനുശോചനം അറിയിക്കാൻ സിറാജ്‌ ചെയർമാൻ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ദാഹി ഖൽഫാന്റെ ഭവനം സന്ദർശിച്ചപ്പോൾ

ആലൂ‍ർ മഹമൂദ് ഹാജി
09/02/2010
www.ssfmalappuram.com/

35 comments:

Bava said...

ആ മരണ വീട്ടില്‍പ്പോയപ്പോള്‍ ഓതിയ യാസീന് കിട്ടിയ കൈമടക്കിന്റെ കണക്കും ഈ പോസ്റ്റില്‍ അറിയിക്കാമായിരുന്നു..!

പ്രചാരകന്‍ said...

പ്രിയ സുഹൃത്തേ,

മരണ വീട്ടിൽ ഇരുന്ന് മനോരമ വാ‍യിക്കുന്നതാണ്നല്ലതെന്ന് ഉപദേശിക്കുന്ന അഭിനവ വഹാബി പാതിരിമാരുടെ വീടുകളിൽ ഓതുന്ന യാസീന്റെയും മൌലിദിന്റെയും കണക്കുകൾ അറിയാൻ ശ്രമിച്ചാൽ തന്നെ ഇതിന്റെ മറുപടി ലഭിക്കും.

അപ്പൊകലിപ്തോ said...

സബൂറാക്ക്‌ പ്രചാരകാ..

നമുക്ക്‌ അടുത്ത 7, 40 അടിയന്തിരത്തിനു മുട്ടന്‍ പോത്തിണ്റ്റെ ബിരിയാണിവച്ച്‌ കഴിച്ച്‌ ഏമ്പക്കം വിട്ട്‌ ഇവന്‍മാരെ കൊതികാണിപ്പിക്കാം...

നമ്മല്‍ കഴിക്കുന്ന ബിരിയാണിയില്‍ സന്തുഷ്ടനാവുന്ന പരേതണ്റ്റെ മനസ്സ്‌ ഈ വഹാബികള്‍ എന്തേ കാണുന്നില്ല.. മരിച്ചവനു പെരുന്നാളിനു പോലും പോത്തും ആടും വയ്ക്കാന്‍ പണമില്ലെങ്കിലും അയാളുടെ മരണ ശേഷം കടം വാങ്ങിവയ്ക്കുന്ന ബിരിയാണിയുടെ ബറകത്ത്‌ ഈ വഹാബികള്‍ക്ക്‌ വല്ലതും അറിയാമോ... ???

നമ്മള്‍ സുന്നികള്‍ എത്ര എത്ര യാസീനും ബിരിയാനിയും കഴിച്ചീക്കണു.. കൊതിമൂത്തിട്ടാ ഈ വഹാബികള്‍ ഓരോന്ന് പറേണതു...
സബൂറാക്ക്‌...

Bava said...

എല്ലാ അന്ധ വിശ്വാസങ്ങളെയും അനാചാരങ്ങളെയും മതത്തിന്റെ ലേബലില്‍ എഴുന്നോള്ളിക്കുകയും ഖുര്‍ആനിനെയും നബിയുടെ ചര്യയെയും ദുര്‍വ്യാഖ്യാനിക്കുകയും ചെയ്യുന്ന കേരളത്തിലെ വിഭാഗത്തിന്റെ നേതാവാണ്‌ അവിടെ ആ അറബിയുടെ കൂടെ ഇരിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയുന്നതാണ്.

അതിനു താങ്കള്‍ രോഷം കൊള്ളേണ്ട കാര്യമില്ല. ഈ കമന്റുന്നവന്‍ സുന്നിയുമല്ല വഹാബിയുമല്ല ജമാത്തുമല്ല.

ഇതൊന്നുമല്ലങ്കിലും നന്മ ചെയ്യുന്ന ഒരു മുസ്ലിമിനു സ്വര്‍ഗത്തില്‍ പോകാന്‍ പറ്റുമോ..താങ്കള്‍ എന്ത് പറയുന്നു.?

പ്രചാരകന്‍ said...

സുന്നികൾ തീറ്റ രാ‍മന്മാരാണ് തിന്നാൻ വഴിയുണ്ടാക്കാനാണീ പരിപാടികളൊക്കെ എന്ന് പറയുന്ന ഒരു വിഭാഗം എന്തൊക്കെയാണ് തിന്നുന്നതെന്നും ഏതൊക്കെ വിധത്തിലാണെന്നും
മുജാഹിദ് ഗ്രന്ഥങ്ങളിൽ തന്നെ വിവരിക്കുന്നുണ്ട്.

ബഹുഭൂരിഭാഗം വരുന്ന മുസ്ലിംങ്ങളെ മുശ്‌രിക്കാക്കി ചിത്രീകരിച്ച് ,കൊന്നൊടുക്കി രംഗത്ത് വന്ന വഹാബി ഭീകര പ്രസ്ഥാനത്തിന്റെ ആളുകളാണ് ഞങ്ങൾ എന്ന് പറയാൻ മടിയുണ്ടാകും. അത് സ്വാഭാവികം

മുസ്ലിമായാൽ മതി. അതിനു മുജാഹിദായാൽ പോരാ

അപ്പൊകലിപ്തോ said...

വഹാബികളായാല്‍ പോരെന്ന് ഫതുവ കിട്ടി...

അപ്പോല്‍ കേരളത്തിലെ മക്കു താടിയുള്ള നമ്മെപ്പോലുള്ള സുന്നികള്‍ സ്വര്‍ഗ്ഗത്തില്‍ പോകുമോ പ്രചാരകാ...

Bava said...

താങ്കള്‍ ഈ വാഹബികള്‍ എന്ന് പറയുന്നത് ആരെയാണ്....അവര്‍ക്ക് ഇസ്ലാമുമായി എന്തങ്കിലും ബന്ധമുണ്ടോ..

ഈ സുന്നികളെന്നു പറയുന്നവരുടെ ഇസ്ലാം ബന്ധപ്പോലെ...

കാന്തപുരം ഈ അറബിയുടെ വീട്ടിപ്പോയതുപോലെ കേരളത്തിലെ മറ്റു മുസ്ലിം വിഭാഗങ്ങളുടെ വീട്ടില്‍ ആരെങ്കിലും മരണപ്പെട്ടാല്‍ അവിടെ പോകുകയും അനുശോചനമറിയിക്കുകയും മരണപ്പെട്ടവര്‍ക്കായി പ്രാര്‍ഥിക്കുകയും ചെയ്യാറുണ്ടോ.?

മറുപടി വിക്തമായി നല്‍കുക.!

പ്രചാരകന്‍ said...

Wahhâbism was established by Muhammad ibn ’Abd al-Wahhâb. He was born in Huraimila in Najd in 1111 (1699 A.D.) and died in 1206 (1791 A.D.). .... he succumbed to a snare set by Hempher, who was only one of the numerous British spies, and served as a tool in the British plans to (destroy Islam).
.......
താങ്കൾക്കും മറ്റെല്ലാവർക്കുമായി എന്താണ് വഹാബി അഥവാ വഹാബിസം എന്നറിയാൻ ഇവിടെക്ലിക് ചെയ്ത് വായിക്കുക


താങ്കളുടെ ചോദ്യം

കേരളത്തിലെ മറ്റു മുസ്ലിം വിഭാഗങ്ങളുടെ വീട്ടില്‍ ആരെങ്കിലും മരണപ്പെട്ടാല്‍ അവിടെ പോകുകയും അനുശോചനമറിയിക്കുകയും മരണപ്പെട്ടവര്‍ക്കായി പ്രാര്‍ഥിക്കുകയും ചെയ്യാറുണ്ടോ.?

