മലപ്പുറം : മലബാറിലെ വിദ്യാഭ്യാസ പ്രശ്നങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എസ്‌എസ്‌എഫ് നടത്തിവരുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണകള്‍ നടന്നു.
ഡിവിഷന്‍ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ അരീക്കോട്, കൊണേ്ടാട്ടി, കോട്ടക്കല്‍, മഞ്ചേരി, എടക്കര, എടപ്പാള്‍, തിരൂര്‍, ചെമ്മാട്, വളാഞ്ചേരി, വണ്ടൂര്‍ എന്നവിടങ്ങളിലാണ് ധര്‍ണകള്‍ നടന്നത്. കെ കെ മുഹമ്മദ് റാഫി, ശമീര്‍ കുറുപ്പത്ത്, പി പി മുജീബുര്‍റഹ്മാന്‍, പി അബ്ദുര്‍റഹ്മാന്‍, എം അബ്ദുര്‍റഹ്മാന്‍, എന്‍ വി നിസാര്‍, പി എ കബീര്‍, അന്‍വര്‍സാദത്ത് ചെമ്രവട്ടം, എം മുനീര്‍, പി സിറാജുദ്ദീന്‍ നേതൃത്വം നല്‍കി.

തിരൂരങ്ങാടി ഡിവിഷന്‍ സായാഹ്ന ധര്‍ണ

കോട്ടക്കല്‍ ഡിവിഷന്‍ സായാഹ്ന ധര്‍ണ മുജീബ് റഹ്മാന്‍ വടക്കെമണ്ണ ഉദ്ഘാടനം ചെയ്യുന്നു