Friday, December 5, 2008

Wednesday, December 3, 2008

മതപണ്ഡിതന്‍ അഡ്വക്കറ്റായി എന്‍റോള്‍ ചെയ്തു

കൊച്ചി: മതപണ്ഡിതനായ അബ്ദുല്‍ ഹഫീസ്‌ സഖാഫി അഡ്വക്കറ്റായി എന്‍റോള്‍ ചെയ്തു. കേരള ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ നടന്ന ബിരുദധാനചടങ്ങിന്‌ കേരള ഹൈക്കോടതി ജഡ്ജി ഗിരി നേതൃത്വം നല്‍കി. മലപ്പുറം മഅ്ദിനുസ്സഖാഫത്തില്‍ ഇസ്ലാമിയ്യയിലെ മഅ്ദിന്‍ ദഅ്‌വ കോളേജില്‍ നിന്നാണ്‌ പ്ലസ്ടു, ഡിഗ്രി, എല്‍.എല്‍.ബി, മുഖ്തസ്വര്‍ വരെയുളള മതപഠനവം എന്നിവ ഹഫീസ്‌ പൂര്‍ത്തിയാക്കിയത്‌. മഅ്ദിന്‍ ദഅ്‌വ കോളേജിലെ ആദ്യബാച്ചിലെ വിദ്യാര്‍ത്ഥിയായ ഹഫീസ്‌ കാരന്തൂര്‍ മര്‍കസില്‍ നിന്നാണ്‌ ബിരുദമെടുത്തത്‌. ഇപ്പോള്‍ സുല്‍ത്താന്‍ബത്തേരി മര്‍കസുദഅ്‌വ കോളേജില്‍ മുദരിസായി ജോലി ചെയ്യുന്ന അബ്ദുല്‍ ഹഫീസ്‌ അടുത്തമാസം സുപ്രീംകോടതിയില്‍ അഡ്വ.ദയാഹരിലാലിന്റെ കീഴില്‍ പ്രക്ടീസ്‌ ആരംഭിക്കും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ്‌ ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അബ്ദുല്‍ ഹഫീസിനെ അഭിനനന്ദിച്ചു
03/12/2008

Sunday, November 16, 2008

ഖത്തര്‍ RSC പ്രതിനിധികള്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു


രിസാല സ്റ്റഡി സര്‍കിള്‍ (RSC) പ്രതിനിധികളായ നൗഷാദ്‌ അതിരുമടയും ഫഖ്‌റുദ്ദീനൂം കഴിഞ്ഞ ദിവസം ഖത്തറില്‍ എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച്‌ ആശംസകള്‍ അര്‍പ്പിക്കുന്നു
Mahbub Mattool 16/11/2008

Saturday, November 15, 2008

ഭീകര വിരുദ്ധ സമ്മേളനത്തില്‍ കാന്തപുരം ‍ പ്രസംഗിക്കുന്നു.


കോഴിക്കോട്‌ 12 -11-2008 നു സമസ്ത സംഘടിപ്പിച്ച ഭീകര വിരുദ്ധ മഹാ സമ്മേളനത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി ഖമറുല്‍ ഉലമ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ പ്രസംഗിക്കുന്നു.

Tuesday, November 11, 2008

കാന്തപുരം മുഖ്യമന്ത്രി വി.എസ്‌. ന്‌ നിവേദനം നല്‍കുന്നു


പിന്നാക്ക വിഭാഗങ്ങളുടെ സംവരണത്തോത്‌ സംബന്ധിച്ച്‌ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യമന്ത്രി വി.എസ്‌ അച്ചുതാനന്ദന്‌ നിവേദനം നല്‍കുന്നു
wws.sirajnews.com
12/11/2008

Wednesday, October 22, 2008

അര്‍ബുദം തളര്‍ത്തിയ ഇര്‍ശാദിന്‌ SSFന്റെ സ്നേഹ ഹസ്തം

‍കുമ്പള: ബ്ലഡ്‌ കാന്‍സര്‍ ബാധിച്ച്‌ വെല്ലൂര്‍ ക്രിസ്ത്യന്‍ കോളജില്‍ വിദഗ്ധ ചികിത്സയില്‍ കഴിയുന്ന കുമ്പള മഹാത്മ കോളജ്‌ പ്ലസ്‌വണ്‍ വിദ്യാര്‍ഥി ഇര്‍ശാദിന്‌ സ്നേഹ ഹസ്തവുമായി എസ്‌എസ്‌എഫ്‌ ജില്ലാ കാമ്പസ്‌ പ്രവര്‍ത്തകര്‍.