മറുപടി :

സുന്നികളായ ഞങ്ങളെ മുസ്ലിംങ്ങളായി അംഗീകരിക്കുന്ന മുസ്‌ലിംങ്ങളുടെ വീട്ടിൽ
ആരെങ്കിലും മരണപ്പെട്ടാൽ പോവുകയും അനുശോചനമറിയിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാറുണ്ട്.


സുന്നി മുസ്ലിം പണ്ഡിതന്റെ മരണക്കിടക്കയിലേക്ക് നിങ്ങൾ മുസ്ലിമാവണം എന്ന് പറഞ്ഞ് കത്തെഴുതിയത് ഇന്നും തിരുത്തപ്പെടാതെ നിൽക്കുന്നു എന്ന് കൂടി കൂട്ടി വായിക്കുക.

ആരാണ് അനാചാരങ്ങളുടെയും അന്ധവിശ്വസത്തിന്റെയും പ്രചാരകരെന്നെ ഈ വീഡിയോ കൂടി കണ്ട് വിലയിരുത്തുക

ഇവിടെ

ഇത് മറു വിഭാഗം മുജാഹിദിന്റെതാണ് .സുന്നികൾ ഇറക്കിയതല്ല.


സുന്നികളുടെ ഇസ്ലാം ബന്ധം ഇബ്നു അബ്ദുൽ വഹാബുമായോ മൌദൂദിയുമായോ അല്ല മറിച്ച മുഹമ്മദ് നബി (സ) തങ്ങളോടു കൂടിയാണ്. മുഹമ്മദ് നബി (സ) സുന്നിയാണെന്നും വാഹാബിയല്ലെന്നും മുജാഹിദ് നേതാവ് തന്നെ പറയുന്നു.

അപ്പൊകലിപ്തോ said...

അപ്പോ...

നമ്മളു സുന്നി മാത്രമേ രക്ഷപ്പെടുകയുള്ളു അല്ലെ അണ്ണാ...

പ്രവാചക ബീവി ഖദീജ (റ) .. മകന്‍ ഇബ്രാഹീം (റ) ഇവരൊക്കെ മരിച്ചപ്പോല്‍ നബി യാസീനും ഫാത്തിഹയുമൊക്കെ ഓതിയോ അണ്ണാ...

യധാര്‍ഥ സുന്നി നമ്മളാണല്ലോ .. അതോണ്ട്‌ ഒരു സംശയം...

Bava said...

പ്രചാരകന്‍ said...

സുന്നികളായ ഞങ്ങളെ മുസ്ലിംങ്ങളായി അംഗീകരിക്കുന്ന മുസ്‌ലിംങ്ങളുടെ വീട്ടിൽ
ആരെങ്കിലും മരണപ്പെട്ടാൽ പോവുകയും അനുശോചനമറിയിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാറുണ്ട്
@@@@

1) അപ്പോള്‍ കേരളത്തില്‍ ഇന്നുള്ള മുസ്ലിം സംഘടനകളില്‍ വഹാബികള്‍ എന്ന് നിങ്ങള്‍ പറയുന്ന സലഫി വിഭാഗം നിങ്ങളെ മുസ്ലിങ്ങള്‍ അല്ലന്നാണോ പറയുന്നത്.

2) അവര്‍ മുസ്ലീങ്ങളാണെന്ന് നിങ്ങള്‍ പറയുമോ.

3) കേരളത്തിലെ സലഫികള്‍ക്ക് സലാം പറയാത്ത, അത് മടക്കാത്ത, ജമാഅത്തെ ഇസ്ലാമി-സലഫി മുജാഹിദുകള്‍ക്ക് സലാം പറയരുതെന്ന് മദ്രസയിലെ കുഞ്ഞു മക്കള്‍ക്കളെയും പഠിപ്പിക്കുന്ന നിങ്ങള്‍, ഗള്‍ഫു രാജ്യങ്ങളില്‍ പോകുമ്പോള്‍ സൗദി അറേബ്യയിലും മറ്റും അവിടത്തെ അറബികള്‍ക്ക് സലാം പറയാറുണ്ടോ. അവിടയുള്ള കാന്തപുരം സുന്നികള്‍ അവരുടെ സ്പോണ്‍സറുമാരുടെ സലാം മടക്കാറുണ്ടോ.

അവിടത്തെ പണ്ഡിതര്‍(മക്ക - മദീന ഇമാമുമാര്‍) സലാം പറഞ്ഞാല്‍ നിങ്ങളുടെ നേതാവ് കാന്തപുരം ഉസ്താദ് സലാം മടക്കുമോ.?

പ്രചാരകന്‍ said...

Mr. അപ്പോ...

അഹുലുസുന്നത്തിവൽ ജമാ‌അത്തിന്റെ ആളുകൾ അഥവാ സുന്നികളെ രക്ഷപ്പെടുകയുള്ളൂ. അതിൽ സംശയമില്ല.

നബി (സ) ഓതരുതെന്ന് പറഞ്ഞിട്ടില്ല.
മറിച്ച് ഖുർ‌ആൻ ഓതാൻ ഉപദേശിക്കുകയാണ് ചെയ്തിട്ടുള്ളത്. പണ്ഡിത ലോകവും അത് തന്നെ പിന്തുടരുന്നു.Mr. Bava,


1) അങ്ങിനെ അംഗീകരിക്കുന്നുവെങ്കിൽ പിന്നെ സുന്നികളുടെ ഒരു പണ്ഡിതന് നിങ്ങൾ മുസ്ലിമാവണം എന്ന് കത്തെഴുതുമോ ?

2)അവർ മുസ്ലിംങ്ങളല്ലെന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല. പക്ഷെ വഴി തെറ്റിയ മുസ്ലിംങ്ങൾ എന്ന് മാത്രം.

3)സലാം പറയൽ മുസ്ലിംങ്ങൾക്കിടയിലാണ് കല്പിക്കപ്പെട്ടിട്ടുള്ളത്. സുന്നികളെ മുസ്ലിംങ്ങളായി അംഗീകരിച്ച് ,ഇതു വരെ എഴുതിയതും പ്രചരിപ്പിച്ചതും തെറ്റാണെന്ന് പ്രസ്ഥാവിച്ചാൽ ആ കാ‍ര്യത്തെ പറ്റി ആലോചിക്കും.

കേരള മുജാഹിദുകളുടെ വിശ്വാസം ഗൾഫ് സലഫികൾ പ്രത്യേകിച്ച് മക്ക -മദീന ഇമാമുകൾ ക്ക് ഇല്ല. ഉദാ: അവർ 20 റക‌അത്ത് തറാവീഹ് നിസ്കരിക്കുന്നു. കേരളത്തിൽ 8 ഉം. അവർ ജുമുഅക്ക് 2 ബാങ്ക് കൊടുക്കുന്നു. കേരളത്തിൽ മുജകൾ 1 ഉം. പിന്നെ പ്രാദേശിക ഖുതുബയും..

പ്രചാരകന്‍ said...

ഇ.കെ ഹസൻ മുസ്ലിയാർ എന്ന സുന്നീ‍ പണ്ഡിതന് നിങ്ങൾ മുസ്ലിമാവണം എന്ന് കത്തെഴുതിയ കേരള മുജാഹിദ് നേതാവ് ഉമ്മർ മൌലവിയുടെ മകൻ ഇപ്പോൾ ഇസ്ലാമിൽ നിന്ന് പുറത്ത് പോയത് കാണുക

അന്ന് എഴുതിയ കത്തും അത് ബഷീർ സ്വാമിക്ക് കൈമാറുന്നതും കാണുക .. ഇവിടെ..

Zulfukhaar-ദുല്‍ഫുഖാര്‍ said...

മരണ വീട്ടിലും വഹാബികൾ ഫിത്നയുണ്ടാക്കുന്നു

കാക്കര - kaakkara said...

?

Bava said...

പ്രചാരകന്‍ said...

