ഉള്ളാൾ : സയ്യിദ് മദനി ദർഗ്ഗാ ഉറൂസിനോടനുബന്ധിച്ച് നടന്ന സമൂഹ വിവാഹച്ചടങ്ങിൽ 16 യുവതികൾക്ക് ജീവിത പങ്കാളികളായി. 25 ദിവസം നീണ്ടു നിന്ന ഉറൂസ് പരിപാടിയോടനുബന്ധിച്ചാണ് വിവാഹച്ചടങ്ങ് നടത്തിയത്.
ഉള്ളാൾ ഖാസിയും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരും കാർമ്മികത്വം വഹിച്ചു. പേരോട് അബ്ദുറഹ്മാൻ സഖാഫി പ്രഭാഷണം നടത്തി. പ്രസിഡണ്ട് മോനു ഹാജി വരന്മാരെ പരിചയപ്പെടുത്തി. കർണ്ണാടക ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഖുസ്‌റെ ഖുറൈഷി, യു.ടി. ഖാദർ എം.എൽ.എ, വൈ. അബ്ദുല്ല കുഞ്ഞി ഏനപ്പോയ, താഴക്കാട് അബ്ദുല്ല മുസ്‌ലിയാർ ,അഹ്‌മദ് ബാവ മുസ്‌ലിയാർ, പള്ളങ്കോട് അബ്ദുൽഖാദിൽ മദനി, അബ്ദുറശീദ് മദനി തുടങ്ങിയവർ പ്രസംഗിച്ചു