ഇര്‍ശാദിന്റെ ദയനീയ സ്ഥിതിയറിഞ്ഞ എസ്‌എസ്‌എഫ്‌ പ്രവര്‍ത്തകര്‍ ജില്ലയിലെ വിവിധ മഹല്ലുകളില്‍ നിന്ന്‌ 52,480 രൂപ കുടുംബത്തെ ഏല്‍പിച്ചു. എസ്‌എസ്‌എഫ്‌ ജില്ലാ പ്രസിഡന്റ്‌ സയ്യിദ്‌ മുഹമ്മദ്‌ ഉമറുല്‍ ഫാറൂഖ്‌ അല്‍ബുഖാരിയുടെ കയ്യില്‍ നിന്നും ഇര്‍ശാദിന്റെ അനുജന്‍ തുക ഏറ്റുവാങ്ങി. എസ്‌എസ്‌എഫ്‌ ജില്ലാ പ്രസിഡന്റ്‌ മൂസ സഖാഫി കളത്തൂര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ്‌ ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ്‌ ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്‍ക്കട്ട, സയ്യിദ്‌ യുപിഎസ്‌ തങ്ങള്‍ അര്‍ലടുക്ക, പള്ളങ്കോട്‌ അബ്ദുല്‍ ഖാദിര്‍ മദനി, സി അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, എ കെ ഇസ്സുദ്ദീന്‍ സഖാഫി, ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍, മൊയ്തു സഅദി ചേരൂര്‍, സുല്‍ത്താന്‍ കുഞ്ഞഹമ്മദ്‌ ഹാജി, ബൈക്ക്‌ മുഹമ്മദ്‌ ഹാജി പൂച്ചക്കാട്‌. ബശീര്‍ പുളിക്കൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, മുഹമ്മദ്‌കുഞ്ഞി ഉളുവാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഇര്‍ശാദിന്റെ ചികിത്സക്കായി കഴിഞ്ഞ ഒന്നരവര്‍ഷത്തില്‍ ഒന്നര ലക്ഷം രൂപയോളം ചെലവായി. അസുഖം പൂര്‍ണമായി ഭേദമാകാന്‍ മൂന്നു ലക്ഷം കൂടി ആവശ്യമുണ്ട്‌. അധ്യാപകനായ ഖലീല്‍ മാസ്റ്ററുടെ ശ്രമഫലമായി നാട്ടുകാരില്‍ നിന്നാണ്‌ ഇതുവരെയുള്ള ചികിത്സക്ക്‌ വഴി കണെ്ടത്തിയത്‌. എസ്‌എസ്‌എഫ്‌ നല്‍കിയ അരലക്ഷം രൂപയുടെ സ്നേഹനിധി കുടുംബത്തിന്‌ വലിയ ആശ്വാസമായി. കൂലിവേല ചെയ്ത്‌ കുടുംബം പോറ്റുന്ന പിതാവ്‌ ഇപ്പോള്‍ ഇര്‍ശാദിനെ പരിചരിക്കാന്‍ ഹോസ്പിറ്റലില്‍ തന്നെയായതിനാല്‍ ഏറെ ദുരിതത്തിലാണ്‌

report :മുഹമ്മദ്‌ കുഞ്ഞി ഉളവൂര്‍

Monday, October 13, 2008

Don't brand Muslims as terrorists: സി.എം. ഇബ്രാഹിം

Mangalore Oct 13, 2008:
"There are about 20 crore Muslims in India and if about 100 persons are involved in terrorist activities, why do you brand all Muslims as terrorists?" questioned former minister C M Ibrahim.Speaking to media persons here on Sunday, he said that Islam never encourages terrorism and there is no link between Islam and terrorism. Flaying the arrests of innocents, Mr Ibrahim warned that there are all possibilities of such people turning a criminal after they were released. He also flayed the police for conducting repeated narco-analysis tests on same persons (especially when the police fail to get any evidence), and said that there are records to prove that the repeated tests have serious mental imbalance on the person. He also appealed to the media to give equal publicity when a person arrested on some charges is released after he is proved innocent. Speaking on the occasion, All India Sunni Scholars’ Federation General Secretary A P Aboobakker Musliyar Kanthapuram sought to know how a religion is responsible if some persons have done some mischief. Stating that terrorism is an enemy of humanity, he called upon the youth to fight against evil forces. At the same time, he regretted that Muslims are made scapegoats in the name of Jehad. He also urged the authorities concerned not to arrest the innocent youth in the name of “suspected terrorists."


Islamic Cultural Centre Chairman Yenepoya Abdulla Kunhi regretted that Muslim terrorists who are hardly about 100 in number were bringing disgrace to a population of 20 crore Muslims in India. “Their indiscriminate killings of innocents are polarising the whole society. Consequently, the Muslims are losing their jobs and finding it difficult to get houses for rent," he said and added that more depressing fact is that they tarnish the image of Islam by misquoting the holy text.



മുസ്ലിംങ്ങളെ ഭീകരരായി മുദ്രകുത്തരുത്‌ ; സി.എം. ഇബ്രാഹിം
news and pics www.ssfmalappuram.com

Sunday, October 12, 2008

RSC ദുബൈ - സ്റ്റഡി ടൂര്‍

ആര്‍എസ്സി ദുബൈ സംഘടിപ്പിച്ച സ്റ്റഡി ടൂര്‍ അബൂദബി ശൈഖ്‌ സായിദ്‌ ഗ്രാന്റ്‌ മസ്ജിദില്‍ എത്തിയപ്പോള്‍

Saturday, October 11, 2008

സഫിയയുടെ കുടുംബത്തിന്‌ SSF ന്റെ സ്നേഹനിധി

അബൂദാബി എസ്‌വൈഎസ്‌ സഹകരണത്തോടെ എസ്‌എസ്‌എഫ്‌ ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ സഫിയ കുടുംബത്തിനുള്ള പെരുന്നാള്‍ സ്നേഹനിധി എസ്‌വൈഎസ്‌ ഉപാധ്യക്ഷന്‍ സയ്യിദ്‌ ഹസന്‍ അഹ്ദല്‍ തങ്ങള്‍ സഫിയയയുടെ കുടുംബത്തിന്‌ കൈമാറുന്നു.