കേരള മുജാഹിദുകളുടെ വിശ്വാസം ഗൾഫ് സലഫികൾ പ്രത്യേകിച്ച് മക്ക -മദീന ഇമാമുകൾ ക്ക് ഇല്ല. ഉദാ: അവർ 20 റക‌അത്ത് തറാവീഹ് നിസ്കരിക്കുന്നു. കേരളത്തിൽ 8 ഉം. അവർ ജുമുഅക്ക് 2 ബാങ്ക് കൊടുക്കുന്നു. കേരളത്തിൽ മുജകൾ 1 ഉം. പിന്നെ പ്രാദേശിക ഖുതുബയും..
,,,,,,,,,,,,,,

മക്കയിലെയും മദീനയിലെയും ഇമാമുകള്‍ നിങ്ങള്‍ പറയുന്ന നിങ്ങളില്‍പ്പെട്ട സുന്നികളാണെങ്കില്‍ എന്തുകൊണ്ട് നമസ്കാരത്തിനു ശേഷം അവര്‍ കൂട്ടു പ്രാര്‍ത്ഥന നടത്തുന്നില്ല, അവരു

ടെ സദസ്സില്‍ എന്തിനു പെണ്ണുങ്ങളും നമസ്കരിക്കുന്നു, എന്ത് കൊണ്ട് നമസ്കാരത്തിനു ശേഷം സലാത്ത് പറയുന്നില്ല.

അവിടങ്ങളില്‍ ഇമാമുമാര്‍ ഖുതുബ നിര്‍വഹിക്കുന്ന സ്ഥലത്താണ് ലോക കാര്യങ്ങള്‍ പ്രസംഗിക്കുന്നത്, അപ്പൊ ഇതെല്ലാം ചെയ്യന്ന കേരളത്തിലെ ഒരാളോട് എന്ത് കൊണ്ട് നിങ്ങള്‍ സലാം പറയുന്നില്ല.

മക്കയിലും മദീനയിലും ഇതെല്ലം ചെയ്‌താല്‍ സുന്നിയും കേരളത്തില്‍ അതുപോലെ ചെയ്‌താല്‍ ഇസ്ലാമിന് പുറത്തുമോ.?

പ്രചാരകന്‍ said...

Mr. Bava,

>>മക്കയിലെയും മദീനയിലെയും ഇമാമുകള്‍ നിങ്ങള്‍ പറയുന്ന നിങ്ങളില്‍പ്പെട്ട സുന്നികളാണെങ്കില്‍ <<


ഞങ്ങളിൽ പെട്ട സുന്നികൾ എന്ന് പറഞ്ഞിട്ടില്ലല്ലോ... കേരള മുജാഹിദുകളെപ്പോലെയുള്ള മുജാഹിദുകൾ അത് മക്കയിലായാലും മദിനത്തായാലും ലോകത്തെവിടെയും ഇല്ല എന്നാണ് ഉദ്ദേശിച്ചത്.

അവിടെയുള്ളവരിൽ സുന്നി ആശയക്കാരും അല്ലാത്തവരും ഉണ്ടാവാം. സലഫീ ആശയമുള്ള്വരിൽ തന്നെ കേരള സലഫിസം എന്ന വിചിത്ര മതം ഉള്ളവർ ഉണ്ടാവില്ല.

പെണ്ണുങ്ങൾ അന്യ പുരുഷന്റെ കൂടെ നിസ്കരിക്കണമെന്ന് ഇസ്ലാം കല്പിച്ചിട്ടില്ല. അങ്ങിനെ മക്കത്തായാലും മദീനത്തായാലും നിസ്കരിച്ചാലും.

മക്കയിൽ മതാഫിൽ അന്യ പുരുഷന്മാരുടെ ഇടയിൽ നിസ്കരിക്കുന്ന സ്ത്രീകളെ ‘ഹാദാ ഹറാം ‘ എന്ന് പറഞ്ഞ് ആട്ടിയോടിക്കുന്ന മുത്വവ്വമാരെ യാണ് കാണാൻ കഴിഞ്ഞിട്ടുള്ളത് ഈ യുള്ളവനും

കേരളത്തിൽ 1920 ൽ വഹാബി പ്രസ്ഥാനം നിലവിൽ വന്നിട്ട് 1950 വരെയും സ്ത്രീകൾ പള്ളിയിൽ പോയിട്ടില്ല. പോവുന്നത് ദീനിന് എതിരാണെന്ന് മുജാഹിദ് നേതാക്കൾ കെ.എം.മൌലവിയടക്കം എഴുതി വെച്ചിട്ടുണ്ട്. പിന്നെ പുതിയ മൌലവിമാർ അവരുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റം വരുത്തുകയാണു ചെയ്തിട്ടുള്ളത്.

പിന്നെ ലോകത്തെ വിടെയും സ്ത്രീകൾക്ക് നിസ്കരിക്കാൻ പള്ളി ഇല്ല. എന്നാൽ ഉള്ളത്.. പുരുഷന്മാർക്ക് നിസ്കരിക്കാനുള്ള പള്ളിയുടെ ഒരു സൈഡിൽ സ്ത്രീകൾക്ക് നിസ്കരിക്കാൻ സൌകര്യം ഒരുക്കിയിട്ടുണ്ടെന്ന് മാത്രം. അത് കോഴിക്കോട് അടക്കം പ്രത്യേകിച്ച് റോഡരുകിൽ ഉള്ള പള്ളികളിൽ നിലവിലുണ്ട്.
അവിടെയൊക്കെയും ഗൾഫിലും എല്ലാം ഉള്ളത് ‘ മുസ്വല്ല നിസാ‌അ് (സ്ത്രീകൾക്ക് നിസ്കരിക്കാനുള്ള സ്ഥലം ) എന്ന ബോർഡ് കാണാം. എന്നാൽ മസ്ജിദു ന്നിസാ‌അ് ( സ്ത്രീകളുടെ പള്ളി ) എന്ന ബോറ്ഡ് കാണില്ല.

പ്രചാരകന്‍ said...

Mr. Bava,

ഇനി നിങ്ങൾ ചോദ്യങ്ങൾ ചോദിക്കുന്നതിനു മുന്നെ,ഞാൻ പറഞ്ഞ ഉത്തരങ്ങൾ അംഗീകരിച്ചോ എന്ന് മറുപടി തരണം.

1) സലാം ചൊല്ലുന്നതിന്റെ കാര്യം
2) സുന്നികളെ കാഫിറാക്കുന്നതിന്റെ കാര്യം
3) സുന്നി പണ്ഡിതനെ മുസ്ലിമാവണമെന്ന് കത്തെഴുതിയ കാര്യം

അതിനു ശേഷം ചില ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം എനിക്കും തരിക.

1) കേരളത്തിൽ സ്വഹാബത്തിന്റെ കാലത്ത് തന്നെ ഇസ്ലാം പ്രചരിച്ചു . ഇത് താങ്കൾ വിശ്വസിക്കുമോ ഇല്ലയോ ?

2) സ്വഹാബത്തിൽ പെട്ട മാലിക് ദിനാർ(റ)ന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂരിൽ ആദ്യത്തെ മുസ്ലിം പള്ളി നിർമ്മിച്ചു. അവിടെ ജുമുഅയും ജമാ‍ അത്തും ആരംഭിച്ചു. ഇത് വിശ്വസിക്കുന്നുവോ ?

3) അവർ പഠിപ്പിച്ച് കൊടുത്തതനുസരിച്ച് അന്ന് മുസ്ലിംങ്ങൾ പ്രവർത്തിച്ചു. ഇത് വിശ്വസിക്കുന്നുവോ ?

4) കേരളത്തിൽ 1920 ൽ വഹാബിസവും 1950 നു ശേഷം ജമാ അത്തെ ഇസ്ലാമിയുംവന്നു. ശരിയല്ലേ

ഈ ചോദ്യങ്ങൾക്കു കൂടി ഉത്തരം തരണമെന്ന് അഭ്യർത്ഥിക്കുന്നു. അതിനു ശേഷം അതിന്റെ ഉപ ചർച്ചയാവാം.ഇൻശാ അല്ലാഹ്

അപ്പൊകലിപ്തോ said...

