

ഉമര്‍ പെരിന്താറ്റിരി
സംഘ ചലന ദ്യശ്യങ്ങള്ക്കൊരിടം..വാര്‍ത്താ ചിത്രങ്ങള്‍.. കര്‍മ്മ പാതയിലൂടെ...
സ്കൂള്‍ ഏഴാം ക്ലാസിലെ പാഠപുസ്തകത്തിലുള്ള മതവിരുദ്ധ വിഭാഗം നീക്കം ചെയ്യുക, ജില്ലയിലെ വിദ്യാഭ്യാസ പ്രശ്നങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്‌എസ്‌എഫ് നടത്തിവരുന്ന പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായാണ് മലപ്പുറം ഡി ഡി ഇ ഓഫീസിലേക്കും ജില്ലായിലെ 12 എ ഇ ഓഫീസുകളിലേക്കും എസ്‌എസ്‌എഫ് ഡിവിഷന്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ചുകള്‍ നടന്നത്.
കൊണേ്ടാട്ടി ഡിവിഷന്
കൊണേ്ടാട്ടി, കിഴിശ്ശേരി, മഞ്ചേരി, നിലമ്പൂര്‍, വണ്ടൂര്‍, എടപ്പാള്‍, കുറ്റിപ്പുറം, തിരൂര്‍, താനൂര്‍, വേങ്ങര,
പരപ്പനങ്ങാടി എന്നീ ഓഫീസുകളിലേക്കും മലപ്പുറം ഡി ഡി ഇ ഓഫീസിലേക്കുമാണ് മാര്‍ച്ച് നടന്നത്
ഐ പി ബി ഡയറക്ടര്‍ എം മുഹമ്മദ് സ്വാദിഖ്, ജില്ലാ പ്രസിഡന്റ് എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, സയ്യിദ് സൈനുല്‍ ആബിദീന്‍, എം എ നാസര്‍ സഖാഫി, എ എ റഹീം, പിടി നജീബ്, സി കെ ശക്കീര്‍, അബ്ദുര്‍റശീദ് സഖാഫി പത്തപ്പിരിയം, അബ്ദുല്‍വഹാബ് സഖാഫി മമ്പാട്, എന്‍ അബ്ദുസ്സലാം സഖാഫി, എം മുനീര്‍, എ ശിഹാബുദ്ദീന്‍ സഖാഫി, എന്‍ കെ അബ്ദുല്‍ മജീദ് ബുഖാരി മാര്‍ച്ചുകള്‍ ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ ഭാരവാഹികള്‍ വിവിധ സ്ഥലങ്ങളില്‍ മാര്‍ച്ചുകള്‍ക്ക് നേതൃത്വം നല്‍കി