കാസര്‍കോട്‌: ഗോവയില്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ട സഫിയയുടെ പാവപ്പെട്ട കുടുംബത്തിന്‌ പെരുന്നാള്‍ സ്നേഹനിധിയായി എസ്‌എസ്‌എഫ്‌ ജില്ലാ കമ്മിറ്റി അബൂദബി എസ്‌വൈഎസ്‌ സഹകരണത്തോടെ 15,000 രൂപ സമാഹരിച്ച്‌ നല്‍കി. ജില്ലാ സുന്നി സെന്ററില്‍ നടന്ന ചടങ്ങില്‍ സഫിയയുടെ പിതാവിന്‍്‌ എസ്‌വൈഎസ്‌ ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ്‌ ഹസന്‍ അഹ്ദല്‍ തങ്ങള്‍ എസ്‌എസ്‌എഫിന്റെ നിധി കൈമാറി. ജില്ലാ പ്രസിഡന്റ്‌ മൂസ സഖാഫി കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ബിഎസ്‌ അബ്ദുള്ളക്കുഞ്ഞി ഫൈസി, പള്ളങ്കോട്‌ അബ്ദുല്‍ ഖാദിര്‍ മദനി, ഹാജി കരീം തളങ്കര, ചിത്താരി അബ്ദുള്ള ഹാജി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ബശീര്‍ പുളിക്കൂര്‍, അന്തുഞ്ഞി മൊഗര്‍, ഉമര്‍ സഖാഫി ഊജംപദവ്‌, മൊയ്തു സഅദി ചേരൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മുഹമ്മദ്കുഞ്ഞി ഉളുവാര്‍ സ്വാഗതം പറഞ്ഞു.സ്വന്തമായൊരു വീടിനായി പരിശ്രമിച്ചുകൊണ്ടിരിക്കുന്ന സഫിയയുടെ കുടുംബത്തിന്‌ റമസാന്റെ അവസാനനാളില്‍ എസ്‌എസ്‌എഫ്‌ നല്‍കിയ സ്നേഹോപഹാരം വലിയൊരനുഗ്രഹമായി.

reporty byമുഹമ്മദ്കുഞ്ഞി ഉളുവാര്‍
11/10/2008

Wednesday, September 24, 2008

ഹംസ സീഫാര്‍ത്ത്‌ അവാര്‍ഡ്‌ ഏറ്റുവാങ്ങുന്നു

ദുബൈ ഹോളി ഖുര്‍ആന്‍ അവാര്‍ഡ്‌ മത്സരം റിപ്പോര്‍ട്ട്‌ ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡ്‌; സിറാജ്‌ പ്രതിനിധി ഹംസ സീഫാര്‍ത്ത്‌ ഏറ്റുവാങ്ങുന്നു

Monday, September 15, 2008

ഈദ്ഗാഹില്‍ കാന്തപുരം പ്രസംഗിക്കുന്നു

ദുബൈ ഹോളി ഖുര്‍ആന്‍ അവാര്‍ഡ്‌ മത്സരത്തിന്റെ ഭാ‍ഗമായി ദേര ഈദ്ഗാഹില്‍ നടന്ന റമളാന്‍ പ്രഭാഷണ വേദിയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്യുന്നു

14/09/08
www.ssfmalappuram.com

ദുബൈ ഹോളി ഖുര്‍ആന്‍ അവാര്‍ഡ്‌ വേദിയില്‍ മര്‍കസ്‌ വിദ്യാര്‍ത്ഥി

ദുബൈ ഹോളി ഖുര്‍ആന്‍ അവാര്‍ഡ്‌ വേദിയില്‍ കാരന്തൂര്‍ മര്‍കസ്‌ വിദ്യാര്‍ത്ഥി അബ്‌ദുല്ലത്വീഫ്‌ ഇന്ത്യയെ പ്രതിനിധീകരിച്ചപ്പോള്‍

‍ഹംസ സീഫോര്‍ത്ത്‌

Wednesday, August 20, 2008

SSF പ്രതിരോധ നിര

ഇന്ത്യയുടെ അസ്തിത്വം സംരക്ഷിക്കുക എന്ന സന്ദേശമുയര്‍ത്തി സ്വാതന്ത്ര്യ ദിനത്തില്‍ എസ്‌എസ്‌എഫ്‌ പ്രവര്‍ത്തകര്‍‌ പ്രതിരോധ നിര തീര്‍ത്തു. ഊര്‍ജ്ജ പ്രതിസന്ധിയുടെ മറവില്‍ രാജ്യ നിലനില്‍പിന്‌ ഭീഷണമായ അമേരിക്കന്‍ ചങ്ങാത്തത്തിനെതിരെയുള്ള മുന്നറിയിപ്പായി നടന്ന പരിപാടിയില്‍ നൂറുകണക്കിന്‌ പ്രവര്‍ത്തകര്‍ അണിനിരന്നു.