പ്രചാരക അണ്ണാ...

ഓതാന്‍ പറഞ്ഞിട്ടില്ലെന്ന് ആരും പറയില്ലല്ലോ..

ഞാന്‍ ചോദിച്ചതു മരണ വീട്ടില്‍ ഒതാന്‍ പറഞ്ഞിട്ടുണ്ടോ എന്നാണു...

പ്രചാരകന്‍ said...

സഹോദരാ,

അപ്പോൾ ഖുർ‌ആൻ ഓതണം അത് പുണ്യമാണെന്ന് സമ്മതിച്ചല്ലോ..

ഇനി അത് മരണ വീട്ടിൽ പാടില്ലെന്ന് ആരെങ്കിലും പറഞ്ഞാൽ അവരുടെ വിവരക്കേടായി കണക്കാക്കിയാൽ മതി.

അപ്പൊകലിപ്തോ said...

പ്രചാരക സാറെ..

അതാണു ഞാന്‍ ആദ്യം ചോദിച്ചതു....

ഖദീജ ബീക്ക്‌ വേണ്ടി പ്രവാചകന്‍ ഓതിയോ പ്രവാചകനു വേണ്ടി സഹാബികള്‍ ഓതിയോ... സഹാബാക്കള്‍ക്ക്‌ വേണ്ടി പ്രവാചകന്‍ ഓതിയോ.. ???

ഒരു വ്യക്തതക്ക്‌ വേണ്ടിയാണു....

പ്രചാരകന്‍ said...

സഹോദരാ,

നിങ്ങൾ ആദ്യം ഇസ്ലാമിന്റെ ബാല പാഠമെങ്കിലും പഠിക്കാൻ ശ്രമിക്കണം.

താങ്കളുടെ ചോദ്യം ഒന്ന് സ്വയം ചോദിക്കുക. എന്നിട്ട് ചിന്തിക്കുക.

നബി (സ)ചെയ്യാത്തതൊന്നും ചെയ്യാൻ പാടില്ല എന്ന് ആരാണ് പറഞ്ഞത് ?


അതൊന്ന് വ്യക്തമാക്കിയാൽ മറുപടി വിശദാമായി തരാം.

അപ്പൊകലിപ്തോ said...

പ്രചാരകന്‍ സാര്‍...

അപ്പോല്‍ തെളിവില്ലെന്ന് സമ്മതിച്ചിരിക്കുന്നു... ഇത്രയും മതി സഖാവേ...

ബിദ്‌-അത്ത്‌ എന്ന് പറയുന്നത്‌ അപ്പോല്‍ എന്താണു പ്രചാരകന്‍ സാറെ ,,, ??

പ്രചാരകന്‍ said...

താങ്കളിത് പറയാലായിരുന്നു എന്റ്യും ലക്ഷ്യം : )

നബി(സ) ഓതാൻ ഉപദേശിച്ചിട്ടുണ്ടോ ഇല്ലയോ എന്നത് വിശദീകരിക്കാം. അതിനു മുന്നെ,

റസൂലുള്ള ചെയ്യാത്തത് ചെയ്താൽ എല്ലാം ബിദ്‌അത്താണെങ്കിൽ , നമ്മൾ ഇന്ന് ഖുർ‌ആൻ ആയി കൊണ്ട് നടക്കുന്നത് ഓതാൻ കഴിയില്ലല്ലോ സഹോദരാ..

അള്ളാഹുവിന്റെ റസൂൽ ഇത്തരത്തിൽ ഖുർ‌ആൻ ക്രോഡീകരിക്കാൻ പറഞ്ഞതിനു എന്തെങ്കിലും തെളിവുണ്ടോ ?

ഇന്നും മക്കയിലും മദീനയിലുമടക്കം ജുമു‌അക്ക് കൊടുക്കുന്ന 2 ബാങ്ക് റസൂലുള്ള നടപ്പിലാക്കിയതാണോ ?

ഇന്ന് നടക്കുന്ന മദ്രസകളും അറബി കോളേജുകളും സമ്മേളനങ്ങളും ഇപ്പോൾ നാം ഉപയോഗിക്കുന്ന ഈ സംവിധാനവും റസൂലുള്ള ചെയ്തിട്ടുള്ളതാണോ ?

അപ്പോൾ , ബിദ്‌അത്തും സുന്നത്തും എന്താണെന്ന് മനസ്സിലാക്കിയിടത്ത് പറ്റിയ അബദ്ധമാണ് സഹോദരനുള്ളത് .

അതെന്താണെന്ന് പഠിക്കുക

മരിച്ചാൽ ഓതുന്നതിനെ പറ്റി ചുരുക്കത്തിൽ


അബൂദാവൂടും(റ) ഇബ്നുമാജയും(റ) റിപ്പോർട്ടുചെയ്ത ഒരു ഹദീസിൽ ഇപ്രകാരം കാണാം. "നബി(സ്വ) പറഞ്ഞു: നിങ്ങളിൽനിന്ന്‌ മരിച്ചവരുടെ മേൽ സൂറത്തു യാസീൻ ഓതുക." ഈ ഹദീസ്‌ സ്വഹീഹാണെന്ന്‌ ഇബ്നുഹിബ്ബാൻ(റ) പ്രസ്താവിച്ചിട്ടുണ്ട്‌ (തുഹ്ഫ 3/94, 95 ശർവാനി സഹിതം. മഹല്ലി 1/321).

ഇബ്നുഹജർ(റ) പറയുന്നു: "ഈ ഹദീസിന്റെ താത്പര്യമനുസരിച്ച്‌ മരിച്ചിടത്ത്‌ സൂറത്ത്‌ യാസീൻ ഓതുന്നത്‌ സുന്നത്താണെന്ന്‌ ഇബ്നുർരിഫ്‌അത്‌(റ) പ്രസ്താവിച്ചിട്ടുണ്ട്‌. ഇതുതന്നെയാണ്‌ ആശയപരമായി പ്രബലവും. കാരണം ഹദീസിന്റെ ബാഹ്യാർഥം തെറ്റിച്ച്‌ മരണമാസന്നമായവരുടെ മേൽ യാസീൻ ഓതുക എന്ന്‌ വ്യാഖ്യാനിക്കാൻ ഒരു രേഖയുമില്ല. എന്നാൽപിന്നെ മരിച്ചവരുടെ മേൽ യാസീൻ ഓതുക എന്ന പ്രയോഗം കൊണ്ട്‌ വരുന്നത്‌ മരണാസന്നമായവരാണെന്നും മരിച്ചവരുടെ മേൽ ഓതപ്പെടുകയില്ലെന്നതാണ്‌ കാരണമെന്നും പറയുന്ന ന്യായം സ്വീകാര്യമല്ല. ഖുർആൻ കേൾക്കുക, അതുകൊണ്ട്‌ പുണ്യം കരസ്ഥമാക്കുക തുടങ്ങിയവ അപേക്ഷിച്ച്‌ മയ്യിത്തിന്റെ ആത്മാവിന്‌ തന്നെ ഗ്രാഹ്യശക്തിയുണ്ടെന്നതാണ്‌ കാരണം. മയ്യിത്തിനോട്‌ സലാം പറയുന്നത്‌ സാധുവാകുമെങ്കിൽ പിന്നെ അവന്റെ മേൽ ഓതുന്നത്‌ പറയേണ്ടതില്ലല്ലോ" (തുഹ്ഫ 3/93).

അപ്പൊകലിപ്തോ said...

പ്രചാരക അണ്ണാ..
നിങ്ങള്‍ പറയുന്നതു ശരിതന്നെ...

