Sunday, January 30, 2011

SSF സ്നേഹ ഇന്ത്യ SBS സ്നേഹ വിചാരം

റിപ്പബ്ളിക്ക്‌ ദിനത്തിൽ സുന്നിബാലസംഘം പ്രവർത്തകർ മഞ്ഞപ്പറ്റയിൽ നടത്തിയ ദേശീയോദ്ഗ്രഥന റാലി
`ദേശ രക്ഷക്കായ്‌ കൈകൾ കോർക്കാം` എന്ന പ്രമേയത്തിൽ എസ്‌ എസ്‌ എഫ്‌ കണ്ണൂർ ഡിവിഷൻ റിപ്പബ്ളിക്‌ ദിനത്തിൽ നടത്തിയ സ്നേഹ ഇന്ത്യ


പ്രവാസികാര്യ മന്ത്രി ശ്രീ.വയലാർ രവിക്ക്‌ നിവേദനം

പ്രവാസികളുടെ യാത്രാപ്രശ്നങ്ങൾക്ക്‌ ശാശ്വത പരിഹാരം വേണമെന്നും വോട്ടർ പട്ടികയിൽ പേര്‌ ചേർക്കുന്നതുൾപ്പടെ പ്രവാസികളുടെ വോട്ടവകാശം പെട്ടെന്ന്‌ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട്‌ ആർ എസ്‌ സി യു.എ.ഇ ദേശീയനേതാക്കൾ കേന്ദ്രവ്യോമയാന- പ്രവാസികാര്യ മന്ത്രി ശ്രീ.വയലാർ രവിക്ക്‌ നിവേദനം നൽകുന്നു

29/01/2011

Wednesday, January 26, 2011

പത്മശ്രി ഡോ. ആസാദ് മൂപ്പനും ശ്രീ വയലാർ രവിക്കും നൽകിയ സ്വീകരണം

പത്മശ്രീ പുരസ്കാരം ലഭിച്ച ഡോ.ആസാദ് മൂപ്പൻ ദുബൈ മർകസിൽ നൽകിയ സ്വീകരണത്തിൽ കേന്ദ്ര വ്യോമയാന,പ്രവാസി കര്യ മന്ത്രി ശ്രീ വയലാർ രവി പൊന്നാട അണിയിക്കുന്നു

ഇന്ത്യൻ കൾച്ചറൽ ഫൌണ്ടേഷൻ (ഐ.സി.എഫ്) ദുബൈ കമ്മിറ്റി ദുബൈ മർകസിൽ നൽകിയ സ്വികരണത്തിൽ കേന്ദ്ര വ്യോമയാന,പ്രവാസി കര്യ മന്ത്രി ശ്രീ വയലാർ രവി പ്രസംഗിക്കുന്നു

Monday, January 24, 2011

അട്ടപ്പാടി ആദിവാസി കോളനിയില്‍ മർകസ് കുടിവെള്ള പദ്ധതി

കോഴിക്കോട്: മര്‍കസുസ്സഖാഫത്തി സുന്നിയ്യയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മിച്ചു നല്‍കുന്ന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം കുടിവെള്ളത്തിന് നന്നേ ക്ഷാമമനുഭവപ്പെടുന്ന അട്ടപ്പാടി ആദിവാസി കോളനിയില്‍ ഉസ്മാന്‍ സഖാഫി പയ്യനാടം ഉദ്ഘാടനം ചെയ്തു.


Saturday, January 22, 2011

തിരുകേശം


ഖസ്‌റജ് ഗോത്രത്തിന്റെ അദ്ധ്യക്ഷൻ ശൈഖ് മുഹമ്മദ് ഖസ്‌റജി പാരമ്പര്യമായി ലഭിച്ച തിരുകേശം കാന്തപുരത്തിന് കൈമാറുന്നു.




തിരുകേശം സ്വികരിച്ച് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ സനദിൽ ഒപ്പ് വെക്കുന്നു

www.ssfmalappuram.com

Tuesday, January 18, 2011

സുന്നി കോളെജുകളുടെ കോൺഫെഡറേഷൻ


ഇന്ത്യയിലെ സുന്നി കോളെജുകളുടെ കോൺഫെഡറേഷൻ രൂപീകരിക്കുന്നതിന്റെ ഭാഗമായി ന്യൂദൽഹിയിലെ ഹാംദർദ്‌ യൂനിവേഴ്സിറ്റിയിൽ നടന്ന സമ്മേളനം ജാമിഅ: മർകസുസ്സഖാഫതി സ്സുന്നിയ്യ ചാൻസലർ ശൈഖ്‌ അബൂബക്കർ അഹ്മദ്‌ ഉദ്ഘാടനം ചെയ്യുന്നു