സാമ്രാജ്യത്വത്തിന്‌ കനത്ത തിരിച്ചടിയേററുകൊണ്ടിരിക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍ ധീരതയാര്‍ന്ന രാജ്യത്തിന്റെ ചേരിചേരാ പൈതൃകം തിരിച്ചുപിടിച്ച്‌ സമാധാനത്തിന്റെ യുഗസൃഷ്ടിപ്പിനായി ഇന്ത്യ അമരത്ത്‌ വേണമെന്ന്‌ പ്രകടനം ആവശ്യപ്പെട്ടു. അമേരിക്കന്‍ വിധേയത്വത്തിന്റെ പേരില്‍ ആണവ അവശിഷ്ടങ്ങളെ വിലക്കു വാങ്ങിയ സര്‍ക്കാര്‍ നിലപാടിനെ ചോദ്യം ചെയ്ത പ്രവര്‍ത്തകര്‍ ചേരി ചേര്‍ന്ന ഇറാന്‍ വോട്ടും ഇസ്രായേല്‍ സഖ്യവും ആഗോള തലത്തില്‍ ഇന്ത്യക്കുള്ള നിലയും വിലയും കളങ്കപ്പെടുത്തിയെന്ന്‌ കുററപ്പെടുത്തി. സാമ്രാജ്യത്വ അനുകൂല സര്‍കാര്‍ നിലപാടുകള്‍ സ്വതന്ത്ര്യ ഭാരത മാന്യതക്ക്‌ ഭീകരമായ മാനക്കേട്‌ സൃഷ്ടിച്ച സാഹചര്യത്തിലാണ്‌ അഭിമാനിതമായ ഇന്ത്യന്‍ അസ്തിത്വ നിലനില്‍പിനായി പ്രവര്‍ത്തകര്‍ പ്രതിരോധനിര തീര്‍ത്തത്‌.


വിവിധ ഏരിയകളില്‍ നടന്ന പ്രകടനങ്ങളില്‍ നിന്ന്

www.ssfmalappuram.com

Wednesday, August 13, 2008

പൂക്കിപറമ്പ്‌ മദ്യഷാപ്പിനെതിരെ മനുഷ്യചങ്ങല

പൂക്കിപറമ്പ്‌: ദേശീയ പാതയിലെ പൂക്കിപറമ്പ്‌ വിദേശ മദ്യഷാപ്പ്‌ അടച്ചുപൂട്ടണമെന്നാവശ്യപെട്ട്‌ തെന്നല പഞ്ചായത്ത്‌ സംയുക്ത സുന്നി സംഘടനകളുടെ ആഭ്യമുഖ്യത്തില്‍ പൂക്കിപറമ്പില്‍ മനുഷ്യചങ്ങല തീര്‍ത്തു. കോഴിച്ചന മുതല്‍ പൂക്കിപറമ്പ്‌ വരെ തീര്‍ത്ത മനുഷ്യചങ്ങലയില്‍ ആയിരങ്ങള്‍ അണി നിരന്നു. മനുഷ്യ ചങ്ങല എസ്‌ ജെ എം സംസ്ഥാന ജന. സെക്രട്ടറി ടി അബൂഹനീഫല്‍ ഫൈസി ഉദ്ഘാടനം ചെയ്തു.

തീര്‍ത്തും സമാധാനന്തരീക്ഷത്തിലായിരുന്ന പൂക്കിപറമ്പിലെ സമാധാനം തകരാന്‍ പ്രധാന കാരണം ബീവറേജ്‌ മദ്യഷാപ്പാണന്നും ഇത്‌ അടച്ചു പട്ടുന്നത്‌ വരെ സമരരംഗത്ത്‌ ഉറച്ചു നില്‍ ക്കുമെന്ന്‌ അബൂഹനീഫല്‍ ഫൈസി പറഞ്ഞു. എം അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, മദ്യ വിരുദ്ധസമിതി ജില്ലാ പ്രസിഡന്റ്‌ പി കെ നാരായണന്‍, പി സി അബ്ദുറഹ്മാന്‍, എന്‍ എം ജാബിര്‍, വി അബ്ബാസ്‌ എന്നിവര്‍ പ്രസംഗിച്ചു. പി മാനുഹാജി, കെ മുഹമ്മദ്‌ ഖാസിം, സഫീര്‍ നേതൃത്വം നല്‍കി.

reporty by
അബ്ദുസമദ്‌
13/08/2008

Sunday, July 27, 2008

സാഹിത്യോത്സവിന്‌ ഗംഭീര പരിസമാപ്തി; മലപ്പുറം വീണ്ടും ജേതാക്കള്‍

നാദാപുരം: രണ്ട്‌ ദിനങ്ങളിലായി നടന്ന എസ്‌എസ്‌എഫ്‌ സംസ്ഥാന സാഹിത്യോത്സവിന്‌ നാദാപുരം സിറാജുല്‍ഹുദാ മസ്ജിദ്‌ അങ്കണത്തില്‍ പ്രൗഢോജ്ജ്വല സമാപനം. 6 വേദികളില്‍ 37 ഇനങ്ങളിലായി ധാര്‍മ്മിക കേരളത്തിന്റെ സര്‍ഗ ഭാവനകള്‍ മാറ്റുരക്കപ്പെട്ട കലാമേളയുടെ സമാപന സമ്മേളനം കൃഷി മന്ത്രി മുല്ലക്കര രത്നാകരന്‍ ഉദ്ഘാടനം ചെയ്തു. ചിത്താരി ഉസ്താദ്‌, പേരോട്‌ അബ്ദുറഹ്മാന്‍ സഖാഫി, മജീദ്‌ കക്കാട്‌, മുഹമ്മദ്‌ പറവൂര്‍, സ്വാദിഖ്‌ വെളിമുക്ക്‌, കരീം കക്കാട്‌, പ്രസംഗിച്ചു. ഒന്നും രണ്ടു സ്ഥാനക്കാര്‍ക്കുള്ള ട്രോഫികള്‍ മന്ത്രി വിതരണം നിര്‍വ്വഹിച്ചു. മലപ്പുറം 192, കോഴിക്കോട്‌ 132, കണ്ണൂര്‍ 105 യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