നബി കന്തൂറ ഇട്ടു ഞാന്‍ പാണ്റ്റ്സ്‌ ഇട്ടു എന്ന കേവല തര്‍ക്കമല്ലലോ അണ്ണാ ഇവിടെ .. അതൊക്കെ പണ്ടൊക്കെ നമ്മള്‍ തര്‍ക്കിച്ച്‌ എങ്ങും എത്താത്ത ചൂട്ടല്ലെ ... പ്രശ്നത്തെ നിസ്സാര വല്‍ക്കരിക്കല്ലെ സാറെ ..

നിങ്ങള്‍ പറഞ്ഞതു ശരിയെങ്കില്‍ നബി മരിച്ചവരുടേ മേല്‍ യാസീന്‍ ഓതി കാണിക്കാത്തതെന്തു.. ?സഹാബികള്‍ കാണിക്കാത്തതെന്തു.. ?അവര്‍ക്ക്‌ ഇതൊന്നും വേണ്ടേ... ????

പിന്നെ യാസീന്‍ മാത്രം ഓതിയാല്‍ മതിയോ .. അതോ മറ്റ്‌ സൂറത്തുകള്‍ ഓതിയാല്‍ ശിക്ഷ കിട്ടുമോ .. ????

പ്രചാരകന്‍ said...

നിങ്ങൾ ഞാൻ മുകളിൽ കൊടുത്ത ഹദീസിനെ പറ്റി എന്തു പറയുന്നു.

അപ്പൊകലിപ്തോ said...

എന്തു കരുതാനാണു പ്രചാരകന്‍ സാറെ..

അതു 'ളയീഫ്‌' തന്നെന്നാണു ഞാന്‍ കരുതുന്നതു ... കാരണം ഇമാം നവവി പറയുന്നു :

".. ഈ ഹദീസിണ്റ്റെ പരമ്പര ദുര്‍ബലമാണു.. ഇതിണ്റ്റെ പരമ്പരയില്‍ അജ്ഞാതരായ രണ്ട്‌ വ്യക്തികളുണ്ട്‌... " - ( അല്‍-അദ്കാര്‍ 122)

അങ്ങനെയല്ലെ പ്രചാരകന്‍ സാറെ...

പ്രചാരകന്‍ said...

ഇതല്ലേ നിങ്ങളുടെ സ്ഥിരം പരിപാടി :)

താങ്കൾ ആദ്യം ളയീഫ് എന്ന് പറഞ്ഞ് എല്ലാ തള്ളിക്കളയുന്ന വഹാബിസത്തിൽ നിന്ന് പുറത്ത് രിക.ബി‌ദ്‌അത്ത് എന്താണെന്ന് പഠിക്കുക. പിന്നെ എല്ലാം ശരിയാ‍വും. അല്ലാഹു തൌഫീഖ് നൽകട്ടെ.

വിശുദ്ധ ഖുർ‌ആൻ പാരായണം ചെയ്യുന്നത് പുണ്യമാണോ അല്ലയോ ?

പുണ്യുമല്ല എന്നാണെങ്കിൽ പിന്നെ ഒന്നും പറയാ‍നില്ല.

പുണ്യമാണ് എങ്കിൽ പിന്നെ അത് മരിച്ച വീട്ടിൽ പാടില്ല എന്ന് വഹാബി ഒഴികെ ആരാണ് പറഞ്ഞിട്ടുള്ളത്.

അപ്പൊകലിപ്തോ said...

പ്രചാരകന്‍ സാറെ..

സത്യം എവിടെന്ന്‌ വന്നാലും അതു അംഗീകരിക്കണമെന്നാണല്ലോ മുസ്ളിമിണ്റ്റെ ആദര്‍ശം..

ഖുര്‍-ആന്‍ പാരായണം ചെയ്യുന്നതില്‍ പുണ്യമില്ലെന്ന്‌ മുനാഫിഖ്കള്‍ പോലും പറയില്ലല്ലോ പ്രചാരകന്‍ അണ്ണാ..

തര്‍ക്കം മരണപ്പെട്ടവണ്റ്റെ മേല്‍ ഓതുക എന്നതിലാണല്ലോ... ഇതു സ്തിരം പരിപാടിയാണു എന്നൊക്കെപ്പറഞ്ഞു തള്ളല്ലെ സാറെ..

താങ്കള്‍ പറഞ്ഞ ഹദീസ്‌ വ്യാജമാണെന്ന്‌ ഇമാം നവവി പറഞ്ഞു.. പിന്നെ അതിനുള്ള പ്രവാചകണ്റ്റെയോ സഹാബാക്കളുടെയോ തെളിവുകള്‍ താങ്കള്‍ക്ക്‌ തരാനുമൊത്തില്ല...

അപ്പോല്‍ ഇമാം നവവി വഹാബിയാണോ സാറെ..

ഇമാം നവവി വഹാബിയാണെങ്കില്‍ ഇബ്‌നു ഹജറും താങ്കള്‍ പറഞ്ഞ ഹദീസ്‌ വ്യാജമെന്നു പറയുന്നു.. അതു അത്തല്‍ഖീസ്‌ (5:11) - ല്‍ വായിക്കാം...

ഇബ്നു ഹജറും വഹാബിയാണോ സാറെ..

അപ്പോല്‍ പ്രചാരകന്‍ സാറെ ആരു പറയുന്നതാണു ശരി...

പ്രചാരകന്‍ said...

>>സത്യം എവിടെന്ന്‌ വന്നാലും അതു അംഗീകരിക്കണമെന്നാണല്ലോ മുസ്ളിമിണ്റ്റെ ആദര്‍ശം.. <<

അപ്പോൾ പിന്നെ ഞാൻ ക്വാട്ട് ചെയ്ത ഹദീസുകൾ ളയീഫും വ്യാജവുമാണെന്ന് വരുത്തിതീ‍ീർക്കാൻ ശ്രമിക്കുന്നത് ശരിയല്ല.


>>ഖുര്‍-ആന്‍ പാരായണം ചെയ്യുന്നതില്‍ പുണ്യമില്ലെന്ന്‌ മുനാഫിഖ്കള്‍ പോലും പറയില്ലല്ലോ പ്രചാരകന്‍ അണ്ണാ.. <<

എന്നാൽ പിന്നെ പുണ്യമുള്ള പ്രവർത്തി മയ്യിത്തിനു വേണ്ടി ചെയ്യുന്നതിനെ എന്തിനു തടയണം സഹോദരാ..


>>തര്‍ക്കം മരണപ്പെട്ടവണ്റ്റെ മേല്‍ ഓതുക എന്നതിലാണല്ലോ...<<


മുസ്ലിം ലോകത്ത് യാതൊരു തർക്കവും ഇല്ലാത്ത കാര്യമായിരുന്നു. തർക്കം ഉണ്ടാക്കിയത് വഹാബികൾ ആണ്. അത്കൊണ്ടാണ് >> ഇതു സ്തിരം പരിപാടിയാണു << എന്ന് എഴുതിയത്..


>>അപ്പോല്‍ ഇമാം നവവി വഹാബിയാണോ സാറെ..

ഇബ്നു ഹജറും വഹാബിയാണോ സാറെ.. <<


അല്ല. പക്ഷെ അവർ പറഞ്ഞു എന്ന് നിങ്ങളുടെ നേതാക്കൾ പടച്ചുണ്ടാക്കിയത് വിശ്വസിക്കാൻ ആവില്ല എന്ന് മാത്രം.


>> അപ്പോല്‍ പ്രചാരകന്‍ സാറെ ആരു പറയുന്നതാണു ശരി... <<


അഭിനവ വഹാബികൾ പറയുന്നത് ശരിയല്ല.

കാരണം, വഹാബിസത്തിന്റെ തലതൊട്ടപ്പന്മാരായവരുടെ ഗ്രന്ഥങ്ങളിൽ ഈ വിഷയം എങ്ങിനെ കുറിച്ചിരിക്കുന്നു എന്ന് പരിശോധിക്കാം..