രണ്ടാം സ്ഥാനം കോഴിക്കോടിന്‌

‌സാഹിത്യോത്സവ്‌ സമാപന സമ്മേളനം കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ ഉദ്ഘാടനം ചെയ്യുന്നു

news and picture

Monday, July 21, 2008

ആണവകരാര്‍; SSFപ്രതിഷേധ റാലികള്‍

ആണവകരാറിന്റെ പേരില്‍ രാഷ്ട്രത്തെ സാമ്രാജ്യത്വ ശക്തികള്‍ക്ക്‌ തീരെഴുതെരുതെന്നാവശ്യപ്പെട്ട്‌ എസ്‌എസ്‌എഫ്‌ പ്രവര്‍ത്തകര്‍ ഡിവിഷന്‍ ആസ്ഥാനങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. രാജ്യതാത്പര്യം സംരക്ഷിക്കാനുള്ള മുഴുവന്‍ നടപടിക്രമങ്ങളും അട്ടിമറിച്ചാണ്‌ കരാര്‍ നടപ്പിലാക്കുന്നതെന്ന്‌ എസ്‌എസ്‌എഫ്‌ ആരോപിച്ചു. ഇന്ത്യന്‍ പൗരന്മാരുടെ താത്പര്യത്തിനു പകരം കോര്‍പറേററ്‌ ശക്തികളുടെ ലാഭമാണ്‌ കരാര്‍ വഴി ഭരണകൂടങ്ങള്‍ ലക്ഷ്യംവെക്കുന്നത്‌. അമേരിക്കയുടെ കാലഹരണപ്പെട്ട ആണവനിലയങ്ങള്‍ ഇന്ത്യയിലേക്ക്‌ മറിക്കാനുള്ള ശ്രമമാണോ കരാറിനു പിന്നിലെന്ന്‌ സംശയിക്കേണ്ടതുണ്ട്‌. രാജ്യത്തിന്റെ സമ്പത്ത്‌ സാമ്രാജ്യത്വത്തിനും കുത്തകകള്‍ക്കും ചോര്‍ത്തിക്കൊടുക്കുന്നതിലെ അധാര്‍മികത സമൂഹം തിരിച്ചറിയും. സര്‍ക്കാറിനെ ബലികൊടുത്തും ആണവകരാര്‍ യാഥാര്‍ഥ്യമാക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങളും കുത്തകകളും കിണഞ്ഞുശ്രമിക്കുന്നതിനു പിന്നില്‍ കള്ളക്കളികളുള്ളതായി എസ്‌ എസ്‌ എഫ്‌ ആരോപിച്ചു.


ആണവകരാറിനെതിരെ എസ്‌എസ്‌എഫ്‌ നടത്തിയ പ്രതിഷേധ റാലികള്‍

news and pics

Sunday, July 20, 2008

സാഹിത്യോത്സവ്‌ ,കലാകിരീടം

കോട്ടക്കല്‍: ദ്വിദിനങ്ങളിലായി നടക്കുന്ന ധാര്‍മിക കലാ സാഹിത്യ സപര്യക്ക്‌ ചാപ്പനങ്ങാടി മര്‍കസുല്‍ മസ്വാലിഹില്‍ പ്രൗഢോജ്ജ്വല സമാപനം. സനാതന മൂല്യ സമര്‍പ്പണത്തിനും അധാര്‍മികതക്കെതിരെയുള്ള പ്രതിരോധത്തിനും കരുത്തു പകരേണ്ട കലയും സാഹിത്യവും സ്വാര്‍ത്ഥവും മൃഗീയവുമായ മാര്‍ഗത്തിലേക്ക്‌ വഴിമാറുന്ന വിഹ്വലതകളുടെ വര്‍ത്തമാന കാലത്ത്‌ കലാ സാഹിത്യത്തിന്റെ മാനവീക മുഖം തിരിച്ചുപിടിക്കലാണ്‌ സാഹിത്യോത്സവ്‌ ലക്ഷ്യമാക്കുന്നത്‌. സര്‍ഗാത്മകതയുടെ മികവ്‌ തെളിയിച്ച്‌ മത്സര വേദിയെ ധന്യമാക്കിയ പ്രതിഭകള്‍ ചാപ്പനങ്ങാടിയെ സര്‍ഗ വസന്തത്തിന്റെ ആരാമമാക്കി.

ലോകത്തിന്റെ ആത്യന്തിക നന്മയാണ്‌ ഇസ്ലാം ലക്ഷ്യമാക്കുന്നതെന്ന്‌ സാഹിത്യോത്സവ്‌ ഉദ്ഘാടനം ചെയ്ത പ്രശസ്ത മലയാള കവി മുരുകന്‍ കാട്ടാക്കട പറഞ്ഞു. കാരുണ്യമാണ്‌ ഇസ്ലാം മുന്നോട്ട്‌ വെക്കുന്നത്‌. കലയും സാഹിത്യവും ക്രിയാത്മകമായി സന്നിവേശിപ്പിച്ച്‌ മാനവികമായ അതിന്റെ പരിശുദ്ധ മുഖത്തിന്റെ പ്രകാശനത്തിനാണ്‌ ഇസ്ലാം ബോധനം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധര്‍മ പക്ഷത്തുറച്ചു നിന്ന്‌ മാനവരാശിക്ക്‌ സുഗന്ധം പകപകരുന്ന ചന്ദനതിരികളാകാന്‍ പ്രതിഭകള്‍ക്കാകട്ടെയെന്നും ആദ്ദേഹം ആശംസിച്ചു.

umer perinthattiri
http://www.ssfmalappuram.com/
20/07/2008

Saturday, July 19, 2008

ആണവ കരാര്‍; എസ്‌എസ്‌എഫ്‌ പ്രതിഷേധമിരമ്പി

മലപ്പുറം: രാജ്യതാത്പര്യം ബലി കഴിച്ച്‌ അമേരിക്കയുമായുള്ള ആണവ കരാറുമായി മുന്നോട്ടു പോകാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ ജില്ലയൊട്ടാകെ എസ്‌എസ്‌എഫ്‌ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. വിവിധ സ്ഥലങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ നൂറുകണക്കിന്‌ പ്രവര്‍ത്തകര്‍ അണി നിരന്നു.

kondotti

malappuram
manjeri
ponnani

umer perithattilri

Wednesday, July 16, 2008

എസ്‌.എസ്‌.എഫ്‌. സാഹിത്യോത്സവ്‌ ചിത്രങ്ങള്‍




തൃക്കരിപ്പൂര്‍: മൂല്യശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന കലകളുടെയും സാഹിത്യങ്ങളുടെയും പുനരേകീകരണത്തിന്‌ എസ്‌ എസ്‌ എഫ്‌ നടത്തുന്ന മുന്നേററം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന്‌ കുഞ്ഞിരാമന്‍ എം എല്‍ എ അഭിപ്രായപ്പെട്ടു. എസ്‌ എസ്‌ എഫ്‌ 15?ാ‍മത്‌ ജില്ലാ സാഹിത്യോത്സവ്‌?08 തൃക്കരിപ്പൂര്‍ അബ്ദുറസാഖ്‌ കൊററി നഗറില്‍ ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭാവിതലമുറയിലെ നൈസര്‍ഗികവാസനകളെ രാജ്യതാത്പര്യത്തിനും സമൂഹ നന്മക്കും ഉതകുംവിധമാക്കിമാററാന്‍ സാഹിത്യോത്സവുകള്‍ക്ക്‌ സാധിച്ചിട്ടുണെ്ടന്നും അദ്ദേഹം പറഞ്ഞു. എസ്‌ എസ്‌ എഫ്‌ ജില്ലാ പ്രസിഡന്റ്‌ മൂസ സഖാഫി കളത്തൂര്‍ അധ്യക്ഷത വഹിച്ചു.

കൊററിനഗര്‍ (തൃക്കരിപ്പൂര്‍): മഴമാറിനിന്ന കര്‍ക്കിടക രാവില്‍ സര്‍ഗമഴയായി എസ്‌എസ്‌എഫ്‌ 15ാ‍മത്‌ ജില്ലാ സാഹിത്യോത്സവ്‌. പരിപാടികള്‍ക്ക്‌ തുടക്കം കുറിച്ച്‌ ബീരിച്ചേരി മഖാമില്‍ നടന്ന ഭക്തിസാന്ദ്രമായ കൂട്ടപ്രാര്‍ഥനക്ക്‌ സയ്യിദ്‌ സൈനുല്‍ ആബിദീന്‍ മുത്തുക്കോയ അല്‍ അഹ്ദല്‍ നേതൃത്വം നല്‍കി. ജില്ലാ സാഹിത്യോത്സവ്‌ വിളംബരം ചെയ്ത്‌ കൊററി നഗറിലേക്ക്‌ നടത്തിയ വിളംബര ഘോഷയാത്രക്ക്‌ എസ്‌ എസ്‌ എഫ്‌ ജില്ലാ കമ്മിററിയംഗങ്ങളും സ്വാഗതസംഘം ഭാരവാഹികളും നേതൃത്വം നല്‍കി

Muhammad Kunhi Uluvar

www.ssfmalappuram.com

Sunday, July 13, 2008

രിസാല സ്റ്റഡി സര്‍ക്കിള്‍ വിജ്ഞാന പരീക്ഷ അവാര്‍ഡ്‌

രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ്‌ സി) ഗള്‍ഫ്‌ ചാപ്‌ററര്‍ പ്രവാസി മലയാളികള്‍ക്ക്‌ വേണ്ടി ജി.സി.സി തലത്തില്‍ നടത്തിയ വിജ്ഞാന പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ അബുദാബി ഇത്തിസലാത്തില്‍ സിസ്റ്റം എഞ്ജിനീയറായ അബ്ദുസ്സമദ്‌ കക്കോവ്‌ ,നവയുഗ എഞ്ചിനീയറിംഗ്‌ കമ്പനി ജനറല്‍ മാനേജര്‍ ശ്രീ. എ.എ. ഡേവിഡില്‍ നിന്നും വിഷന്‍ 2010 വേദിയില്‍ വെച്ച്‌ അവാര്‍ഡ്‌ ഏറ്റു വാങ്ങുന്നു. സയ്യിദ്‌ ജമലുല്ലൈലി തങ്ങള്‍, അര്‍.പി. ഹുസൈന്‍ മാസ്റ്റര്‍ സമീപം
ഫോട്ടോ : കാസിം. പി.ടി.