1) ഇബ്നുൽ ഖയ്യിം


.......ഒരാൾ മയ്യിത്തിന്‌ വേണ്ടി ഖുർആൻ പാരായണം പൂർവ്വീകർ പഠിപ്പിച്ചിട്ടില്ല നബിതങ്ങളും പഠിപ്പിച്ചിട്ടില്ല അങ്ങിനെ ഫലം കിട്ടുമെങ്കിൽ നബിതങ്ങൾ അങ്ങിനെ ചെയ്യാൻ പറയുമായിരുന്നു എന്ന്‌ പറയുകയാണെങ്കിൽ അതിന്നുള്ള ഉത്തരം ചോദ്യക്കാരൻ പ്രാർത്ഥനകളുടെയും ഹജജിന്റെയും നോമ്പിന്റെയും മറ്റും പ്രതിഫലം മരണപ്പെട്ടവർക്ക്‌ ലഭിക്കും എന്നാണ്‌ വിശ്വസിക്കുന്നതെങ്കിൽ അവനോട്‌ നമുക്ക്‌ ചോദിക്കാനുള്ളത്‌ ഇപ്പറഞ്ഞ കർമ്മങ്ങൾ മയ്യിത്തിന്‌ ഉപകരിക്കുകയും ഖുർആൻ പാരായണം മാത്രം ചേരാതിരിക്കുകയും ചെയ്യാനുള്ള പ്രത്യേക കാരണമെന്താണ്‌ അങ്ങിനെ ചെയ്യൽ തുള്ള്യതയുള്ള രണ്ട്‌ കാര്യങ്ങളുടെ ഇടയിൽ വേർതിരിവ്‌ കാണി​‍്‌ലല്ലേ. ഇനി നോമ്പും പ്രാർത്ഥനയും ഒന്നും മയ്യിത്തിന്‌ ഫലം ചെയ്യില്ലെന്ന അഭിപ്രായമാണെ ങ്കിൽ അത്‌ ഖുർആൻ കൊണ്ടും ഹദീസ്‌ കൊണ്ടും ഇജ്മാഅ​‍്‌ കൊണ്ടും ഇസ്‌ലാമിൽ സ്ഥിരപ്പെട്ട ഒരു സൽകർമ്മത്തെ നിഷേധിക്കലാണ്‌. എന്നാൺ​‍്‌ പറയാനുള്ളത്‌............. ചുരുക്കത്തിൽ പ്രതിഫലം എന്നത്‌ കർമ്മം ചെയ്‌ത വ്യക്‌തിയുടെ ഉടമസ്ഥതയിലുള്ളതാണ്‌ അതിനെ അദ്ദേഹം മറ്റൊരാൾക്ക്‌ ധാനം ചെയ്യുകയാ ണെങ്കിൽ അല്ലാഹു അതിനെ ധാനം ചെയ്യപ്പെട്ട വ്യക്‌തിയിലേക്ക്‌ എത്തിക്കുന്ന താണത്മ. അപ്പോൾ ഖുർആൻ പാരായണത്തിന്റെ പ്രതിഫലത്തെ മാത്രം വിലങ്ങുന്ന വസ്‌തു എന്താണ്‌ അങ്ങിനെ ഒരു വിലക്കവുമില്ല. എന്നല്ല ഇത്‌ നിഷേധിക്കൂന്നവർ വരെ കാല കാലങ്ങളിലായി മുഴുവൻ പണ്ഡിതന്മാരുടെയും അംഗീകാരത്തോടെ ചെയ്‌തുവരുന്ന ഒരു സൽകർമ്മമാണത്‌ (കിതാബുർറൂഹ്‌: പേജ്‌/181-182)

അപ്പൊകലിപ്തോ said...

പ്രചാരകന്‍ സാറെ ..

ഇമാം നവവിയും ഇബ്‌നു ഹജറും ആ ഹദീസ്‌ വ്യാജമാണെന്ന്‌ പറഞ്ഞതു വരുത്തി തീര്‍ത്തതാണോ.. അതു ശരിയല്ല അണ്ണാ..

അപ്പോല്‍ ശര്‍ഹുല്‍ മുഹദ്ദബ്‌ വഹാബികളുടെതല്ലല്ലോ.. ഇമാം നവവിയുടെതാണല്ലോ..

അതില്‍ ഈ ഹദീസിണ്റ്റെ പരമ്പരയില്‍ രണ്ട്‌ അറിയപ്പെടാത്ത വ്യക്തികളൂണ്ടെന്ന്‌ പറയുന്നു (5:111) .. അപ്പോല്‍ അതു വ്യാജമാണോ...

വ്യാജമായ ഒരു ഹദീസ്‌ കൊണ്ട്‌ വന്ന്‌ സത്യമാണെന്ന്‌ വിശ്വസിക്കാന്‍ ശ്രമിക്കുന്നതും പിന്നെ അതിണ്റ്റെതല്ലാത്ത വ്യാജ്യോക്തികള്‍ പറയുന്നതുമല്ലെ വ്യാജം പ്രചാരകന്‍ സാറെ..

പ്രവാചകന്‍ മാണപ്പെട്ട്‌ മൂന്ന്‌ ദിവസം കിടത്തിയിരുന്നല്ലോ.. ആരും ഖുര്‍-ആന്‍ പാരായണം ചെയ്തു ഒരു പുതിയ ശീലം ഉണ്ടാക്കിയില്ലല്ലോ പ്രചാരകന്‍ സാറെ.. ???


നമ്മള്‍ ശരിയല്ലെ അന്വേഷിക്കേണ്ടതു...

ഖുര്‍-ആന്‍ പാരായണം ചെയ്യല്‍ പുണ്യമാണു.. പക്ഷേ ബാങ്ക്‌ വിളിക്കുമ്പോല്‍ ഓതിക്കൂടല്ലോ... താങ്കള്‍ പറയുന്നതു പോലെ പുണ്യമാണെന്ന്‌ കരുതി അങ്ങ്‌ ഓതാമോ...

അപ്പോല്‍ ഏതാണു ശരി പ്രചാരകന്‍ സാറെ.... ???

പ്രചാരകന്‍ said...

സഹോദരാ,

വെറുതെ തർക്കിക്കാൻ സമയമില്ല. എങ്കിലും ഒരിക്കൽ കൂടി..

മയ്യിത്തിന്ന്‌ ഏറ്റവും ഉപകാരം സിദ്ധിക്കുന്നത്‌ ഖുർആൻ പാരായണം നടത്തി അതിന്റെ പ്രതിഫലം ധാനം ചെയ്യുന്നത്‌ കൊണ്ടാണ്‌. ഇതിന്റെ മേൽ ലോകമുസ്‌ലിംകൾ മുഴുവനും ഒത്തുചേർന്നിരിക്കുന്നു ഇങ്ങിനെ ചെയ്യണമെന്ന്‌ മുൻഗാമികളും പിൻഗാമികളുമായ ബഹുഭൂരിപക്ഷം പണ്ഡിതന്മാരും പറഞ്ഞിട്ടുമുണ്ട്‌.

താങ്കൾ സൂചിപ്പിച്ച ഇമാം നവവി(റ)യുടെ (അൽഅദ്കാർ:പേജ്‌/140) കൂടി കാണുക.


ഇനി ശൌക്കാനി എന്ത് പറയുന്നു എന്ന് നോക്കൂ

....യാസീൻ സൂറത്ത്‌ പാരായണം ചെയ്യാൻ കൽപ്പിക്കുന്ന ഹദീസ്‌ ഉദ്ധരിച്ചുകൊണ്ട്‌ പറയുന്നു: ഈ ഹദീസ്‌ പഠിപ്പിക്കുന്നത്‌ മരിച്ചവർക്ക്‌ വേണ്ടി ചെയ്യപ്പെടുന്ന കർമ്മങ്ങൾ അവർക്ക്‌ ഉപകരിക്കും എന്നാണ്‌ അല്ലെങ്കിൽ നബി(സ) യാസീൻ പാരായണം ചെയ്യാൻ കൽപ്പിക്കുകയില്ലായിരുന്നു. ശൗക്കാനിയുടെ (അൽഫഥുർറബ്ബാനി:2/3157) നോക്കുക.


പുത്തനാശയക്കാരുടെ ഏറ്റവും വലിയ നേതാവും ആശയകേന്ദ്രവുമായി അവരുടെ ഇസ്‌ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം' എന്ന പുസ്‌തകത്തിൽ പരിചയപ്പെടുത്തിയ ഇബ്നുതൈമിയ്യ പറയുന്നു: "നിശ്ചയം നിസ്കാരം,ഖുർആൻ പാരായണം പോലോത്ത ശരീരം കൊണ്ട്‌ ചെയ്യുന്ന ആരാധനകളുടെ പ്രതിഫലം സമ്പത്ത്‌ ചിലവഴിച്ച്‌ ചെയ്യുന്ന ആരാധനകളുടെ പ്രതിഫലം മരണപ്പെട്ടവരിലേക്ക്‌ ചേരുന്നത്‌ പോലെത്തന്നെ ഇതും മരണപ്പെട്ടവരിലേക്ക്‌ ചേരും എന്നതിൽ പണ്ഡിതന്മാരുടെ ഇജ്മാഅ​‍്‌ കൊണ്ട്‌ സ്ഥിരപ്പെട്ടതാണ്‌. ഇമാം അബൂ ഹനീഫ(റ) വിന്റെയും, ഇമാം അഹ്മദ്‌ (റ)വിന്റെയും, ഇമാം മാലിക്‌ ഇമാം ശാഫിഈ(റ) യുടെ അസ്വ്ഹാബിൽ ഒരു വിഭാഗത്തിന്റെയും അഭിപ്രായം ഇതാണ്‌. നിരവധി തെളിവുകളുടെ അടിസ്ഥാനത്തിൽ സത്യമായിട്ടുള്ളത്‌ ഇതാണ്‌ താനും. (ഇഖ്‌തിളാഉസ്സ്വിറാത്വിൽ മുസ്‌തഖീം:പേജ്‌/378)

ഫിഖ്ഹുസ്സുന്നയിൽ,

മയ്യിത്തിന്‌ വേണ്ടി ഖുർആൻ പാരായണം നടത്തുകയെന്നത്‌ അഹ്‌ലുസ്സുന്നത്തിലെ ബഹുഭൂരിപക്ഷം പണ്ഡിതരുടെയും അഭിപ്രായമാണ്‌ എന്നുകൂടി വിശദീകരിക്കുന്നുണ്ട്‌. (ഫിഖ്ഹുസ്സുന്ന:1/501-502)നിങ്ങളുടെ നേതാക്കൾ പറഞ്ഞതൊക്കെ ഇപ്പോൾ തള്ളുകയാണോ ?


ഒരു കാര്യം കൂടി ഓർമ്മിപ്പിക്കട്ടെ.

ഖുർ‌ആൻ പാരായണം പുണ്യമാണെന്നും അത് മയ്യിത്തിന് ഉപകരിക്കുമെന്നും നല്ലതാണെന്നും താങ്കൾ നിലകൊള്ളുന്ന പ്രസ്ഥാനത്തിന്റെ നേതാക്കളെല്ലാം എഴുതി വെച്ചിരിക്കുന്നു. ഖുർ‌ആൻ പാരായണം ചെയ്യുന്നത് പുണ്യമാണെന്ന് താങ്കളും സമ്മതിച്ചു. ഇപ്പോൾ ആകെ തർക്കമുള്ളത് (താങ്കൾക്ക്) അത് മരിച്ചവർക്ക് വേണ്ടി ,നബി(സ) ചെയ്തിട്ടില്ല. നബി(സ)ക്ക് വേണ്ടി ചെയ്തിട്ടില്ല. എന്നതിലാണ്. അതിന്റെ മറുപടി താങ്കളുടെ തന്നെ നേതവ് പറഞ്ഞത് ഞാൻ മുന്നെ സൂചിപ്പിച്ചു.

അത് ഇങ്ങിനെ,
.......ഒരാൾ മയ്യിത്തിന്‌ വേണ്ടി ഖുർആൻ പാരായണം പൂർവ്വീകർ പഠിപ്പിച്ചിട്ടില്ല നബിതങ്ങളും പഠിപ്പിച്ചിട്ടില്ല അങ്ങിനെ ഫലം കിട്ടുമെങ്കിൽ നബിതങ്ങൾ അങ്ങിനെ ചെയ്യാൻ പറയുമായിരുന്നു എന്ന്‌ പറയുകയാണെങ്കിൽ അതിന്നുള്ള ഉത്തരം ചോദ്യക്കാരൻ പ്രാർത്ഥനകളുടെയും ഹജജിന്റെയും നോമ്പിന്റെയും മറ്റും പ്രതിഫലം മരണപ്പെട്ടവർക്ക്‌ ലഭിക്കും എന്നാണ്‌ വിശ്വസിക്കുന്നതെങ്കിൽ അവനോട്‌ നമുക്ക്‌ ചോദിക്കാനുള്ളത്‌ ഇപ്പറഞ്ഞ കർമ്മങ്ങൾ മയ്യിത്തിന്‌ ഉപകരിക്കുകയും ഖുർആൻ പാരായണം മാത്രം ചേരാതിരിക്കുകയും ചെയ്യാനുള്ള പ്രത്യേക കാരണമെന്താണ്‌ അങ്ങിനെ ചെയ്യൽ തുള്ള്യതയുള്ള രണ്ട്‌ കാര്യങ്ങളുടെ ഇടയിൽ വേർതിരിവ്‌ കാണി​‍്‌ലല്ലേ. ഇനി നോമ്പും പ്രാർത്ഥനയും ഒന്നും മയ്യിത്തിന്‌ ഫലം ചെയ്യില്ലെന്ന അഭിപ്രായമാണെ ങ്കിൽ അത്‌ ഖുർആൻ കൊണ്ടും ഹദീസ്‌ കൊണ്ടും ഇജ്മാഅ​‍്‌ കൊണ്ടും ഇസ്‌ലാമിൽ സ്ഥിരപ്പെട്ട ഒരു സൽകർമ്മത്തെ നിഷേധിക്കലാണ്‌. എന്നാൺ​‍്‌ പറയാനുള്ളത്‌......... (കിതാബ് റൂഹ് )

സത്യം മനസ്സിലാക്കി നേർ വഴിയിൽ ചരിക്കാൻ അല്ലാഹു തൌഫീഖ് നൽകട്ടെ.. ആമീൻ

അപ്പൊകലിപ്തോ said...

ഇബ്‌നു തയ്മിയയുടെ മേല്‍ കള്ളം പറയല്ലെ പ്രചാരകന്‍ സാറെ.. അതു മുജ്മുാ അല്‍ ഫതാവയില്‍ വ്യക്തമായി പറയുന്നതു ഖുര്‍-ആന്‍ പാരായണത്തെ കുറിച്ചല്ല... ദു'ആ യെ കുറിച്ഛും സദഖയെ കുറിച്ചുമാണു...

പിന്നെ യാസീന്‍ ഓതാന്‍ പറയുന്ന ഒരു ഹദീസും സ്വഹീഹല്ലെന്നു ഇബ്‌നു അറബിയും പറയുന്നു.. അതു ആ അത്തല്‍ഖീസ്‌ എന്ന ബൂക്കില്‍ അതേ പേജില്‍ പറയുന്നു..