തിരൂരങ്ങാടി ഡിവിഷന്‍ SSF‌ സാഹിത്യോത്സവ്‌

ഐ പി ബി ഡയറക്ടര്‍ എം മുഹമ്മദ്‌ സ്വാദിഖ്‌ വെളിമുക്ക്‌ പ്രസംഗിക്കുന്നു

ചേലേമ്പ്ര: പതിനഞ്ചാമത്‌ എസ്‌.എസ്‌.എഫ്‌ ഡിവിഷന്‍ സാഹിത്യോത്സവ്‌ ചേലേമ്പ്ര ദാറുല്‍ ഇര്‍ശാദില്‍ ഐ പി ബി ഡയറക്ടര്‍ എം മുഹമ്മദ്‌ സ്വാദിഖ്‌ വെളിമുക്ക്‌ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന്‌ തേഞ്ഞിപ്പലം എസ്‌ഐ. എ ജെ ജോണ്‍സണ്‍ എന്‍ജിനീയറിംഗ്‌ എന്‍ട്രന്‍സ്‌ പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥിക്ക്‌ അവാര്‍ഡ്‌ ദാനം നടത്തി. തുടര്‍ന്ന്‌ മുഖ്യാതിഥി കാനേഷ്‌ പൂനൂര്‌ മുഖ്യപ്രഭാഷണം നടത്തി. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന സാഹിത്യോത്സവില്‍ പതിനൊന്ന്‌ പഞ്ചായത്തുകളില്‍ നിന്ന്‌ അഞ്ഞൂറോളം പ്രതിഭകള്‍ മാററുരക്കും. 13ന്‌ (ഞായര്‍) വൈകിട്ട്‌ നാലിന്‌ സമാപിക്കും.

സൈനുല്‍ ആബിദ്‌

Saturday, July 5, 2008

കാന്തപുരത്തിനു ഐ.വി.പി & എം.ഇ.എസ്‌ സ്വീകരണം


കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക്‌ ഖത്തറില്‍ ഐ വി പി ഭാരവാഹികളും എം ഇ എസ്‌ അധികൃതരും സ്വീകരണം നല്‍കുന്നു
nizam mannar
2-07-2008

Sunday, June 29, 2008

എസ്‌.എസ്‌.എഫ്‌ .മാര്‍ച്ചുകള്‍-2

നിലമ്പൂര്‍ ഡിവിഷന്‍


‍പൊന്നാനി ഡിവിഷന്‍


‍വണ്ടൂര്‍ ഡിവിഷന്‍


‍‍തിരൂരങ്ങാടി : മലബാറിനോട്‌ വിദ്യാഭ്യാസ രംഗത്ത്‌ തുടരുന്ന അവഗണന അവസാനിപ്പിക്കുക, ഏഴാം തരം സാമൂഹ്യ പാഠത്തിലെ വിവാദ ഭാഗങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ എസ്‌എസ്‌എഫ്‌ ഡിവിഷന്‍ കമ്മിറ്റിക്കു കീഴില്‍ എ ഇ ഒ ഓഫീസുകളിലേക്ക്‌ മാര്‍ച്ച്‌ നടത്തി. തിരൂരങ്ങാടി ഡിവിഷന്‍ കമ്മിറ്റിക്കു കീഴില്‍ പരപ്പനങ്ങാടിയില്‍ ഡിവിഷന്‍ പ്രസിഡന്റ്‌ അബ്ദുല്‍മജീദ്‌ ബുഖാരിയും വേങ്ങരയില്‍ ഡിവിഷന്‍ ഉപാധ്യക്ഷന്‍ മുഹ്‌യിദ്ദീന്‍ബുഖാരിയും ഉദ്ഘാടനം ചെയ്തു.

എസ്‌.എസ്‌.എഫ്‌. മലപ്പുറം.കോം.
ഉമര്‍ പെരിന്താറ്റിരി

എസ്‌.എസ്‌.എഫ്‌. മാര്‍ച്ചും ധര്‍ണ്ണയും -1

എ എ റഹീം

മലപ്പുറം: ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഹിഡന്‍ അജണ്ടകള്‍ സര്‍ക്കാര്‍ ചെലവില്‍ നടപ്പിലാക്കുക വഴി ഇളംതലമുറയില്‍ മതനിരാസവും വികല ആശയങ്ങളും കുത്തിചെലുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി സ്കൂള്‍ പാഠപുസ്തകങ്ങള്‍ ദുരുപയോഗം ചെയ്യുന്ന വിദ്യാഭ്യാസ നിലപാടില്‍ പ്രതിഷേധിച്ച്‌ ജില്ലയിലെ 11 എ ഇ ഓഫീസുകളിലേക്കും മലപ്പുറം ഡി ഡി ഇ ഓഫീസിലേക്കും എസ്‌എസ്‌എഫ്‌ നടത്തിയ മാര്‍ച്ചുകള്‍ താക്കീതായി.