പക്ഷേ ഈ ഖുര്‍-ആന്‍ പാരായണം ചെയ്യുന്നതു കൊണ്ട്‌ മയ്യിത്തിനു ഗുണം ലഭിക്കില്ലെന്നും അതു ഓതുന്നവനാണു ലഭിക്കുക എന്നു്‌ കിതാബുല്‍ ഉമ്മില്‍ ഇമാം ഷാഫി പറയുന്നതായി പറയുന്നുണ്ട്‌.. അതു ശരിയാണോ പ്രചാരകന്‍ സാറെ ..

എല്ലാം ഒരു വ്യക്തതക്ക്‌ വേണ്ടിയാണു..

ഏതായാലും എല്ലാരെയും അല്ലാഹു നേര്‍വഴിയില്‍ നടത്തട്ടെ...

പ്രചാരകന്‍ said...

ഖുർ‌ആൻ പാരായണം ചെയ്ത് അത് മയ്യിത്തിനു വേണ്ടി സദഖ ചെയ്താൽ പറ്റില്ലെന്ന് ആരും പറഞ്ഞിട്ടില്ല.

>>പക്ഷേ ഈ ഖുര്‍-ആന്‍ പാരായണം ചെയ്യുന്നതു കൊണ്ട്‌ മയ്യിത്തിനു ഗുണം ലഭിക്കില്ലെന്നും അതു ഓതുന്നവനാണു ലഭിക്കുക എന്നു്‌ കിതാബുല്‍ ഉമ്മില്‍ ഇമാം ഷാഫി പറയുന്നതായി പറയുന്നുണ്ട്‌..<<

പറയുന്നതായി പറയുന്നുണ്ടാവാം. എന്നാൽ പറഞ്ഞിട്ടില്ല. പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചു എന്ന് മാത്രം.

>>എല്ലാം ഒരു വ്യക്തതക്ക്‌ വേണ്ടിയാണു.. <<

വ്യക്തതക്ക് വേണ്ടി പറയാം


മുസ്‌ലിംകൾ മരണപ്പെട്ടവർക്ക്‌ വേണ്ടി ഖുർആൻ പാരായണം നടത്തുന്നതും ദിക്‌റുകൾ ചൊല്ലുന്നതും യാഥാർത്ഥ്യവും, സത്യവുമാണ്‌, അങ്ങിനെ ചെയ്യുന്നതിന്റെ പ്രതിഫലം മരണപ്പെട്ടവരിലേക്ക്‌ ചേരും എന്ന കാര്യത്തിൽ ഇസ്‌ലാമിലെ പണ്ഡിതന്മാർ ഏകാഭിപ്രായക്കാരാണ്‌ കാരണം ദിക്‌റും ഖുർആൻ പാരായണവും നടത്തിയതിന്ന്‌ ശേഷം അല്ലാഹുവെ ഞങ്ങൾ ഈ പാരായണം ചെയ്‌തതിന്റെ പ്രതിഫലത്തെ ഇന്ന മയ്യിത്തിലേക്ക്‌ എത്തിക്കണമേ എന്ന്‌ അവർ പ്രാർത്ഥിക്കുന്നുണ്ട്‌. പിന്നെ അഭിപ്രായ വിത്യാസമുള്ളത്‌ ഇങ്ങിനെ പ്രാർത്ഥിച്ചില്ലെങ്കിലാണ്‌ ഗുണം ലഭിക്കില്ല എന്ന് പറഞ്ഞിട്ടുള്ളത് .

മരിച്ചവരിലേക്ക്‌ ചേരില്ല എന്ന അഭിപ്രയാം ,പക്ഷെ ഈ പറഞ്ഞത്‌ മരിച്ചവർക്ക്‌ ജീവിച്ചിരിക്കുന്നവർ ചെയ്യുന്ന കർമ്മങ്ങളെകൊണ്ട്‌ ഉപകാരം ലഭിക്കില്ലാ എന്ന അർത്ഥത്തിലല്ല മറിച്ച്‌ ഒരാൾ ചെയ്‌ത കർമ്മത്തിന്റെ പ്രതിഫലം മരണപ്പെട്ടവർക്കെത്തില്ല മറിച്ച്‌ ഫലമാണ്‌ ലഭിക്കുന്നത്‌ പ്രതിഫലം ആ പ്രവർത്തി ചെയ്‌ത വ്യക്‌തിക്കാണ്‌. മറ്റു മദ്‌ഹബിന്റെ ഇമാമുകളും ശാഫിഈ മദ്‌ഹബിലെ പിൽക്കാല പണ്ഡിതന്മാരും ഖുർആൻ പാരായണത്തിന്റെയും ദിക്‌റിന്റെയും പ്രതിഫലം മയ്യിത്തിലേക്ക്‌ ചേരും എന്ന അഭിപ്രായത്തെയാണ്‌ പ്രഭലമാക്കിയിട്ടുള്ളത്‌. ഈ അഭിപ്രായമനുസരിച്ചാണ്‌ ഇന്ന്‌ ജനങ്ങൾ അനുഷ്ഠിച്ച്‌ പോരുന്നതും ലോക മുസ്‌ലിംകൾ നല്ലതായിക്കാണുന്നതും.

അപ്പൊകലിപ്തോ said...

ഇവിടെ ഫലവും പ്രതിഫലവും മനസ്സിലാവുന്നില്ല പ്രചാരകന്‍ സറേ...

മരിച്ചവര്‍ക്ക്‌ ഫലവും ഓതിയവര്‍ക്ക്‌ പ്രതിഫലവും..!!! എന്നു വച്ചാല്‍ ഓതിയവര്‍ക്ക്‌ ബിരിയാണിയും മരിച്ചവര്‍ക്ക്‌ പുണ്യവും എന്നാണോ ... ???

ഇതു കൃസ്ത്യാനികളുടെ പരിശുദ്ദാത്മാവും പിതാവും പുത്രനും ഒന്നാണെന്ന് പറയുന്നതു പോലെയാണോ ... ??

പ്രചാരകന്‍ said...

Dear Brother,

ഉറങ്ങുന്നവരെ ഉണർത്താം പക്ഷെ ഉറക്കം നടിക്കുന്നവരെ ....

ഫലവും പ്രതിഫലവും തമ്മിലുള്ള വിത്യാസം അറിയാത്തത് മാത്രമാണിപ്പോൾ താങ്കളുടെ പ്രശ്നം എങ്കിൽ അത് താങ്കൾ തന്നെ പരിഹാസ രൂപത്തിൽ എഴുതിയ ബിരിയാണിയും പുണ്യവും എന്ന് തന്നെ മനസ്സിലാക്കിയാലും കുഴപ്പമൊന്നും ഇല്ല. ഓരോരുത്തരുടെ രീതിയനുസരിച്ചല്ലേ ഉദാഹരണങ്ങൾ തോന്നുക.

സുഹൃത്തേ,

ഖുർ‌ആൻ ഓതിയാൽ അതിന്റെ പ്രതിഫലം അല്ലാഹു ആ ഓതിയ ആൾക്ക് നൽകുമെന്നാണ് മുസ്ലിംകളുടെ വിശ്വസം. അത് ഈ ദുനിയാവിലും ലഭിക്കാം ആഖിറത്തിലും ലഭിക്കാം (ബിരിയാണി മോശമാണെന്ന അഭിപ്രായവുമില്ല ).ഒരു സഹോദരൻ മറ്റൊരും സഹോദരനു വേണ്ടി ഖുർ‌ആൻ ഓതി ദു‌ആ ചെയ്താൽ. ഹദ്‌യ ചെയ്താൽ അതിന്റെ ഫലം ഉദ്ദേശിച്ച വ്യക്തിക്കും ലഭിക്കുമെന്ന് തന്നെ പണ്ഡിത്നന്മാർ (വഹാബി പണ്ഡിതർ അടക്കം ) രേഖപ്പെടുത്തുകയും ചെയ്യുന്നു.


all the best