സയ്യിദ്‌ സൈനുല്‍ ആബിദീന്‍

സ്കൂള്‍ ഏഴാം ക്ലാസിലെ പാഠപുസ്തകത്തിലുള്ള മതവിരുദ്ധ വിഭാഗം നീക്കം ചെയ്യുക, ജില്ലയിലെ വിദ്യാഭ്യാസ പ്രശ്നങ്ങള്‍ക്ക്‌ അടിയന്തിര പരിഹാരം കാണുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌ എസ്‌എസ്‌എഫ്‌ നടത്തിവരുന്ന പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായാണ്‌ മലപ്പുറം ഡി ഡി ഇ ഓഫീസിലേക്കും ജില്ലായിലെ 12 എ ഇ ഓഫീസുകളിലേക്കും എസ്‌എസ്‌എഫ്‌ ഡിവിഷന്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ചുകള്‍ നടന്നത്‌.


കൊണേ്ടാട്ടി ഡിവിഷന്

‍കൊണേ്ടാട്ടി, കിഴിശ്ശേരി, മഞ്ചേരി, നിലമ്പൂര്‍, വണ്ടൂര്‍, എടപ്പാള്‍, കുറ്റിപ്പുറം, തിരൂര്‍, താനൂര്‍, വേങ്ങര,
പരപ്പനങ്ങാടി എന്നീ ഓഫീസുകളിലേക്കും മലപ്പുറം ഡി ഡി ഇ ഓഫീസിലേക്കുമാണ്‌ മാര്‍ച്ച്‌ നടന്നത്‌



എന്‍ വി അബ്ദുര്‍റസാഖ്‌ സഖാഫി


ഐ പി ബി ഡയറക്ടര്‍ എം മുഹമ്മദ്‌ സ്വാദിഖ്‌, ജില്ലാ പ്രസിഡന്റ്‌ എന്‍ വി അബ്ദുര്‍റസാഖ്‌ സഖാഫി, സയ്യിദ്‌ സൈനുല്‍ ആബിദീന്‍, എം എ നാസര്‍ സഖാഫി, എ എ റഹീം, പിടി നജീബ്‌, സി കെ ശക്കീര്‍, അബ്ദുര്‍റശീദ്‌ സഖാഫി പത്തപ്പിരിയം, അബ്ദുല്‍വഹാബ്‌ സഖാഫി മമ്പാട്‌, എന്‍ അബ്ദുസ്സലാം സഖാഫി, എം മുനീര്‍, എ ശിഹാബുദ്ദീന്‍ സഖാഫി, എന്‍ കെ അബ്ദുല്‍ മജീദ്‌ ബുഖാരി മാര്‍ച്ചുകള്‍ ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ ഭാരവാഹികള്‍ വിവിധ സ്ഥലങ്ങളില്‍ മാര്‍ച്ചുകള്‍ക്ക്‌ നേതൃത്വം നല്‍കി



എസ്‌.എസ്‌.എഫ്‌. മലപ്പുറം.കോം.
ഉമര്‍ പെരിന്താറ്റിരി

Saturday, June 28, 2008

എസ്‌.എസ്‌.എഫ്‌. ചാവക്കാട്‌ ഡിവിഷന്‍ മാര്‍ച്ച്‌

പാഠപുസ്തകത്തിലെ വിവാദഭാഗങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട്‌ എസ്‌.എസ്‌.എഫ്‌. ചാവക്കാട്‌ ഡിവിഷന്‍ നടത്തിയ എ.ഇ.ഒ ഓഫീസിലേക്കുള്ള മാര്‍ച്ച്‌

Wednesday, June 25, 2008

ബഹറൈന്‍ , സാഹിത്യോത്സവില്‍ ജേതാക്കളായ കലാപ്രതിഭകള്‍

ബഹറൈന്‍ കേരള സുന്നി ജമാഅത്ത്‌ സംഘടിപ്പിച്ച സാഹിത്യോത്സവില്‍ ജേതാക്കളായ കലാപ്രതിഭകള്‍ സംഘാടകരോടൊപ്പം

ഫൈസല്‍

എസ്.എസ്.എഫ്.മലപ്പുറം.കോം

എസ്‌.എസ്‌.എഫ്‌. മാര്‍ച്ചിനു എസ്‌.ഐ.ഒ അഭിവാദ്യം



എസ്‌.എസ്‌.എഫ്‌. മാര്‍ച്ചിനു എസ്‌.ഐ.ഒ അഭിവാദ്യം

ഗുജറാത്തില്‍ മര്‍കസ്‌ സ്കൂള്‍


ഗുജറാത്തില്‍ മര്‍കസ്‌ സ്കൂള്‍
എസ്.എസ്.എഫ്.മലപ്പുറം.കോം

വിദ്യഭ്യാസ മന്ത്രിയുമായി സുന്നി നേതാക്കള്‍ ചര്‍ച്ച നടത്തി

സിറാജ് ന്യൂസ്